ഇന്ത്യന്‍ രൂപ വീണ്ടും റെക്കോര്‍ഡ് തകര്‍ച്ചയിലേക്ക്

ക്രൂഡ് ഓയ്ല്‍ വില, പണപ്പെരുപ്പം, പലിശ നിരക്ക് വര്‍ധനവ് എന്നിവ പ്രധാന കാരണങ്ങള്‍

Update:2022-05-09 20:57 IST

ഇന്ത്യന്‍ രൂപ-യുഎസ് ഡോളര്‍ വിനിമയ നിരക്ക് റെക്കോര്‍ഡ് ഇടിവിലേക്ക് പ്രവേശിച്ചിരിക്കുന്നു -77.36 രൂപ. ക്രൂഡ് ഓയില്‍ വില വര്‍ധനവ്, പണപ്പെരുപ്പം, പലിശ നിരക്ക് വര്‍ധനവ്.

ഓഹരി വിപണിയിലെ ഇടിവ് എന്നിവ കാരണമാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. ഇതിന് മുന്‍പ് രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞത് 2022 മാര്‍ച്ചിലായിരുന്നു -77.98 രൂപ.

വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ കൂടുതലായി ഓഹരികള്‍ വിറ്റ്ത് രൂപയുടെ മൂല്യത്തകര്‍ച്ചക്ക് കാരണമായി. മെയ് ആദ്യ വരം വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ 6400 കോടി രൂപയ്ക്കാണ് ഓഹരികള്‍ വിറ്റഴിച്ചത്. റഷ്യ-യു ക്രയ്ന്‍ യുദ്ധം തുടരുന്നത് ക്രൂഡ് ഓയില്‍ വില വര്‍ധിക്കാന്‍ കാരണമായി.

റിസേര്‍വ് ബാങ്കിന്റെ കണക്കുകള്‍ പ്രകാരം ഏപ്രില്‍ 29 ന് അവസാനിക്കുന്ന ആഴ്ചയില്‍ രാജ്യത്തെ വിദേശ കറന്‍സി ശേഖരം 600 ശതകോടി ഡോളറില്‍ താഴേക്ക് പോയി.

ഈ സ്ഥിതി തുടര്‍ന്നാല്‍ ഇന്ത്യന്‍ രൂപ-യു എസ് ഡോളര്‍ വിനിമയ നിരക്ക് 78 ലേക്ക് താഴാനുള്ള സാഹചര്യം ഉള്ളതായി വിപണി നിരീക്ഷകര്‍ കരുതുന്നു.അവധി വ്യാപാരത്തില്‍ ആദ്യ താങ്ങ് 76 -ലും തുടര്‍ന്ന് 75.5 ലും കാണുന്നതായി അക്യമെന്‍ കാപിറ്റല്‍ വിലയിരുത്തുന്നു.

റിസേര്‍വ് ബാങ്ക് റീപോ നിരക്ക് 0.40 % ഉയര്‍ത്തിയതും, പണ കരുതല്‍ അനുപാതം 0.5 % വര്‍ധിപ്പിച്ചതും പലിശ നിരക്ക് വര്‍ധനവിന് കാരണമാകും.

മാര്‍ച്ചില്‍ ഇന്ത്യയുടെ കയറ്റുമതി 14.53 % വര്‍ധിച്ച് 40.38 ശതകോടി ഡോളറായെങ്കില്‍കും, ഇറക്കുമതി 20.79 % വര്‍ധിച്ച് 59.07 ശതകോടി ഡോളറായി. പെട്രോളിയം ഒഴികെ ഉള്ള ഉല്‍പന്നങ്ങളുടെ ഇറക്കുമതി 5.26 % വര്‍ധിച്ച് 40.66 ശതകോടി ഡോളറായി. വ്യാപാര കമ്മി വര്‍ധിക്കുന്നതും രൂപയുടെ മൂല്യ തകര്‍ച്ചക്ക് കാരണമാകുന്നു.

Tags:    

Similar News