വൈറ്റ് ഹൗസ്‌ വിരുന്നിന് മോദിക്കൊപ്പം മനോജ് നൈറ്റ് ശ്യാമളനും

ക്ഷണം ലഭിച്ച 400 പേരില്‍ മുകേഷ് അംബാനി, നിത അംബാനി, ആനന്ദ് മഹീന്ദ്ര, നിഖില്‍ കാമത്ത് എന്നിവരും

Update:2023-06-23 14:37 IST

യു.എസ് സന്ദര്‍ശനത്തിന്റെ ഭാഗമായി വാഷിംഗ്ടണിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രസിഡന്റ് ജോ ബൈഡനും പ്രഥമവനിത ജില്‍ ബൈഡനും ചേര്‍ന്നൊരുക്കിയ സ്വീകരണത്തില്‍ പങ്കെടുത്ത് ഇന്ത്യന്‍ പ്രമുഖരും.

ശതകോടീശ്വരന്‍ മുകേഷ് അംബാനി, ഭാര്യ നിത അംബാനി, വ്യവസായ പ്രമുഖനായ ആനന്ദ് മഹീന്ദ്ര, സെരോദ സഹസ്ഥാപകന്‍ നിഖില്‍ കാമത്ത് എന്നിവരാണ് ഇന്ത്യയില്‍ നിന്ന് പങ്കെടുത്ത പ്രമുഖര്‍.
കൂടാതെ ഇന്ത്യന്‍ വംശജരായ ഗൂഗ്‌ളിന്റെ സി.ഇ.ഒ സുന്ദര്‍ പിച്ചെ, മൈക്രോസോഫ്റ്റ് തലവന്‍ സത്യ നദെല്ല, അഡോബിയുടെ ശന്തനു നരേയ്ന്‍, പെപ്‌സികോയുടെ മുന്‍ മേധാവി ഇന്ദിര നൂയി, സിനിമാ സംവിധായകനായ മനോജ് നൈറ്റ് ശ്യാമളന്‍ എന്നിവരും മോദിക്കൊപ്പം അത്താഴവിരുന്നില്‍ പങ്കെടുത്തു.
ആപ്പിളിന്റെ സി.ഇ.ഒ ടിം കുക്ക്, ഫാഷന്‍ ഡിസൈനര്‍ റാല്‍ഫ് ലോറെന്‍ എന്നിവരും വിരുന്നിലെ ശ്രദ്ധേയ സാന്നിധ്യങ്ങളാണ്. വൈറ്റ് ഹൗസില്‍ നടന്ന അത്താഴവിരുന്നില്‍ 400 പേര്‍ക്കാണ് ക്ഷണം ലഭിച്ചത്. ഇന്ത്യയുടേയും യു.എസിന്റെയും പാരമ്പര്യവും സംസ്‌കാരവും പ്രതിഫലിക്കുന്ന രീതിയിലായിരുന്നു അലങ്കാരങ്ങള്‍. യു.എസിന്റെയും ഇന്ത്യയുടേയും ദേശീയ സുരക്ഷാ ഉപദേശകരായ ജെയ്ക് സള്ളിവനും അജിത്ത് ഡോവലും വിരുന്നില്‍ പങ്കെടുത്തു.

Tags:    

Similar News