മാന്ദ്യം താല്‍ക്കാലികം; സര്‍ക്കാര്‍ നടപടികള്‍ ഫലപ്രദം: അംബാനി

Update: 2019-10-30 05:11 GMT

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയിലെ മാന്ദ്യം താത്കാലികമാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ വളര്‍ച്ചയുടെ പാതയിലേക്ക് വീണ്ടും രാജ്യത്തെ ഉയര്‍ത്തുമെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. റിയാദില്‍ സൗദി അറേബ്യയുടെ വാര്‍ഷിക നിക്ഷേപ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നരേന്ദ്ര മോദി സര്‍ക്കാര്‍ കഴിഞ്ഞ ഓഗസറ്റ് മുതല്‍ പ്രഖ്യാപിച്ചു നടപ്പാക്കിവരുന്ന  സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ ഫലപ്രദമാണെന്ന് മുകേഷ് അംബാനി അഭിപ്രായപ്പെട്ടു. അടുത്ത പാദങ്ങളില്‍ ഇതിന്റെ നേട്ടം പ്രതിഫലിക്കും. ഇന്ത്യയുടെയും സൗദി അറേബ്യയുടെയും ഭരണം നിയന്ത്രിക്കുന്നത് ഉള്‍ക്കാഴ്ചയും കാര്യശേഷിയുമുള്ള നേതാക്കളാണ് - പ്രധാനമന്ത്രി നരേന്ദ്ര മോദി, സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍സൗദ്, കിരീടാവകാശി മൊഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവരെ പുകഴ്ത്തി അംബാനി പറഞ്ഞു.

റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ 1,500 കോടി ഡോളറിന്റെ ഓഹരിനിക്ഷേപം നടത്താന്‍ സൗദി എണ്ണക്കമ്പനിയായ അരാംകോ തയ്യാറെടുക്കുന്നതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പമുള്ള സംഘത്തിന്റെ ഭാഗമായി  റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ സൗദി അറേബ്യയുടെ വാര്‍ഷിക നിക്ഷേപ ഫോറത്തില്‍ പങ്കെടുത്തത്.

Similar News