നവ കേരള യാത്രയ്ക്ക് വിരാമം; സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധന ഇന്ന് മന്ത്രിസഭ പ്രഖ്യാപിക്കും
ജനങ്ങളില്‍ അമിതഭാരം അടിച്ചേല്‍പ്പിക്കില്ലെന്ന് മന്ത്രി
സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധന എത്രത്തോളം വേണമെന്ന് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനിക്കും. എറണാകുളം ജില്ലയിലെ നവ കേരള യാത്ര കൂടി അവസാനിച്ചതോടെ, ഒരുമാസത്തിലേറെ നീണ്ട യാത്രയ്ക്ക് വിരാമമായി.
വില വര്‍ധന സംബന്ധിച്ച് പഠിച്ച സമിതി ഭക്ഷ്യമന്ത്രി ജി.ആര്‍. അനിലിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ജനങ്ങളുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കില്ലെന്ന് മന്ത്രി പറഞ്ഞിട്ടുണ്ട്. എങ്കിലും സപ്ലൈകോയ്ക്കുള്ള കുടിശിക ബാധ്യത വില വര്‍ധനയില്‍ പ്രതിഫലിക്കാന്‍ സാധ്യതയേറെയാണ്. 2016ന് ശേഷം സപ്ലൈകോ ഉത്പന്നങ്ങളുടെ വില കൂട്ടിയിട്ടില്ലെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. വില കൂട്ടിയാലും സപ്ലൈകോയില്‍ വില പൊതുവിപണിയുടെ 25 ശതമാനം മാത്രമായിരിക്കുമെന്നും സര്‍ക്കാര്‍ പറയുന്നു.