നീതി ആയോഗ് സുസ്ഥിര വികസന സൂചിക: കേരളം വീണ്ടും ഒന്നാമത്

തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം

Update: 2021-06-04 06:21 GMT

നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയില്‍ കേരളത്തിന് തുടര്‍ച്ചയായി മൂന്നാംവര്‍ഷവും ഒന്നാം സ്ഥാനം. ഹിമാചല്‍പ്രദേശാണ് സൂചികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. ആന്ധ്രപ്രദേശ്, കര്‍ണാടക, ഗോവ എന്നിവ മൂന്നാംസ്ഥാനത്തുണ്ട്. സൂചികയില്‍ 75 പോയ്ന്റാണ് കേരളത്തിന് ലഭിച്ചത്.

ബീഹാറാണ് സൂചികയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന സംസ്ഥാനം.

കേന്ദ്രഭരണ പ്രദേശങ്ങളില്‍ ചണ്ഡിഗഡ് ഒന്നാമതെത്തി. ഡല്‍ഹി, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവ രണ്ടാമതെത്തി.

സാമൂഹ്യ, സാമ്പത്തിക, പാരിസ്ഥിതിക മാനദണ്ഡങ്ങള്‍ പ്രകാരമുള്ള സൂചിക 2018-19 മുതലാണ് പ്രസിദ്ധീകരിച്ച് തുടങ്ങിയത്.


Tags:    

Similar News