കൊല്‍ക്കത്ത-ബാങ്കോക്ക് പാത നാല് വര്‍ഷത്തിനുള്ളില്‍
വ്യാപാരം വര്‍ധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം
കൊല്‍ക്കത്തയില്‍ നിന്ന് മ്യാന്‍മര്‍ വഴി തായ്ലന്‍ഡിലെ ബാങ്കോക്കിനെ ബന്ധിപ്പിക്കുന്ന ബഹുരാഷ്ട്ര ഹൈവേ (trilateral highway) നാല് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 2002 ഏപ്രിലില്‍ ഇന്ത്യയും മ്യാന്‍മറും തായ്ലന്‍ഡും തമ്മില്‍ നടന്ന മന്ത്രിതല യോഗത്തില്‍ ഈ പദ്ധതിക്ക് അംഗീകാരം ലഭിച്ചു. ഇന്ത്യയും സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സ് അസോസിയേഷനും (ASEAN) തമ്മിലുള്ള വ്യാപാരം വര്‍ധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
വഴിയും ദൂരവും
പദ്ധതി പ്രകാരം തായ്ലന്‍ഡിലെ സുഖോതായ്, മേ സോട്ട്, മ്യാന്‍മറിലെ യാങ്കോണ്‍, മണ്ടലേ, കലേവ, തമു തുടങ്ങിയ നഗരങ്ങള്‍ വഴി ഇന്ത്യയിലെ മൊറേ, കൊഹിമ, ഗുവാഹത്തി, ശ്രീരാംപൂര്‍, സിലിഗുരി വഴി കൊല്‍ക്കത്തയിലെത്തും. ഈ ഹൈവേയുടെ ദൂരം 2,800 കിലോമീറ്ററിലധികം വരും. ഹൈവേയുടെ ഏറ്റവും ദൈര്‍ഘ്യമേറിയഭാഗം ഇന്ത്യയിലായിരിക്കും. ഏറ്റവും നീളം കുറഞ്ഞ ഭാഗം തായ്ലന്‍ഡിലിലും.
നിലവില്‍ ഇങ്ങനെ
ഭൂരിഭാഗം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഇന്ത്യയിലും തായ്ലന്‍ഡിലും ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. അതേസമയം പല കാരണങ്ങളാല്‍ മ്യാന്‍മര്‍ നിര്‍മാണം നിര്‍ത്തിവച്ചിരിക്കുകയാണ്. എന്നാല്‍ മ്യാന്‍മറിലെ കാലേവയ്ക്കും യാര്‍ഗിക്കും ഇടയിലുള്ള 121.8 കിലോമീറ്റര്‍ ദൂരം നാലുവരി പാതയായി നവീകരിക്കുന്നുണ്ടെന്നും അതിന് സമയമെടുക്കുമെന്നും മ്യാന്‍മര്‍ വാണിജ്യ മന്ത്രി ഓങ് നൈങ്ങ് ഓ അറിയിച്ചിട്ടുണ്ട്. ഈ ഭാഗം പൂര്‍ണ്ണമായി പൂര്‍ത്തിയാക്കാന്‍ ഇനിയും 2-3 വര്‍ഷമെടുക്കുമെന്നാണ് കരുതുന്നത്. ഇത് പൂര്‍ത്തിയാല്‍ ഈ ബഹുരാഷ്ട്ര ഹൈവേ നാല് വര്‍ഷം കൊണ്ട് യാത്രായ്ക്ക് സജ്ജമാകുമെന്ന് പ്രതീക്ഷിക്കുന്നു.