ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്ക് സ്ഥിരതയില്‍
നിന്നും നെഗറ്റീവ് ആയി വെട്ടിക്കുറച്ച് റേറ്റിങ് ഏജന്‍സിയായ മൂഡിസ്.
ഏഷ്യയിലെ മൂന്നാമത്തെ വലിയ സാമ്പത്തികശക്തിയായ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ
മുന്‍കാലങ്ങളെ അപേക്ഷിച്ച് താഴ്ന്ന് നില്‍ക്കുന്നതായാണ് മൂഡീസ്
നിരീക്ഷിക്കുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യയുടെ
45 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്ക്
രേഖപ്പെടുത്തിയത് മുന്‍വര്‍ഷത്തിലാണ്. കഴിഞ്ഞ രണ്ട് മാസങ്ങളായി തൊഴില്‍
നഷ്ടം കൂടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കോര്‍പ്പറേറ്റ്
നികുതിയളിവ്, നിര്‍മ്മാണ മേഖലയെ ചലിപ്പിക്കാനുള്ള നടപടികളൊക്കെ
കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ സ്വീകരിച്ചുവെങ്കിലും അതൊന്നും ഇതുവരെ
സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന നിലയിലേക്ക് എത്തിയതിന്റെ സൂചനകളല്ല
ഉള്ളത്.
നോട്ട് നിരോധനം പ്രഖ്യാപിച്ച് മൂന്ന്
വര്‍ഷം തികഞ്ഞ ദിവസമാണ് മൂഡീസിന്റെ പുതിയ റിപ്പോര്‍ട്ട്
പുറത്തുവന്നിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്നതില്‍
സര്‍ക്കാര്‍ നയങ്ങളും നടപടികളും ഫലപ്രദമല്ലെന്നും മൂഡീസ് പറയുന്നു.
രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ഈ സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍
മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ അഞ്ച് ശതമാനം മാത്രമായിരുന്നു. 2013 ന്
ശേഷം ഏറ്റവും കുറവാണിത്.
നോട്ട് നിരോധനത്തിന് പിന്നാലെ ജി എസ് ടി കൂടി നടപ്പാക്കിയതോടെ വ്യവസായ, ഉപഭോക്തൃ മേഖലകളെയും തളര്‍ച്ച ബാധിച്ചു. ഗ്രാമ, നഗര മേഖലകളിലെല്ലാം പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. വ്യവസായ സ്ഥാപനങ്ങള്‍ കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. വ്യവസായമേഖലയില്‍ അടച്ചുപൂട്ടലും തൊഴില്‍ നഷ്ടവും സംബന്ധിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഓട്ടോമൊബൈല്‍, ടെക്സ്റ്റൈല്‍ മേഖലകള്‍ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.
ഡെയ്‌ലി
ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ
ലഭിക്കാൻ join Dhanam
Telegram Channel – https://t.me/dhanamonline