പുതുവര്‍ഷത്തിലെ 10 പുതുമാറ്റങ്ങള്‍

രാജ്യത്ത് പുതുവര്‍ഷത്തില്‍ നടപ്പായ പത്ത് മാറ്റങ്ങള്‍

Update:2021-01-02 17:21 IST

നാലുചക്ര വാഹനങ്ങള്‍ക്ക് ഫാസ്റ്റ്ടാഗ് നിര്‍ബ്ബന്ധമാക്കിയതടക്കം പത്ത് കാര്യങ്ങള്‍ക്ക് രാജ്യത്ത് പുതുവര്‍ഷത്തില്‍ മാറ്റം വന്നു.

$ കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം ഇറക്കിയ ഉത്തരവ് അനുസരിച്ച് ഇന്ത്യയില്‍ എല്ലായിടത്തും ജനുവരി ഒന്ന് മുതല്‍ നാലുചക്ര വാഹനങ്ങള്‍ക്ക് ഫാസ്റ്റ്ടാഗ് നിര്‍ബ്ബന്ധമാണ്.

$ 2021 ജനുവരി 15 മുതല്‍ ലാന്‍ഡ് ലൈനില്‍ നിന്ന് മൊബൈലിലേക്ക് വിളിക്കുമ്പോള്‍ ആദ്യം പൂജ്യം ചേര്‍ക്കണം.

$ എല്ലാ മാസത്തിന്റെയും ആദ്യ ദിവസം ഗ്യാസ് സിലിണ്ടറുകളുടെ വില പുതുക്കി നിശ്ചയിക്കും. ഇത് ധപ്രാഥമികമായും അന്താരാഷ്ട്ര മാര്‍ക്കറ്റിലെ എല്‍ പി ജി വിലയുമായി ബന്ധപ്പെട്ടതായിരിക്കും ഇത് കൂടാതെ അമേരിക്കന്‍ ഡോളറും ഇന്ത്യന്‍ രൂപയും തമ്മിലുള്ള വിനിമയ നിരക്കുമായും ഇതിന് ബന്ധമുണ്ടാകും. കഴിഞ്ഞ മാസം രണ്ടു തവണ ഗ്യാസിന് വില വര്‍ദ്ധിപ്പിച്ചിരുന്നു.

$ ഈ മാസം മുതല്‍ കാറിന്റെ വിലയിലും വര്‍ദ്ധനയുണ്ടാകും. സുസൂക്കി, മഹീന്ദ്ര, എം ജി മോട്ടോര്‍, റെനോ എന്നീ കമ്പനികളൊക്കെ ജനുവരി ഒന്ന് മുതല്‍ കാര്‍ വില വര്‍ദ്ധിപ്പിക്കും.

$ എല്‍ ഇ ഡി ടിവികള്‍, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍ എന്നിവയ്ക്ക് പുതുവര്‍ഷത്തില്‍ പത്ത് ശതമാനം വിലവര്‍ദ്ധനയുണ്ടാകും. ഇവയുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ചെമ്പ് , അലുമിനിയം, സ്റ്റീല്‍ എന്നിവയിലുണ്ടായ വില വര്‍ദ്ധനയും കടല്‍ വഴിയും ആകാശം വഴിയുമുള്ള ചരക്കു ഗതാഗതത്തില്‍ ഉണ്ടായ ചാര്‍ജ് വര്‍ദ്ധനയുമാണ് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

$ ചില ഫോണുകളില്‍ ഈ വര്‍ഷം മുതല്‍ വാട്‌സാപ്പ് പ്രവര്‍ത്തിക്കില്ല. വാട്ട്‌സ്ആപ്പ് ഇനി മുതല്‍ സപ്പോര്‍ട്ട് ചെയ്യുക ആന്‍ഡ്രോയിഡ് ഛട 4.0.3 ഫോണും അതിന്റെ പുതിയ വേര്‍ഷനുകളും, ശഛട 9 ഉള്ള ഐഫോണും അതിന്റെ പുതിയ വേര്‍ഷനുകളും, കൂടാതെ ജിയോഫോണ്‍, ജിയോഫോണ്‍ 2 എന്നിവയുള്‍പ്പെടെ ഏറ്റവും പുതിയ ഗമശഛട 2.5.1 ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ എന്നിവയായിരിക്കും.

$ ജനുവരി 1 മുതല്‍ എല്ലാ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളോടും 'സരള്‍ ജീവന്‍ ബീമ' എന്ന പേരില്‍ ഒരു വ്യക്തിഗത ടേം ലൈഫ് ഇന്‍ഷുറന്‍സ് പോളിസി നിര്‍ബന്ധമായും പുറത്തിറക്കാന്‍ ഐ ആര്‍ ഡി എ ഐ നിര്‍ദ്ദേശിച്ചിരുന്നു. ഏകീകൃത സവിശേഷതകളുള്ള സം അഷ്വേര്‍ഡിനായി ഈ പോളിസിക്ക് ഒരു സ്റ്റാന്‍ഡേര്‍ഡ് വാക്ക് ഉണ്ടായിരിക്കും. ഇത് ആദ്യമായി പോളിസി എടുക്കുന്നവരുടെ ബുദ്ധിമുട്ട് കുറയ്ക്കും. ഇതിന് മിനിമം 5 ലക്ഷം രൂപയും, മാക്‌സിമം 25 ലക്ഷം രൂപയും ഉറപ്പായിരിക്കും.

$ പുതുവര്‍ഷത്തിലെ മറ്റൊരു മാറ്റം ചെറുകിട വ്യാപാരികള്‍ക്കാണ്. അഞ്ച് കോടി വിറ്റുവരവുള്ള കച്ചവടക്കാര്‍ക്ക് ഇനി മുതല്‍ 12 ന് പകരം 4 ജി എസ് ടി സെയില്‍സ് റിട്ടേണ്‍സ് ഫയല്‍ ചെയ്താല്‍ മതി. ഈ മാറ്റം ബാധിക്കുക രാജ്യത്തെ 94 ലക്ഷം ചെറുകിട വ്യാപാരികളെയായിരിക്കും.

$ അത് പോലെ 2021 ല്‍ കോണ്‍ടാക്ട് ലെസ്സ് കാര്‍ഡ് വിനിമയത്തിന്റെ പരിധി 2000 രൂപയില്‍ നിന്ന് 5000 രൂപയായി റിസര്‍വ്വ് ബാങ്ക് ഉയര്‍ത്തി. ഡിജിറ്റല്‍ പേയ്‌മെന്റ് പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യം വച്ചാണിത്. പ്രത്യേകിച്ച് കോവിഡ് കാലത്ത് ഇത് കൂടുതല്‍ സുരക്ഷിതത്വം കൊണ്ടുവരും.

$ പുതുവര്‍ഷത്തില്‍ റിസര്‍വ്വ് ബാങ്ക് കൊണ്ടുവന്ന മറ്റൊരു മാറ്റം ചെക്ക് പേയ്‌മെന്റിന്റെ കാര്യത്തിലാണ്. പോസിറ്റീവ് പേ സിസ്റ്റം എന്നറിയപ്പെടുന്ന ഈ സംവിധാനം അനുസരിച്ച് ചെക്ക് പേയ്‌മെന്റ് കൂടുതല്‍ സുരക്ഷിതമാകുകയാണ്. അമ്പതിനായിരം രൂപയ്ക്ക് മുകളിലുള്ള ചെക്ക് പേയ്‌മെന്റ് നടത്തുമ്പോള്‍ പ്രധാന വിവരങ്ങള്‍ റീ കണ്‍ഫേം ചെയ്യേണ്ടി വരും. ചെക്ക് നമ്പര്‍, തീയതി, തുക, തുക ലഭിക്കേണ്ട ആളുടെ പേര്, അക്കൗണ്ട് നമ്പര്‍ എന്നിവ ഒന്ന് കൂടി പറഞ്ഞു കൊടുക്കേണ്ടി വരും.


Tags:    

Similar News