ഏപ്രില്‍ 20 മുതല്‍ ടോള്‍: എതിര്‍പ്പുമായി വാഹന ഉടമകളുടെ കൂട്ടായ്മ

Update: 2020-04-18 11:26 GMT

ഏപ്രില്‍ 20 മുതല്‍ ദേശീയപാതകളില്‍ ടോള്‍ ശേഖരണം പുനരാരംഭിക്കുന്നതിനെതിരെ പ്രതിഷേധവുമായി ലോറി, ബസ് ഉടമകളുടെ കൂട്ടായ്മയായ അഖിലേന്ത്യാ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് രംഗത്ത്. സമ്പദ്വ്യവസ്ഥ ലോക്ക്ഡൗണ്‍ കാരണം തകര്‍ന്നടിഞ്ഞിരിക്കവേ ഈ മേഖലയ്ക്ക് കൂടുതല്‍ ബാധ്യത വരുത്തുന്ന സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് എഐഎംടിസി പ്രസിഡന്റ് കുല്‍ത്താരന്‍ സിംഗ് അത്വാള്‍ ഡല്‍ഹിയില്‍ പറഞ്ഞു.

ലോക്ക്ഡൗണിന്റെ ആദ്യ ഘട്ടം അവസാനിച്ച് ഒരു ദിവസം കഴിഞ്ഞ് ഏപ്രില്‍ 15 മുതല്‍ ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ എന്‍എഎഎഐയെ അനുവദിക്കുന്നതിന് നേരത്തെ തന്നെ പദ്ധതിയിട്ടിരുന്നു. അതിനിടെയാണ് ലോക്ക്ഡൗണ്‍ മെയ് 3 വരെ നീട്ടിയത്. പിന്നാലെ ടോള്‍ പിരിച്ചു തുടങ്ങാന്‍ സര്‍ക്കാര്‍ ഉത്തരവുമെത്തി. ഇതിനെതിരെയാണ് രാജ്യവ്യാപകമായി 93 ലക്ഷം ട്രക്കുകളുടെയും 50 ലക്ഷം ബസുകളുടെയും ഉടമകള്‍ ഉള്‍ക്കൊള്ളുന്ന അഖിലേന്ത്യാ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസിന്റെ പ്രതിഷേധം. 20 കോടി പേര്‍ക്ക് പ്രത്യക്ഷവും പരോക്ഷവുമായി തൊഴില്‍ നല്‍കുന്ന മേഖലയെ സംരക്ഷിക്കണമെന്ന് കുല്‍ത്താരന്‍ സിംഗ് ആഭ്യര്‍ത്ഥിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News