ഇന്ത്യ വീണ്ടും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീണേക്കാമെന്ന് നിതി ആയോഗ് ഉപാധ്യക്ഷന്‍
അനിശ്ചിതത്വങ്ങള്‍ക്കിടയിലും 2022 മാര്‍ച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ 11 ശതമാനം വളര്‍ച്ച നേടുമെന്ന് പ്രതീക്ഷ.
കോവിഡിന്റെ ആഘാതത്തില്‍ നിന്നു കരകയറിത്തുടങ്ങിയ സാമ്പത്തികരംഗം കൂടുതല്‍ പ്രതിസന്ധിയിലേക്കു വീണേക്കാമെന്ന് നിതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ് കുമാര്‍. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ സാമ്പത്തിക രംഗത്തെ സമസ്ത മേഖലയിലും ഉണ്ടായേക്കാവുന്ന അനിശ്ചിതത്വത്തിനെതിരെ തയാറെടുപ്പു വേണമെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് പ്രതിസനധി പൂര്‍ണമായും പരാജയപ്പെടുത്താനുള്ള തയ്യാറെടുപ്പിലായിരുന്ന ഇന്ത്യയ്ക്ക് യു.കെയില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നുമുള്ള പുതിയ സമ്മര്‍ദ്ദങ്ങളാണ് വെല്ലുവിളിയായത്. കോവിഡ് നേരത്തെ സൃഷ്ടിച്ച പ്രശ്‌നങ്ങളെക്കാള്‍ സങ്കീര്‍ണമാണ് ഇപ്പോഴത്തെ സ്ഥിതിയെങ്കിലും 2022 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ 11 % വളര്‍ച്ച നേടുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.
നിരവധി കോവിഡ് കേസുകളും അനുബന്ധ മരണങ്ങളും ഇന്ത്യ നേരിടുന്നുണ്ട്, പല സംസ്ഥാന സര്‍ക്കാരുകളും ജനങ്ങളുടെ നീക്കത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിതരാകുന്നു. അത് വെല്ലുവിളി തന്നെയാണ്.
പുതിയ സാമ്പത്തിക ഉത്തേജന പാക്കേജുകള്‍ ഉണ്ടാകുമോയെന്ന ചോദ്യത്തിന്, സ്ഥിതി ധനമന്ത്രാലയം വിശകലനം ചെയ്ത ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ എന്നായിരുന്നു മറുപടി. റിസര്‍വ് ബാങ്കിന്റെ വിപുലീകരണ നടപടികള്‍ തുടരുന്നതിനൊപ്പം, ഉചിതമായ സമയത്തു സര്‍ക്കാരും പ്രതികരിക്കും. അദ്ദേഹം പറഞ്ഞു.