പാരിസ്ഥിതികാനുമതി: നിർമാണങ്ങൾക്ക് ഇളവുകൾ നൽകി പുതിയ വിജ്ഞാപനം  

Update: 2019-05-18 05:29 GMT

നിർമാണങ്ങൾക്കും ഖനനത്തിനും പാരിസ്ഥിതികാനുമതി അനുവദിക്കുന്നതിൽ ഇളവുകൾ പ്രഖ്യാപിച്ച് പരിസ്ഥിതി മന്ത്രാലയം. 20,000-50,000 വരെ ചതുരശ്ര മീറ്ററിലുള്ള നിർമാണപ്രവർത്തനങ്ങൾക്ക് ഇനിമുതൽ സർക്കാരിന്റെ പാരിസ്ഥിതികാനുമതി വേണ്ടെന്നാണ് എൻവയോൺമെന്റൽ ഇമ്പാക്ട് അസ്സെസ്സ്മെന്റ് (EIA) സംബന്ധിച്ച പുതുക്കിയ വിജ്ഞാപനത്തിലുള്ളത്.

കരട് രേഖയാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്‌. മണൽ ഖനനത്തിനും നിർമാണപ്രവർത്തനങ്ങൾക്കും ക്ലിയറൻസ് എളുപ്പത്തിൽ ലഭിക്കാൻ പുതിയ വിജ്ഞാപനം സഹായിക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

ഇനിമുതൽ 5 ഹെക്ടർ വരെയുള്ള പ്രദേശത്തെ മണൽ ഖനനത്തിന് അനുമതി നൽകാനായി ജില്ലാ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലുള്ള ജില്ലാ-തല അധികാരികൾക്ക് പൊതുജനങ്ങളിൽനിന്ന് അഭിപ്രായം തേടേണ്ടതില്ലെന്നും വിജ്ഞാപനത്തിൽ പറയുന്നുണ്ട്.

Similar News