തകര്‍ന്നടിഞ്ഞ് ഓഹരികള്‍; വില ഇനിയും താഴുമെന്ന് വിദഗ്ധ നിരീക്ഷണം

Update:2020-03-12 12:59 IST

കൊറോണ (കോവിഡ്-19) വൈറസ് ബാധ മഹാമാരിയായി ലോകാരോഗ്യസംഘടന

പ്രഖ്യാപിച്ചതിനു പിന്നാലെ ഓഹരി വിപണി  തകര്‍ന്നടിഞ്ഞു. വ്യാപാരം ആരംഭിച്ച്

അധികം വൈകാതെ സെന്‍സെക്‌സ് 2447 പോയന്റ് ഇടിഞ്ഞു.നിഫ്റ്റി 10,000 ല്‍

താഴെയായി. ഓഹരി മൂല്യത്തിലെ മൊത്തം ഇടിവിനെ ആധാരമാക്കി നിക്ഷേപകര്‍ക്കു

സംഭവിച്ചുകഴിഞ്ഞ നഷ്ടം 11 ലക്ഷം കോടി രൂപയാണെന്ന് വിദഗ്ധര്‍

വിലയിരുത്തുന്നു.

അതേസമയം, ഓഹരി വിലയിടിവ്

തുടരാനുള്ള സാധ്യതയാണ് മുന്നിലുള്ളതെന്നും ഇപ്പോഴത്തെ ഇടിവു കണ്ട്

തിരക്കിട്ട് ഓഹരികള്‍ വാങ്ങിക്കൂട്ടിയാല്‍ നഷ്ടമാകും ഫലമെന്നും വിദഗ്ധര്‍

ചൂണ്ടിക്കാട്ടുന്നു.ഒരു 'ഡിമാന്‍ഡ് ഷോക്ക്' ആണ് ഓഹരി വിപണിയില്‍

ദൃശ്യമാകുന്നതെന്ന് മുംബൈയിലെ മാന്‍ഹട്ടന്‍ വെഞ്ച്വര്‍ പാര്‍ട്ണര്‍

സീനിയര്‍ എംഡി സന്തോഷ് റാവു അഭിപ്രായപ്പെട്ടു. പൊടിപടലങ്ങളടങ്ങാന്‍ ഇത്തിരി

കൂടിയെങ്കിലും കാത്തിരിക്കുന്നതാണ് ഉചിതമെന്നും ഇപ്പോഴത്തെ വിലക്കുറവിലെ

ആകര്‍ഷണത്താല്‍  പെട്ടെന്നുള്ള നിക്ഷേപത്തിനൊരുങ്ങേണ്ടതില്ലെന്നും അദ്ദേഹം

അഭിപ്രായപ്പെട്ടു.

'വാണിജ്യം, വ്യാപാരം,

യാത്ര എന്നിവ ആഗോളതലത്തില്‍ മിക്കവാറും ന്ശചലാവസ്ഥയിലേക്കാണ് നീങ്ങുന്നത്.

പെട്ടെന്നുള്ള ഡിമാന്‍ഡ് ഇടിവ്  കോര്‍പ്പറേറ്റ് മേഖലയുടെ ആരോഗ്യത്തെ

ഗുരുതരമായി ബാധിക്കും.പ്രത്യാഘാത സൂചനകള്‍ ഞങ്ങള്‍ കാണുന്നു. എണ്ണ

വിപണിയിലേത് തുടക്കം മാത്രമാണ് ' -വന്ദ ഇന്‍സൈറ്റ്സ് മേധാവി  വന്ദന ഹരി

ചൂണ്ടിക്കാട്ടി.

വൈറസ് ബാധ മഹാമാരിയായി

ഡബ്ല്യു.എച്ച്.ഒ. പ്രഖ്യാപിച്ചതും യൂറോപ്പില്‍ നിന്നുള്ള യാത്രകള്‍ യുഎസ്

30 ദിവസത്തേക്ക് നിര്‍ത്തിവെച്ചതും ഇന്ത്യയില്‍ നിന്ന് അനുവദിച്ചിട്ടുള്ള

എല്ലാ ടൂറിസ്റ്റ് വിസകളും ഏപ്രില്‍ 15 വരെ കേന്ദ്ര സര്‍ക്കാര്‍ സസ്പെന്‍ഡ്

ചെയ്തതും ഉള്‍പ്പെടെയുള്ള സംഭവ വികാസങ്ങള്‍ നിലവിലെ പ്രതിസന്ധിയുടെ ആഴം

കൂട്ടുമെന്ന വിലയിരുത്തല്‍ ശക്തമാണ്. അതേസമയം, ഇപ്പോഴത്തെ വിലത്തകര്‍ച്ച

ഏറ്റവം ആഴത്തിലെത്തിക്കഴിഞ്ഞോയെന്ന ചര്‍ച്ചയും വ്യാപകമായിത്തുടങ്ങി.ഇതിനിടെ

ഡോളറിനെതിരെ രൂപയുടെ മൂല്യം 51 പൈസ കുറഞ്ഞ് 74.17 ആയി.

ജപ്പാന്‍,

ഒസ്‌ട്രേലിയ, കൊറിയ ഉള്‍പ്പെടെ ആഗോള വിപണികളിലെല്ലാം  സൂചിക ഏറെക്കുറെ

നാലു വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലെത്തി. ബിഎസ്ഇയില്‍ 90 കമ്പനികളുടെ

ഓഹരികള്‍ മാത്രമാണ് നേട്ടത്തിലുള്ളത്. 1400 എണ്ണം നഷ്ടത്തിലാണ്.  ടാറ്റ

മോട്ടോഴ്‌സ്, ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി, വേദാന്ത, യെസ് ബാങ്ക്, ആക്‌സസ്

ബാങ്ക്, എസ്ബിഐ, ഹിന്‍ഡാല്‍കോ, ഗ്രാസിം ഗെയില്‍ ഇന്‍ഫോസിസ് തുടങ്ങിയവ നഷ്ടം

നേരിട്ടുകൊണ്ടിരിക്കുന്നു.സ്‌പൈസ് ജെറ്റ് ഓഹരി വില 16% കുറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News