നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ റെക്കോര്‍ഡ് നേട്ടം
ഇതാദ്യമായാണ് അഞ്ചു മാസത്തിനിടെ ഇത്രയും ഉയര്‍ന്ന തുക വിദേശനിക്ഷേപമായി രാജ്യത്തെത്തുന്നത്.
നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ (എഫ്ഡിഐ) പുതിയ ഉയരങ്ങളില്‍ ഇന്ത്യ. സാമ്പത്തിക വര്‍ഷത്തെ ആദ്യ അഞ്ചു മാസങ്ങളിലെ കണക്കില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയാണ് ഈ സാമ്പത്തിക വര്‍ഷം രാജ്യം നേടിയിരിക്കുന്നതെന്ന് വ്യവസായ വാണിജ്യ വകുപ്പ് അറിയിച്ചു. 35.73 ബില്യണ്‍ ഡോളറാണ് (ഏകദേശം 2.63 ലക്ഷം കോടി രൂപ) ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ ഇന്ത്യയിലെത്തിയ നിക്ഷേപം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഉണ്ടായതിനേക്കാള്‍ 13 ശതമാനം കൂടുതല്‍.
ആഗോള നിക്ഷേപകര്‍ക്കിടയില്‍ ഇന്ത്യ നിക്ഷേപിക്കാന്‍ പറ്റിയ ഇടമായി സ്വീകരിക്കപ്പെടുന്നതിനുള്ള തെളിവാണിതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. എഫ്ഡിഐ നയത്തില്‍ വരുത്തിയ പരിഷ്‌കരണങ്ങളഉം നിക്ഷേപ സൗകര്യങ്ങള്‍ ഒരുക്കല്‍, ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് എന്നിവയൊക്കെ നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ വലിയ പങ്കു വഹിച്ചതായും സര്‍ക്കാര്‍ പറയുന്നു.
നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ ത്രൈമാസ കാലയളവില്‍ തന്നെ മുന്‍ വര്‍ഷത്തേക്കാള്‍ 60 ശതമാനം വര്‍ധന രേഖപ്പെടുത്തിയിരുന്നതായി ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്റ് ഇന്റേണല്‍ ട്രേഡ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
2008 - 14 കാലയളവില്‍ രാജ്യത്ത് എത്തിയ 231.37 ബില്യണ്‍ ഡോളറിന്റെ വിദേശ നിക്ഷേപത്തേക്കാള്‍ 55 ശതമാനം വര്‍ധനവാണ് 2014-20 കാലയളവില്‍ ഉണ്ടായിരിക്കുന്നത്. 358.29 ബില്യണ്‍ ഡോളറാണ് ഈ കാലയളവില്‍ വിദേശ നിക്ഷേപകര്‍ രാജ്യത്ത് നിക്ഷേപിച്ചിരിക്കുന്നത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine