തുടര്‍ച്ചയായി മൂന്നാം ദിവസവും ഇന്ധന വില വര്‍ദ്ധിപ്പിച്ചു

Update: 2020-06-09 08:39 GMT

തുടര്‍ച്ചയായി മൂന്നാം ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിച്ചു. പെട്രോള്‍ വില ലിറ്ററിന് 54 പൈസയും ഡീസലിന് 58 പൈസയുമാണ് ഇന്ന് കൂട്ടിയത്. മൂന്നു ദിവസം കൊണ്ട് വിലയിലുണ്ടായ ഉയര്‍ച്ച 1.70 രൂപയോളം.

വരും ദിവസങ്ങളിലും വില കൂടാനാണ് സാധ്യത.തല്‍ക്കാലം ലിറ്ററിന് ആറു രൂപ വരെയുള്ള വര്‍ധനവാണ് കമ്പനികള്‍ ലക്ഷ്യമിടുന്നതെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 40 ഡോളര്‍ നിലവാരത്തിലേയ്ക്ക് ഉയര്‍ന്നതും ലോക്ഡൗണ്‍ കാലയളവില്‍ കേന്ദ്ര സര്‍ക്കാര്‍ രണ്ടു തവണയായി എക്സൈസ് തീരുവ 13 രൂപയിലേറെ വര്‍ധിപ്പിച്ചതുമാണ് വില വര്‍ധനവിനു കാരണം.

അസംസ്‌കൃത എണ്ണവിലയില്‍ കഴിഞ്ഞ മാസത്തേക്കാള്‍ 50 ശതമാനത്തിലധികം വിലവര്‍ധനവാണ് ഇപ്പോഴുള്ളത്. വിലകൂടുന്ന പ്രവണത തുടര്‍ന്നാല്‍ എണ്ണക്കമ്പനികള്‍ക്ക് വന്‍ബാധ്യത വരുമെന്നാണ് വിലയിരുത്തല്‍. അടച്ചിടല്‍മൂലം വില്പനയില്‍ വന്‍തോതില്‍ കുറവുവന്നതും കമ്പനികളെ ബാധിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News