എസ്.ബി.ഐ കാര്‍ഡ്സിനെ കുഴപ്പത്തിലാക്കി കൊറോണ

Update:2020-03-16 13:44 IST

ലിസ്റ്റിങ് സമയത്ത് പത്തു ദിവസം കൊണ്ട് ഇരട്ടി നേട്ടം നല്‍കി

നിക്ഷേപകരെ സന്തോഷിപ്പിച്ച ഐആര്‍സിടിസിയുടെ വിജയഗാഥ എസ്ബിഐ കാര്‍ഡ്സ്

ആന്‍ഡ് പേയ്മെന്റ് സര്‍വീസസും പിന്തുടരുമെന്നു മോഹിച്ച നിക്ഷേപകര്‍ക്കു

നിരാശ ബാക്കി. കൊറോണയെ ഭയന്നുള്ള വില്പന സമ്മര്‍ദത്തിനിടയിലെ ലിസ്റ്റിങ്

ആണ് എസ്ബിഐ കാര്‍ഡ്സ് ആന്‍ഡ് പേയ്മെന്റ് സര്‍വീസസിനെ കുഴപ്പത്തിലാക്കിയത്.

ഇഷ്യു വിലയായ 755 രൂപയില്‍നിന്ന് ഇന്നു രാവിലെ 12 ശതമാനം താഴ്ന്ന് 658 ആയിരുന്നു ഓഹരി വില. ഉച്ചയോടെ 728 ലേക്കുയര്‍ന്നു.

മാസാദ്യം നടന്ന എസ്ബിഐ കാര്‍ഡ്സ് ഐപിഒ 26 മടങ്ങ് സബ്‌സ്‌ക്രിപ്ഷനോടെ വന്‍

വിജയമായിരുന്നു.ഐആര്‍സിടിസി യിലേതുപോലെ  മികച്ച നേട്ടം പ്രതീക്ഷിച്ചാണ്

പലരും ഐപിഒയ്ക്ക് അപേക്ഷിച്ചത്.

ലിസ്റ്റിങ്

സമയത്ത് പത്തു ദിവസം കൊണ്ട് ഇരട്ടി നേട്ടം നല്‍കിയിരുന്നു ഐആര്‍സിടിസി.

നാലര മാസത്തില്‍ നല്‍കിയ വരുമാന വര്‍ധനയ 600%. ആദ്യ പബ്ലിക് ഇഷ്യുവില്‍ 320

രൂപയ്ക്ക് ഐആര്‍സിടിസി ഓഹരി വാങ്ങിയവര്‍ക്കാണ്  നാലര മാസം കൊണ്ട് ആറിരട്ടി

നേട്ടം കിട്ടിയത്. പിന്നീട് ഓഹരി വില 1989  രൂപ വരെ ഉയര്‍ന്നു.

ആദ്യ പബ്ലിക് ഇഷ്യുവില്‍ തന്നെ  ഇന്ത്യന്‍ ഒഹരി വിപണിയെ ഞെട്ടിച്ച പ്രകടനമാണ്  ഐആര്‍സിടിസി കാഴ്ച വെച്ചത്. ഒക്ടോബര്‍ നാലിനു ക്ലോസ് ചെയ്ത ഐപിഒയുടെ   ഇഷ്യു വില 320 രൂപയായിരുന്നു. എന്നാല്‍ 112  ഇരട്ടി അപേക്ഷരെത്തിയതോടെ  ഒക്ടോബര്‍  14   നു ഓഹരി ലിസ്റ്റ് ചെയ്തത് 644  രൂപയ്ക്ക്. അതായത് പത്തു ദിവസം കൊണ്ട് ഇരട്ടിയിലധികം നേട്ടം. 1180 രൂപയാണ് ഇന്നുച്ചയോടെ  ഐആര്‍സിടിസി
ഓഹരി വില.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News