ഓഹരി വിപണി വീണ്ടും താഴെ

Update:2020-03-16 12:24 IST

ഓഹരി വിപണിയുടെ ഗതി  ഇന്നും താഴേക്ക്.കഴിഞ്ഞ വാരാന്ത്യത്തിലെ നേരിയ

വീണ്ടെടുപ്പ് നിലനിര്‍ത്താനാകാതെ രാവിലത്തെ വ്യാപാരത്തില്‍ സൂചികകള്‍ നാലു

ശതമാനം ഇടിഞ്ഞു.

കൊറോണ വൈറസ്

പകര്‍ച്ചവ്യാധിയെക്കുറിച്ചുള്ള അനിശ്ചിതത്വം നിക്ഷേപകരുടെ വികാരം

തടഞ്ഞുനിര്‍ത്തുന്നതായാണ് വിപണിവൃത്തങ്ങള്‍ പറയുന്നത്. സെന്‍സെക്‌സ്

1517.27 പോയിന്റ് ഇടിഞ്ഞ് 32586.21 ആയി.നിഫ്റ്റി 9568.95 ലെത്തി. 386.25

പോയിന്റ് ആണ് കുറഞ്ഞത്. രൂപയുടെ വിലയും താഴെയാണ്. ഡോളറിനെതിരെ 74.31.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News