പ്രത്യേക സാമ്പത്തിക മേഖല(SEZ); നിയമങ്ങൾ ലഘൂകരിക്കാൻ സാധ്യത

പ്രത്യക സാമ്പത്തിക മേഖലയുടെ നികുതി ഒഴിവുകൾ (tax holidays) അവസാനിക്കുന്ന വേളയിൽ ഇവിടെ പ്രവർത്തിക്കുന്ന പല കമ്പനികളും മറ്റു സ്ഥലങ്ങളിലേക്ക് മാറി പ്രവർത്തിക്കാൻ സാധ്യതയുണ്ട്.

Update: 2021-12-21 11:57 GMT

Picture Credits :csezauthority.in

2022 -23 ലേക്കുള്ള കേന്ദ്ര ബജറ്റിൽ സർക്കാർ പ്രത്യേക സാമ്പത്തിക ,മേഖലയുടെ (SEZ- സ്പെഷ്യൽ ഇക്കണോമിക് സോൺ) നിയമങ്ങളിൽ മാറ്റം വരുത്താൻ സാധ്യത ഉണ്ടെന്ന് റിപ്പോർട്ട്. പ്രത്യേക സാമ്പത്തിക മേഖലയുടെ അനുവർത്തന (compliance) ഭാരം ലഘൂകരിക്കാനാണ് നീക്കം. ഇവിടെ പ്രവർത്തിക്കുന്ന കമ്പനികൾക്ക് ഇന്ത്യൻ രൂപയിൽ പണം സ്വീകരിക്കാൻ അനുവാദം നൽകിയേക്കും.

പ്രത്യക സാമ്പത്തിക മേഖലയുടെ നികുതി ഒഴിവുകൾ (tax holidays) അവസാനിക്കുന്ന വേളയിൽ ഇവിടെ പ്രവർത്തിക്കുന്ന പല കമ്പനികളും മറ്റു സ്ഥലങ്ങളിലേക്ക് മാറി പ്രവർത്തിക്കാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ പ്രത്യേക സാമ്പത്തിക മേഖലകൾ പ്രവർത്തന ക്ഷമമല്ലാതെ വെറുതെ കിടക്കാമെന്ന് സർക്കാർ ഭയപ്പെടുന്നു. ഈ സാഹചര്യത്തിലാണ് കമ്പനികൾക്കു പ്രവർത്തന പ്രഖ്യാപിക്കാൻ പദ്ധിതിയിടുന്നത്.

കമ്പനികൾക്ക് അധിക വാണിജ്യ ഗാർഹിക കെട്ടിടങ്ങൾ സ്ഥാപിക്കാൻ സാമ്പത്തിക മേഖലയ്ക് അധികാരം നൽകാനും സാധ്യത ഉണ്ട്. പ്രത്യക സാമ്പത്തിക മേഖലകൾ കോവിഡ് പശ്ചാത്തലത്തിൽ നികുതി ഇളവുകൾ തുടരണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. പ്രത്യേക സാമ്പത്തിക മേഖലയുടെ മുഖ്യ ആകർഷണം നികുതി ഇളവുകളായിരുന്നു.

കൊച്ചി സെസ്  1986 ൽ പ്രവർത്തനം ആരംഭിക്കുകയും 2000 ത്തിൽ പ്രത്യേക സാമ്പത്തിക മേഖല യായി മാറുകയുമായിരുന്നു. മൊത്തം 108 പ്രത്യേക സാമ്പത്തിക മേഖല ഉള്ളതിൽ 24 എണ്ണം കേരളത്തിലാണ്. സ്വകാര്യ പൊതുമേഖലാ കമ്പനികൾക്ക് പ്രത്യേക സാമ്പത്തിക മേഖലകൾ ആരംഭിക്കാൻ നിയമം അനുവദിക്കുന്നുണ്ട്.

Tags:    

Similar News