രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ 64 ദിവസം കൊണ്ട് ആയിരം മടങ്ങ് വര്‍ധന

Update: 2020-05-19 10:16 GMT

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം നൂറില്‍ നിന്ന് ഒരു ലക്ഷത്തിലെത്താന്‍ എടുത്തത് 64 ദിവസങ്ങള്‍. രോഗവ്യാപനം ഏറെയുള്ള യുഎസിനെയും സ്‌പെയ്‌നിനെയും പോലുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ രോഗം വ്യാപിക്കാന്‍ ഏറെ സമയം എടുത്തു. കണക്കനുസരിച്ച് യുഎസില്‍ 25 ദിവസം കൊണ്ടാണ് നൂറില്‍ നിന്ന് ലക്ഷത്തിലെത്തിയത്. സ്‌പെയ്‌നില്‍ 30 ദിവസം കൊണ്ടും.

ജര്‍മനിയില്‍ 35 ദിവസം കൊണ്ട് ലക്ഷത്തിലെത്തി. ഇറ്റലി (36), ഫ്രാന്‍സ് (39), യുകെ (42 ദിവസം) എന്നിവയാണ് മറ്റു രാജ്യങ്ങളുടെ നില. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്നത്തേക്ക് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3163 ആയി. 1,01,139 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. അവസാന 24 മണിക്കൂറിനുള്ളില്‍ 134 മരണവും 4970 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ആഗോള തലത്തില്‍ ഓരോ ലക്ഷം പേരിലും 60 പേര്‍ കൊറോണ രോഗികളായിരിക്കുമ്പോള്‍ രാജ്യത്ത് 7.1 എന്ന നിരക്കിലാണെന്നാണ് സര്‍ക്കാര്‍ പുറത്തു വിട്ട കണക്ക്. യുഎസിന്റെ കാര്യത്തില്‍ അത് 431 കേസുകളാണ്. യുകെ(361), (494), ഇറ്റലി (372), ജര്‍മനി (210), ഫ്രാന്‍സ് (209) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ ഓരോ ലക്ഷം പേരിലുമുള്ള രോഗികളുടെ എണ്ണം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline 

Similar News