യു എ ഇ, ഓസ്ട്രേലിയ സ്വര്‍ണ-രത്‌ന വ്യാപാരത്തില്‍ കുതിച്ച് ചാട്ടത്തിന് സാധ്യത; ഇന്ത്യയ്ക്ക് എങ്ങനെ നേട്ടമാകും?
ഉഭയകക്ഷി കരാറുകള്‍ രണ്ടു രാജ്യങ്ങളും തമ്മിലുള്ള കയറ്റുമതിയും ഇറക്കുമതിയും വര്‍ധിപ്പിക്കും
ഇന്ത്യ, യു എ ഇ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുമായി അടുത്തിടെ ഒപ്പുവെച്ച ഉഭയകക്ഷി കരാറുകള്‍ സ്വര്‍ണം, രത്‌നങ്ങളുടെ വ്യപാരം കുതിച്ചു കയറാന്‍ സഹായകരമാകുമെന്ന്, ജെംസ് ആന്‍ഡ് ജ്യുവലറി എക്‌സ് പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ വിലയിരുത്തുന്നു.
ഇന്ത്യയും യു എ ഇ യും തമ്മില്‍ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ പ്രകാരം ഇന്ത്യയില്‍ നിന്ന് സ്വര്‍ണ ആഭരണങ്ങള്‍ കയറ്റുമതി ചെയ്യുന്നതിന് യു എ ഇ ചുമത്തുന്ന ഇറക്കുമതി തീരുവ 5 ശതമാനത്തില്‍ നിന്ന് 0 %-ായി കുറച്ചിട്ടുണ്ട്.
യു എ ഇ യില്‍ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന 120 ടണ്‍ വരെ സ്വര്‍ണത്തിന് നിലവിലുള്ള ഇറക്കുമതി തീരുവയെ ക്കാള്‍ 1 % കുറച്ചാണ് ഈടാക്കുന്നത്.
ഇന്ത്യയില്‍ നിന്നുള്ള മൊത്തം കയറ്റുമതി ചെയ്യുന്ന സ്വര്‍ണവും രത്‌നങ്ങളുടെയും 26 % യു എ ഇ ലേക്കാണ് പോകുന്നത്. പുതിയ കരാര്‍ പ്രകാരം യു എ ഇ ലേക്കുള്ള ആഭരണ കയറ്റുമതി 10 ശതകോടി യു എ ഇ ദിര്‍ഹമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ഒപ്പുവെച്ച സാമ്പത്തിക സഹകരണ വും വ്യാപാര കരാറും പ്രകാരം ഇരു രാജ്യങ്ങളും തമ്മിലുള്ള രത്‌നങ്ങളും, സ്വര്‍ണ ആഭരണ ഉഭയകക്ഷി വ്യാപാരം 950 ദശലക്ഷം യു എസ് ഡോളറില്‍ നിന്ന് 1.5 ശതകോടി ഡോളറായി ഉയരും.
ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്നത് പ്രധാനമായും സ്വര്‍ണ ആഭരണങ്ങള്‍ (പ്ലെയിന്‍, സ്റ്റഡ്ഡ് ) പോളിഷ്ഡ് വജ്രങ്ങള്‍ എന്നിവയാണ്. ഇതിന്റെ കയറ്റുമതി അടുത്ത 3 വര്‍ഷത്തില്‍ 300 ദശലക്ഷം ഡോളറില്‍ നിന്ന് 600 ദശലക്ഷമായി ഉയരും.
ഇന്ത്യ ഓസ്ട്രേലിയയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത് സ്വര്‍ണ, വെള്ളി കട്ടികളാണ്. പുതിയ വ്യാപാര കരാറുകള്‍ മൂലം ഇന്ത്യയുടെ രത്‌നങ്ങളുടെയും, സ്വര്‍ണത്തിന്റെയും വാര്‍ഷിക കയറ്റുമതി 2022-23 ല്‍ 50 ശതകോടി ഡോളറായി ഉയര്‍ത്താന്‍ സഹായിക്കുമെന്ന്, ജെംസ് ആന്‍ഡ് ജ്യവലറി എക്‌സ് പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ അധ്യക്ഷന്‍ കോളിന്‍ ഷാ അഭിപ്രായപ്പെട്ടു