നഗരങ്ങളില്‍ തൊഴിലില്ലായ്മ കുറയുന്നു; സ്വയം തൊഴില്‍ ചെയ്യുന്നവര്‍ 39.5%

സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് ഉയർന്ന നിലയിൽ തുടരുന്നു

Update: 2023-05-30 05:47 GMT

People vector created by fatmawatilauda - www.freepik.com

രാജ്യത്ത് 2023 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള പാദത്തില്‍ നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതായി പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വേ. നഗരപ്രദേശങ്ങളില്‍ 15 വയസും അതിനുമുകളിലും പ്രായമുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് 6.8 ശതമാനമായി കുറഞ്ഞു. തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ രണ്ട് പാദങ്ങളില്‍ 7.2 ശതമാനമായിരുന്നു. 2022 ജനുവരി-മാര്‍ച്ച് പാദത്തില്‍ ഇത് 8.2 ശതമാനമായിരുന്നു.  

സ്വയം തൊഴില്‍ ചെയ്യുന്നവര്‍ 39.5%

സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് 9.2 ശതമാനമായി ഉയര്‍ന്നു നില്‍ക്കുകയാണ്.എന്നാല്‍ മുന്‍ പാദത്തിലെ 9.6 ശതമാനത്തേക്കാള്‍ ഇത് കുറവാണ്. 2023 മാര്‍ച്ച് പാദത്തില്‍ നഗരപ്രദേശങ്ങളിലെ 15 വയസ്സിന് മുകളിലുള്ളവരില്‍ 48.9 ശതമാനം പേര്‍ സ്ഥിര വേതനം ലഭിക്കുന്ന ജോലികളിലായിരുന്നു, 11.7 ശതമാനം താല്‍ക്കാലിക തൊഴിലാളികളാണ്. ഏകദേശം 39.5 ശതമാനം പേര്‍ സ്വയം തൊഴില്‍ ചെയ്യുന്നവരാണ്.

തൊഴില്‍ വിപണി വീണ്ടെടുക്കലിന്റെ പാതയില്‍

തുടര്‍ച്ചയായ ഏഴാം പാദത്തിലും ഈ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞുനില്‍ക്കുന്നത് കോവിഡിന് ശേഷം തൊഴില്‍ വിപണി വീണ്ടെടുക്കലിന്റെ പാതയിലാണെന്ന് സൂചിപ്പിക്കുന്നു. കോവിഡ് സമയത്ത് 2020 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പാദത്തില്‍ ഈ നിരക്ക് 20.8 ശതമാനമെന്ന റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയിരുന്നു. 


Tags:    

Similar News