നവംബറില്‍ തൊഴിലില്ലായ്മാ നിരക്ക് ഉയര്‍ന്നതായി സിഎംഐഇ; കേരളത്തില്‍ 5.9%

സംസ്ഥാനങ്ങളില്‍ 30.6 ശതമാനമാനത്തോടെ ഹരിയാനയിലാണ് ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയത്

Update: 2022-12-02 07:16 GMT

സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി (CMIE) ഡാറ്റ പ്രകാരം അഖിലേന്ത്യാ തൊഴിലില്ലായ്മാ നിരക്ക് നവംബറില്‍ 8 ശതമാനമായി ഉയര്‍ന്നു. ഗ്രാമങ്ങളിലെ തൊഴിലില്ലായ്മ 7.55 ശതമാനമായി കുറഞ്ഞെങ്കിലും നഗരങ്ങളിലെ തൊഴിലില്ലായ്മ നവംബറില്‍ 8.96 ശതമാനമായി ഉയര്‍ന്നു. സംസ്ഥാനങ്ങളില്‍ 30.6 ശതമാനമാനത്തോടെ ഹരിയാനയിലാണ് ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയത്. നവംബറില്‍ കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 5.9 ശതമാനമാണ്.

ഒക്ടോബറില്‍ തൊഴിലില്ലായ്മാ നിരക്ക് 7.77 ശതമാനമായിരുന്നു. നഗരങ്ങളിലെ തൊഴിലില്ലായ്മ 7.21 ശതമാനവും ഗ്രാമീണ തൊഴിലില്ലായ്മ 8.04 ശതമാനവുമായിരുന്നു. 8.28 ശതമാനത്തോടെ ഈ വര്‍ഷം ഓഗസ്റ്റിലാണ് ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. അതേസമയം, നൗക്കരി ജോബ്സ്പീക്ക് സൂചിക പ്രകാരം നിയമനങ്ങള്‍ നവംബറില്‍ 27 ശതമാനം വര്‍ധിച്ചു. എന്നാല്‍ ഐടി, വിദ്യാഭ്യാസം, റീടെയില്‍ എന്നീ മേഖലകളിലെ നിയമനം കുറഞ്ഞു.

അതേസമയം രാജ്യത്തെ നഗരപ്രദേശങ്ങളില്‍ 15 വയസും അതിനുമുകളിലും പ്രായമുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് 2022 ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ 9.8 ശതമാനത്തില്‍ നിന്ന് 7.2 ശതമാനമായി കുറഞ്ഞുവെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (NSO) നേരത്തെ പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാക്കിയിരുന്നു.

Tags:    

Similar News