പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന രണ്ടാം എൻഡിഎ സർക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചു. രാജ്യത്തിൻറെ കാർഷിക, ഗ്രാമീണ, വനിതാ ജനവിഭാഗങ്ങളെ ശാക്തീകരിക്കാൻ ലക്ഷ്യമിട്ടുള്ള ബജറ്റിൽ, ധനകാര്യ മേഖലയിലെ പ്രതിസന്ധികളെ ചെറുക്കാനുള്ള പദ്ധതികളും പ്രഖ്യാപിച്ചു.
കേന്ദ്ര ബജറ്റിലെ പ്രസക്ത ഭാഗങ്ങൾ
- വൺ നേഷൻ, വൺ ഗ്രിഡ് പദ്ധതി സംസ്ഥാനങ്ങൾക്ക് കുറഞ്ഞ ചെലവിൽ വൈദ്യുതി ഉറപ്പാക്കും.
- റെന്റൽ നിയമങ്ങൾ പരിഷ്‌കരിക്കും. നിലവിലത്തെ നിയമം കലഹരണപ്പെട്ടത്. പുതിയ Model Tenancy Law' കൊണ്ടുവരും
- വൺ നേഷൻ വൺ കാർഡ്: രണ്ടാം ഘട്ടത്തിന് 10,000 കോടി രൂപയുടെ പദ്ധതി
- 3 കോടി റീറ്റെയ്ൽ വ്യാപാരികൾക്ക് പെൻഷൻ ആനുകൂല്യങ്ങൾ
- ഇൻഷുറൻസ് ഇന്റർമീഡിയറികളിൽ 100% വിദേശ നിക്ഷേപം
- ഏവിയേഷൻ, മീഡിയ രംഗങ്ങളിൽ കൂടുതൽ വിദേശ നിക്ഷേപം അനുവദിക്കും
- 2022 ഓടെ എല്ലാവര്‍ക്കും വീട് ഉറപ്പാക്കും. 1.95 കോടി വീടുകള്‍ നിര്‍മിക്കും. ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും വൈദ്യുതിയും പാചകവാതകവും ഉറപ്പാക്കും
- ഫിഷറീസ് മേഖലയുടെ ആധുനീകരണത്തിന് പുതിയ പദ്ധതി
- 2025നകം 1.25 ലക്ഷം കിലോമീറ്റര്‍ റോഡുകള്‍ നിര്‍മിക്കും.
- ഗ്രാമീണ മേഖലയില്‍ സൂക്ഷ്മ സംരംഭങ്ങള്‍ സൃഷ്ടിക്കാനും പരമ്പരാഗത കരകൗശല വിദഗ്ധര്‍ക്ക് തൊഴില്‍ ലഭ്യമാക്കാനും മുള, തേന്‍, ഖാദി മേഖലകളില്‍ 100 ക്ലസ്റ്ററുകള്‍ സ്ഥാപിക്കും. ഇതുവഴി 50,000 കരകൗശല വിദഗ്ധര്‍ക്ക് പ്രയോജനം ലഭിക്കും.
- സീറോ ബജറ്റ് ഫാമിംഗ് രീതികള്‍ക്ക് പരമാവധി പ്രോത്സാഹനം നല്‍കി കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കും.
- സോഷ്യല്‍ എന്റര്‍പ്രൈസസുകള്‍ക്കായി സോഷ്യല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് രൂപീകരിക്കും
- നേരിട്ടുള്ള വിദേശ നിക്ഷേപം നടത്തിയിരിക്കുന്ന സിംഗിള്‍ ബ്രാന്‍ഡ് റീറ്റെയ്ല്‍ ബ്രാന്‍ഡുകള്‍ക്ക് പ്രാദേശിക സോഴ്‌സിംഗ് മാനദണ്ഡത്തില്‍ ഇളവുകള്‍
- പൊതു ഓഹരി പങ്കാളിത്തം 25 ശതമാനത്തില്‍ നിന്ന് 35 ശതമാനമാക്കി ഉയര്‍ത്താന്‍ സെബിക്ക് നിർദേശം നല്‍കും
- എൻആർഐ നിക്ഷേപകർക്കായി എൻആർഐ പോർട്ട്ഫോളിയോ റൂട്ടും ഫോറിൻ പോർട്ട്ഫോളിയോ ഇൻവെസ്റ്മെന്റ് റൂട്ടും സംയോജിപ്പിക്കും
- കുറഞ്ഞ ചെലവിൽ സാറ്റലൈറ്റുകൾ ബഹിരാകാശത്തെത്തിക്കാൻ വാണിജ്യാടിസ്ഥാനത്തിൽ പുതിയ സ്ഥാപനം NSIL ആരംഭിക്കും
- പുതിയ ദേശീയ വിദ്യാഭ്യാസ നയം കൊണ്ടുവരും. ഗവേഷണം പ്രോത്സാഹിപ്പിക്കാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ (NRF). വിവിധ മന്ത്രാലയങ്ങളിൽ നിന്നുള്ള ഗവേഷണത്തിനുള്ള ഫണ്ടുകളും ഗ്രാന്റുകളും NRFന് കീഴിൽ വരും
- 4 ലേബർ കോഡുകൾ കൊണ്ടുവരും, വിവിധ തൊഴിൽ നിയമങ്ങളെ ഏകോപിപ്പിക്കും
- ഓരോ SHG ഗ്രൂപ്പുകളിലെയും ഒരു വനിതയ്ക്ക് 1 ലക്ഷം വരെ മുദ്ര ലോൺ. ജൻ ധൻ അക്കൗണ്ട് ഉടമയായിരിക്കണം
- ഉജാല യോജനയ്ക്ക് കീഴിൽ 35 കോടി LED ബൾബുകൾ വിതരണം ചെയ്തു.
- 2019 ഒക്ടോബർ 2ന് രാജ്യം മൊത്തം ഓപ്പൺ ഡിഫക്കേഷൻ ഫ്രീ ആയി പ്രഖ്യാപിക്കും
- ഇന്ത്യൻ പാസ്പോർട്ടുള്ള പ്രവാസികൾക്ക് രാജ്യത്ത് തിരിച്ചെത്തിയ ശേഷം ഉടൻ ആധാർ കാർഡ് ലഭ്യമാക്കും. 180 ദിവസം കാത്തിരിക്കേണ്ട
- ഹൗസിംഗ് ഫിനാൻസ് മേഖലയുടെ നിയന്ത്രണം ആർബിഐയ്ക്ക് കൈമാറണം
- അടുത്ത 5 വർഷത്തിൽ ഇൻഫ്രാസ്ട്രക്ച്ചർ മേഖലയിൽ 100 ലക്ഷം കോടി രൂപ നിക്ഷേപിക്കും
- നികുതി വിധേയവരുമാനം വർഷം 5 ലക്ഷം രൂപയിൽ കൂടുതലുണ്ടെങ്കിൽ മാത്രം നികുതി നൽകിയാൽ മതി
- ഏറ്റവും താഴ്ന്ന കോപ്പറേറ്റ് നികുതി നിരക്കായ 25% നിലവിൽ 250 കോടി വിറ്റുവരവുള്ള കമ്പനികൾക്കാണ്. ഇതിന്റെ പരിധി 400 കോടിയായി ഉയർത്തും. ഇതോടെ 99% കമ്പനികളും 25% നികുതി സ്ലാബിൽ ഉൾപ്പെടും.
- ഇലക്ട്രിക്ക് വാഹങ്ങൾക്കുള്ള വായ്പാ പലിശയിന്മേൽ അധിക ഇൻകം ടാക്സ് ഡിഡക്ഷൻ
- അഫോഡബിൾ വിഭാഗത്തിൽപ്പെടുന്ന ഭവനങ്ങൾക്ക് വായ്പാ പലിശയിന്മേൽ 1.5 ലക്ഷം രൂപ അധിക ഇൻകം ടാക്സ് ഡിഡക്ഷൻ
- വർഷം 1 കോടി രൂപയിൽ കൂടുതൽ കാഷ് ആയി ഒരു ബാങ്ക് അക്കൗണ്ടിൽ നിന്ന് പിൻവലിക്കുന്ന ബിസിനസ് സ്ഥാപങ്ങൾക്ക് 2% ടിഡിഎസ്.
- ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ ആധാർ, പാൻ ഇവയിലേതെങ്കിലും മതിയാവും
- പെട്രോളിനും ഡീസലിനും 1 രൂപ സെസ്
- സ്വർണത്തിന് കസ്റ്റംസ് ഡ്യൂട്ടി 10 ശതമാനത്തിൽ നിന്നും 12.5% മായി ഉയർത്തും
- 2 മുതൽ 5 കോടി രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് സർചാർജ് 3% വർധിപ്പിക്കും. 5 കോടി രൂപയിൽ കൂടുതലുള്ള വരുമാനത്തിന് 7%
- ഇലക്ട്രിക് വാഹനങ്ങളുടെ ജി എസ് ടി അഞ്ച് ശതമാനമാക്കാന്‍ നിര്‍ദേശിക്കും
- ഏയ്ഞ്ചല്‍ ടാക്‌സ് എടുത്തുമാറ്റി
- പൊതുമേഖലാ ബാങ്കുകള്‍ 70,000 കോടി രൂപ വായ്പ
- പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയിലൂടെ 1.05 കോടി രൂപ ലക്ഷ്യം
- 20 രൂപയുടെ നാണയം വരും
- എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കല്‍ വീണ്ടും പരിഗണിക്കും