ഭാരത് മാല, സാഗർ മാല, യുഡിഎഎൻ സ്കീമുകൾക്ക് ഊന്നൽ

Update: 2019-07-05 07:51 GMT

കേന്ദ്ര ഗവണ്മെന്റിന്റെ ജലഗതാഗത സ്കീമായ സാഗർ മാല, അതെ പോലെ ഹൈവേ പ്രൊജക്റ്റായ ഭാരത് മാല വായു ഗതാഗത സ്കീമായ യുഡിഎഎൻ എന്നിവ ഇന്ത്യയിലെ ഗ്രാമീണ-നാഗരിക പ്രദേശങ്ങൾ തമ്മിലുള്ള വിള്ളൽ കുറയ്ക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നതായി ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ.

ഇരു പ്രദേശങ്ങളും തമ്മിലുള്ള ഗതാഗതം സുഗമമായി നടക്കാൻ ഈ സ്കീമുകൾക്ക് കൂടുതൽ ഊന്നൽ കൊടുത്തേ മതിയാവു, ബജറ്റ് അവതരിപ്പിക്കവേ ധനമന്തി കൂട്ടിച്ചേർത്തു. 

സാഗർ മാല പദ്ധതി മുഖാന്തരം ഗ്രാമീണ-നാഗരിക പ്രദേശങ്ങളിലെ ചരക്കു ഗതാഗതം കൂടി പ്രാവർത്തികമാക്കാൻ സർക്കാർ പ്രതിജ്ഞബദ്ധമാണ്, ധനമന്ത്രി പറഞ്ഞു. “നഗരത്തിലെ വായു മലിനീകരണം ഒരു പരിധി വരെ എങ്കിലും കുറയാൻ അത് കാരണമാകും. കൂടാതെ റോഡുകളിലെയും, റെയിൽവേയുടെയും ട്രാഫിക് നിയന്ത്രണ വിധേയമാക്കാനും സഹായിക്കും. യുഡിഎഎൻ സ്‌കീം ചെറു പട്ടണങ്ങളിൽ ഉള്ളവർക്കും വായു സഞ്ചാരം പ്രാപ്തമാക്കാൻ ലക്‌ഷ്യം വെച്ചുള്ളതാണ്.” 

ഇലക്ട്രിക് വാഹനങ്ങൾക്ക് ആവശ്യക്കാർ ഏറി വരുന്ന കാഴ്ചയാണ് ഉള്ളത്, മന്ത്രി കൂട്ടിച്ചേർത്തു. “ഇലക്ട്രിക് വാഹനങ്ങളുടെ വിപണി വർധിപ്പിക്കാൻ ആവശ്യക്കാർക്ക് ഗ്രാന്റ്, പലിശ കുറഞ്ഞ ലോൺ എന്നിവയെല്ലാം ഗവണ്മെന്റ് നടപ്പിലാക്കും.”

മെട്രോ റെയിൽവേയുടെ വികസനവും പല നഗരങ്ങളുടെയും മുഖഛായ തന്നെ മാറ്റിയിട്ടുണ്ട്, ധനമന്ത്രി പറഞ്ഞു. “ഇന്ത്യയിൽ ആകമാനം 657 കിലോമീറ്റർ മെട്രോ റെയിൽവേ കാര്യക്ഷമമായി പ്രവർത്തനം നടത്തുന്നുണ്ട്.” 

Similar News