വിദ്യാഭ്യാസമേഖലയില്‍ നവനിര്‍മാണം

Update:2019-07-05 12:32 IST

ഉന്നത വിദ്യാഭ്യാസം ഉയര്‍ത്താന്‍ 400 കോടി രൂപ. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കും. റിസര്‍ച്ച്, ഉന്നത വിദ്യാഭ്യാസം എന്നിവ മെച്ചപ്പെടുത്താന്‍ പുതിയ ഫൗണ്ടേഷന്‍ രൂപീകരിക്കും. ഈ നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷനിലൂടെ ഫണ്ടിങ്, കോര്‍ഡിനേഷന്‍, റിസര്‍ച്ച് പ്രൊമോഷന്‍ എന്നിവ സാധ്യമാക്കും.ന്യൂ നാറ്റല്‍ എഡ്യൂക്കേഷന്‍ പോളിസിയിലൂടെ വിദേശ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാനും അത്തരത്തില്‍ ലക്ഷ്യമിടുന്നു.

കൗശല്‍ വികാസ് യോജന വഴി ഒരു കോടി യുവാക്കള്‍ക്ക് തൊഴിലധിഷ്ഠിത പരിശീലനം നല്‍കും. വിദേശ ആവശ്യങ്ങള്‍ക്കായുള്ള സ്‌കില്‍ പരിശീലനത്തിന് ഊന്നല്‍ നല്‍കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഐഓടി, ബിഗ് ഡാറ്റ, 3ഡി പ്രിന്റിങ്, വിര്‍ച്വല്‍ റിയാലിറ്റി, റോബോട്ടിക്‌സ് എന്നിവയില്‍ പ്രത്യേക പരിശീലനം.

Similar News