പ്രധാനമന്ത്രിക്കൊപ്പം ചായ കുടിക്കണോ? എങ്കില്‍ കൂടുതല്‍ നികുതി നല്‍കൂ

Update: 2019-06-04 10:49 GMT

അധിക നികുതി നല്‍കുന്നവര്‍ക്ക് പ്രധാനമന്ത്രിക്കൊപ്പം ചായ കുടിക്കാന്‍ അവസരം. കൂടുതല്‍ ആദായനികുതി നല്‍കുന്നവരെ പ്രധാനമന്ത്രിയോടും ധനകാര്യമന്ത്രിയോടും ഒപ്പം ചായസല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ ക്ഷണിക്കും. അതിസമ്പന്നരില്‍ നിന്ന് കൂടുതല്‍ നികുതി പിരിച്ച് സര്‍ക്കാരിന് വരുമാനം കണ്ടെത്താന്‍ പുതിയ വഴികള്‍ തേടുകയാണ് ധനകാര്യമന്ത്രാലയം.

നികുതി നല്‍കുന്നവരെ ആദരിക്കുന്നതുവഴി അത് കൂടുതല്‍പ്പേര്‍ക്ക് പ്രചോദനമാകുക എന്ന ലക്ഷ്യത്തിലാണ് പുതിയ പദ്ധതി അവതരിപ്പിക്കുന്നത്. എന്‍ഡിഎ സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ ഇതുസംബന്ധിച്ച് പ്രഖ്യാപനമുണ്ടായേക്കും.

സര്‍ക്കാരിന്റെ രേഖകള്‍ പ്രകാരം അഞ്ച് കോടി രൂപയോ അതിന് മുകളിലോ വരുമാനമുള്ള 1053 പേരുടെ വ്യക്തിഗത ആദായനികുതിയായി 2017-18 സാമ്പത്തികവര്‍ഷം ലഭിച്ചത് 12,000 കോടിരൂപയാണ്. കൃത്യമായി നികുതി അടയ്ക്കുന്നവര്‍ക്ക് നിലവില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ട്.

ഇപ്പോള്‍ വര്‍ഷം 50 ലക്ഷം രൂപയ്ക്കും ഒരു കോടി രൂപയ്ക്കും ഇടയില്‍ വരുമാനമുള്ളവര്‍ 10 ശതമാനം സര്‍ചാര്‍ജും ഒരു കോടി രൂപയ്ക്ക് മുകളില്‍ വരുമാനമുള്ളവര്‍ 15 ശതമാനം സര്‍ചാര്‍ജും അടക്കേണ്ടതുണ്ട്.

Similar News