കേന്ദ്രബജറ്റ് 2022-23: സാധാരണ പൗരന്റെ ആശങ്കകള്‍, പ്രതീക്ഷകള്‍

തൊഴിലവസരങ്ങള്‍ കൂടുകയും, പണപ്പെരുപ്പം നിയന്ത്രണത്തിലാവണം, സ്വകാര്യ ഉപഭോഗം വര്‍ധിക്കണം

Update: 2022-01-30 10:30 GMT

കോവിഡ് വ്യാപനം 2020 മാര്‍ച്ചില്‍ ആരംഭിച്ചതോടെ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ കുടുംബ വരുമാനത്തില്‍ വന്‍ ഇടിവ് ഉണ്ടാകുകയും അത് ഉപഭോക്തൃ ആത്മവിശ്വാസത്തില്‍ കുറവ് ഉണ്ടാകാന്‍ കാരണമായി. ഇത് ഇന്ത്യക്ക് മാത്രം ബാധകമായ പ്രശ്‌നമല്ല. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ ബി ഐ) യുടെ സര്‍വേ പ്രകാരം ഉപഭോക്തൃആത്മ വിശ്വാസ സൂചിക 2020 മേയ് മാസം 63.7-ായിരുന്നത് 2021 മേയ് മാസം 48.5-ായി കുറഞ്ഞു.

ഈ അവസരത്തില്‍ കോവിഡ് രണ്ടാം തരംഗം ശക്തിപ്പെട്ടു വരികയായിരുന്നു. എന്നാല്‍ ഭാവിയെ കുറിച്ചുള്ള കാഴ്ചപ്പാട് കണ്ടത്താനായി ഉപയോഗിക്കുന്ന ഭാവി പ്രതീക്ഷ സൂചിക ഈ കാലയളവില്‍ ഉയരുകയാണ് ഉണ്ടായത്. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണ ശ്രമങ്ങളും, കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് വര്‍ധിച്ചതും സാധാരണ ജനങ്ങള്‍ക്ക് ഭാവിയെ കുറിച്ചുള്ള ആശങ്കകള്‍ അകറ്റാന്‍ സഹായകരമായി.
സ്വകാര്യ ഉപഭോഗം (private consumption) കുറഞ്ഞ നിരക്കില്‍ (2019 കോവിഡിന് മുന്‍പുള്ള കാലഘട്ടത്തെ അപേക്ഷിച്ചു) തുടരുന്നത് ധന മന്ത്രാലയത്തിന് ആശങ്ക ഉണ്ടാകുന്നുണ്ട്. മൊത്തം ആഭ്യന്തര ഉല്‍പാദനം 2021 -22 9.2% കൈവരിച്ചപ്പോഴും അസംഘടിത മേഖലയിലെ തകര്‍ച്ച ആശങ്ക ഉളവാക്കുന്നതാണ്. നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിക്കുന്ന 4 മത്തെ കേന്ദ്ര ബജറ്റില്‍ അസംഘടിത മേഖലയുടെ തിരിച്ചുവരവ് സാധ്യമാക്കുന്ന നടപടികള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഭക്ഷ്യ വില വര്‍ധനവ് കാരണം ഉപഭോക്തൃ പണപ്പെരുപ്പം ഡിസംബറില്‍ 5.59 % രേഖപ്പെടുത്തി. പെട്രോള്‍, ഡീസല്‍, പാചക വാതക വിലയില്‍ 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം വര്‍ധനവ് ഉണ്ടാകുമെന്ന് പ്രതീക്ഷികാം.
ആദായനികുതി ഒഴുവാക്കല്‍ പരിധി 2,50,000 എന്നത് ഉയര്‍ത്തുമെന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇത് കൂടാതെ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 50,000 രൂപ എന്നത് വില കയറ്റത്തിന്റെയും വര്‍ധിച്ച ജീവിത ചെലവുകളുടെ പശ്ചാത്തലത്തില്‍ ഉയര്‍ത്തേണ്ടതാണെന്ന് മുന്‍പ്രിന്‍സിപ്പല്‍ കേന്ദ്ര ധനകാര്യ ഉപദേശക ഡോ ഇള പട്‌നായിക് അഭിപ്രായപ്പെട്ടു. ഭവന വായ്പക്ക് നല്‍കുന്ന 2 ലക്ഷം രൂപ ഇളവും ഉയര്‍ത്തേണ്ടതുണ്ട്.
നിലവില്‍ തൊഴില്ലായ്മ നിരക്ക് 7.91 ശതമാനമാണ്. ടൂറിസം, റീറ്റെയ്ല്‍, വിവിധ സേവന മേഖലകളില്‍ തൊഴിലവസരങ്ങള്‍ നഷ്ടപെട്ടിട്ടുണ്ട്. ബജറ്റില്‍ തൊഴില്‍ അവസരങ്ങള്‍ വര്ധികിപ്പിക്കാനുള്ള നടപടികള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
തൊഴില്‍ ഉറപ്പ് പദ്ധതി പ്രകാരം ശരാശരി 50 ദിവസത്തെ തൊഴിലാണ് നിലവില്‍ നല്കാന്‍ കഴിയുന്നത് -ഇത് 200 ദിവസമായി ഉയര്‍ത്താന്‍ സാധിക്കണം. ഭക്ഷ്യ വളം സബ്‌സിഡിക്കായി 40 ശതകോടി ഡോളര്‍ ബജറ്റില്‍ വകയിരുത്തുമെന്ന് റോയിട്ടേഴ്സ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍ക്ക് കഴിഞ്ഞ ബജറ്റില്‍ നികുതി അവധി ഒരു വര്ഷത്തേക്ക് കൂടി നീട്ടിയിരുന്നു. കൂടുതല്‍ നിക്ഷേപവും തൊഴിലും സൃഷ്ടിക്കാനായി നികുതി അവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടുമെന്ന് കരുതാം


Tags:    

Similar News