വര്‍ക്ക് പെര്‍മിറ്റില്‍ മാറ്റം; കാനഡയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി കൂടുതല്‍ സമ്പാദിക്കാം

കാനഡയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനച്ചെലവിലേക്കും ജീവിതച്ചെലവിലേക്കുമായി മെച്ചപ്പെട്ട സമ്പാദ്യം സൃഷ്ടിക്കാം. ജോലിയുടെ സമയപരിധി നിയമത്തില്‍ ഭേദഗതി.

Update: 2022-11-18 06:00 GMT

കാനഡയിലെ അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ യൂണിവേഴ്സിറ്റി കോഴ്സുകള്‍ക്കൊപ്പം കൂടുതല്‍ മണിക്കൂര്‍ ഇന്ന് മുതല്‍ ജോലി ചെയ്യാന്‍ കഴിയും. ആഴ്ചയില്‍ 20 മണിക്കൂര്‍ എന്നതായിരുന്നു ഇതിന്റെ പരിധി.കോവിഡ് മൂലമുണ്ടായ തൊഴില്‍ ക്ഷാമം പരിഹരിക്കുന്നതിനായാണ് കാനഡ ഈ പരിധി താല്‍ക്കാലികമായി എടുത്തുകളഞ്ഞത്. എന്നാല്‍ ഇപ്പോള്‍ തൊഴിലാളികള്‍ക്ക് ക്ഷാമമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ തീരുമാനമെടുത്തത്.

ഇതോടെ കാനഡയിലുള്ള ഏകദേശം 500,000 അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ മണിക്കൂര്‍ ജോലി ചെയ്യാന്‍ അവസരമുണ്ട്. കൂടാതെ ഒരു വിദ്യാര്‍ത്ഥിക്ക് വിവിധ തരത്തിലുള്ള തൊഴിലുകള്‍ തിരഞ്ഞെടുക്കാന്‍ കഴിയും. മുഴുവന്‍ സമയവും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ പുതിയ നയം ബാധകമാകൂ. നവംബര്‍ 15 മുതല്‍ 2023 അവസാനം വരെ ഈ രീതി പ്രാബല്യത്തിലുണ്ടാകം.
പെർമനന്റ് റെസിഡന്റ്‌സ് വിസ അഥവാ പി ആർ എളുപ്പത്തിൽ ലഭിക്കുന്ന  ഒരു രാജ്യമാണ് കാനഡ. അത്കൊണ്ട് തന്നെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ തിരഞ്ഞെടുക്കുന്ന ഒരു രാജ്യമാണിത്. ആഴ്ച്ചയില്‍ അഞ്ച് ദിവസമാണ് അവിടെ പ്രവര്‍ത്തി ദിനങ്ങള്‍. ഇതില്‍ 20 മണിക്കൂറിന് മുകളില്‍ ജോലികള്‍ ചെയ്യാന്‍ അവസരം ലഭിക്കുക എന്ന് പറയുമ്പോള്‍ അതിനനുസരുച്ച് അവിടെ ഇത്തരം വിദ്യാര്‍ത്ഥികള്‍ക്ക് വരുമാനം സാധ്യതകള്‍ കൂടി വരുമെന്നും അവരുടെ സമ്പാദ്യവും വര്‍ധിക്കുമെന്നും ഇന്‍സൈറ്റ് ഇന്റര്‍നാഷണല്‍ സ്റ്റഡി എബ്രോഡിന്റെ ജനറല്‍ മാനേജര്‍ ആര്യ മുകേഷ് പറഞ്ഞു.
കാനഡയില്‍ വിദ്യാര്‍ത്ഥികളില്‍ പലരും പഠിക്കുമ്പോള്‍ തന്നെ പാര്‍ട്ട് ടൈം ജോലികളെ ആശ്രയിക്കുന്നുണ്ട്. അവരുടെ ട്യൂഷന്‍ ഫീസ് അടയ്ക്കാനും ജീവിതച്ചെലവ് നടത്താനും ഇതിലൂടെ സാധിക്കുന്നു. മാത്രമല്ല വിവിധ മേഖലയില്‍ ജോലി ചെയ്യ്തുകൊണ്ടുള്ള അനുഭവം നേടാനും ഇത് സഹായിക്കുന്നു. ഇത്തരമൊരു നിയമഭേദഗതി വരുന്നതോടെ പഠനച്ചെലവിലേക്കും ജീവിതച്ചെലവിലേക്കും മറ്റുമായി മെച്ചപ്പെട്ട ഒരു സമ്പാദ്യം സൃഷ്ടിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയും. കനേഡിയന്‍ സര്‍ക്കാര്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ എങ്ങനെ വിലമതിക്കുന്നുവെന്നും തൊഴില്‍ വിപണിയുടെ ആവശ്യകത നിറവേറ്റുന്നതിനായി അവര്‍ക്ക് ഇത്തരം നിയന്ത്രണങ്ങള്‍ എങ്ങനെ ഭേദഗതി ചെയ്യാമെന്നും ഈ മാറ്റം കാണിക്കുന്നു.



Tags:    

Similar News