എഡ്‌ടെക്ക് തരംഗം: ഇ ലേണിംഗാണ് രക്ഷിതാക്കള്‍ക്കും പ്രിയം!
എഡ്‌ടെക് മേഖലയിലെ സംരംഭകര്‍ക്ക് സന്തോഷം പകരുന്ന കണക്കുകള്‍
ഓണ്‍ലൈന്‍ പഠനത്തിന് പ്രചാരം ലഭിച്ചതോടെ കൂടുതല്‍ രക്ഷിതാക്കളും തങ്ങളുടെ കുട്ടികള്‍ക്ക് സ്ഥിരമായി ഇ-ലേണിംഗ് നല്‍കാന്‍ താല്‍പ്പര്യപെടുന്നതായി, സീ5 എന്ന ഒ ടി ടി കമ്പനി പ്രസിദ്ധീകരിച്ച മാര്‍ക്കറ്റ് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക്ക്ഡൗണ്‍ വേളയില്‍ 46 % രക്ഷിതാക്കളും തങ്ങളുടെ കുട്ടികള്‍ക്ക് ഇ ലേണിംഗ് സംവിധാനങ്ങള്‍ ഒരുക്കിക്കൊടുത്തു. 47 % രക്ഷിതാക്കളും ഇ-ലേണിംഗ് കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തിയതായി കരുതുന്നവരാണ്. 63 % രക്ഷിതാക്കള്‍ ഇ -ലേണിംഗ് തങ്ങളുടെ കുട്ടികള്‍കളുടെ നല്ല ഭാവിയിലേക്കുള്ള നിക്ഷേപമായി കരുതുന്നു. അതിനാല്‍ അതിനായി വരുന്ന ചെലവ് ഒരു പ്രശ്‌നമായി കരുതുന്നില്ല. ഇന്റര്‍നെറ്റ് ശൃംഖലയുടെ അപര്യാപ്തത ഓണ്‍ലൈന്‍ പഠനത്തിന് തടസ്സമാകുന്നതായി 40 %രക്ഷിതാക്കളും അഭിപ്രായപ്പെടുന്നുണ്ട്.
നാഷണല്‍ സാമ്പിള്‍ സര്‍വേ കണക്കുകള്‍ പ്രകാരം 2014-18 കാലയളവില്‍ കുടുംബങ്ങളില്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ചെലവുകളില്‍ 26 % വര്‍ധന ഉണ്ടായി. ലോക്ഡൗണിനു ശേഷം വിദ്യാഭ്യാസ ആപ്പുകള്‍ ഉപയോഗിക്കുന്നത് മൂലമുള്ള സ്‌ക്രീന്‍ സമയത്തില്‍ 30 ശതമാനം വര്‍ധന ഉണ്ടായതായി ബാര്‍ക് ഇന്ത്യ -നീല്‍സണ്‍ സംയുക്ത പഠനം വെളിപ്പെടുത്തുന്നു.
ഇന്ത്യയിലെ എഡ് ടെക് വിപണിയുടെ മൂല്യം അടുത്ത ദശാബ്ദത്തോടെ 30 ശതകോടി ഡോളറാകുമെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. നിലവില്‍ എഡ്‌ടെക്ക് കമ്പനികളുടെ വിപണി വലുപ്പം 2.8 ശതകോടി ഡോളറാണ്. 2025 ഓടെ ഇത് 10.4 ശതകോടി ഡോളറാകും. നമ്മുടെ രാജ്യത്ത് 743.19 ദശലക്ഷം ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഉണ്ട്. 700 ദശലക്ഷം സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളും.