ഈ ഐ ടി കമ്പനിയിലെ ജീവനക്കാര്‍ക്ക് പ്രോത്സാഹനമായി ലഭിക്കുന്നത് എസ് യു വിയും ലാപ്‌ടോപ്പും ടൂവീലറും
ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ പാസ്സീവ് ഒക്ടോബര്‍ 2021 മുതല്‍ വില കൂടിയ ഉപഹാരങ്ങള്‍ നല്‍കി തുടങ്ങിയത്.
ഐ ടി മറ്റ് വ്യവസായ മേഖലകളിലും തൊഴിലാളികള്‍ രാജി വെച്ച് പോകുന്നത് കമ്പനികളെ പ്രതിസന്ധിയിലാക്കുമ്പോള്‍, കൊല്‍ക്കട്ട ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ പാസ്സീവ് എന്ന ഐ ടി ബിസിനസ്സ് ഓട്ടോമേഷന്‍ കമ്പനി മികച്ച പ്രകടനം നടത്തുന്ന ജീവനക്കാര്‍ക്ക് എസ് യു വി, ഇരു ചക്ര വാഹനങ്ങള്‍, വില കൂടിയ ലാപ് ടോപ്പുകള്‍, ഐ ഫോണ്‍ , ക്യാഷ് ഇന്‍സെന്റീവ് മുതലായവ എന്നിവ ഉപഹാരമായി നല്‍കുന്നു.
ഇത്തരം പാരിതോഷികങ്ങള്‍ എല്ലാ മാസവും നല്‍കുന്നുണ്ട്. 2018 ല്‍ കൊല്‍ക്കട്ട യില്‍ പ്രവര്‍ത്തനം ആരംഭിച്ച കമ്പനിയുടെ നിലവിലെ ആസ്ഥാനം ഹൈദരാബാദാണ്. ഐ ടി ബിസിനസ് ഓട്ടോമേഷന്‍ സേവനങ്ങള്‍ ലോക ആഗോള തലത്തില്‍ നല്‍കുന്ന ഓണ്‍ പാസ്സീവിന് ഈ വര്‍ഷം അവസാനത്തോടെ ജീവനക്കാരുടെ എണ്ണം 1000 ത്തിലേക്ക് ഉയരും.
കമ്പനിയുടെ സ്ഥാപകനും സി ഇ ഒ യുമായ ആഷ് മുഫെയ്റ യുടെ നേതൃത്വ സംഘമാണ് പാരിതോഷികങ്ങള്‍ക്ക് അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നത്. പാരിതോഷികങ്ങള്‍ കിട്ടിയവര്‍ എച് ആര്‍, കസ്റ്റമര്‍ സപ്പോര്‍ട്ട് , ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്,യു എക്‌സ്, ഐ ടി അടിസ്ഥാന സൗകര്യ വിഭാഗത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സൗജന്യ ഭക്ഷണം, പ്രതിരോധ കുത്തിവെയ്പ്പ് തുടങ്ങിയ അനൂകൂല്യങ്ങളും നല്‍കുക വഴി കമ്പനിയില്‍ സന്തോഷത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാന്‍ കഴിയുന്നു.
ഐ ടി മേഖലയില്‍ 2021 ല്‍ 22 ശതമാനമാണ് ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക്. മൊത്തം 4.6 ദശലക്ഷം ജീവനക്കാരില്‍ ഒരു ദശലക്ഷം പേരാണ് കമ്പനികള്‍ മാറുന്നത്.