വിദേശത്തേക്ക് പറക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കാനും സൗകര്യം റെഡി
'ഫീല്‍ അറ്റ് ഹോം' സേവനം കൂടുതല്‍ രാജ്യങ്ങളിലേക്ക്
ഉന്നതപഠനത്തിനും മികച്ച തൊഴില്‍ ഉറപ്പാക്കി ജീവിതം സുരക്ഷിതമാക്കാനും ലക്ഷ്യമിട്ട് വിദേശത്തേക്ക് പറക്കുന്ന മലയാളി വിദ്യാര്‍ത്ഥികളുടെ എണ്ണം ഏറുകയാണ്. എന്നാല്‍, ഈ വിദ്യാര്‍ത്ഥികള്‍ താമസസൗകര്യം നേടാന്‍ ബുദ്ധിമുട്ടുന്നത് നിത്യകാഴ്ചയാണ്.
വിദ്യാര്‍ത്ഥികളുടെ ഈ ബുദ്ധിമുട്ടിന് പരിഹാരം കാണാനെന്നോണം 2017ല്‍ അയര്‍ലന്‍ഡിലെ ഡബ്ലിനില്‍ ആരംഭിച്ച ഹൗസിംഗ്/അക്കോമഡേഷന്‍ സ്റ്റാര്‍ട്ടപ്പായ 'ഫീല്‍ അറ്റ് ഹോം' കൂടുതല്‍ രാജ്യങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കുന്നു. അയര്‍ലന്‍ഡ്, യു.കെ., കാനഡ എന്നിവയ്ക്ക് ശേഷം ഇപ്പോള്‍ ഓസ്‌ട്രേലിയയിലും സേവനം ആരംഭിച്ചെന്ന് ഫീല്‍ അറ്റ് ഹോം സ്ഥാപകനും സി.ഇ.ഒയുമായ മുഹമ്മദ് റഫീക്ക് പറഞ്ഞു.
അയര്‍ലന്‍ഡ്, യു.കെ എന്നിവയ്ക്ക് പുറമേ കാനഡയിലെ ടൊറന്റോ, സ്‌കാര്‍ബറോ, നോര്‍ത്ത് യോര്‍ക്ക്, കിച്ചനര്‍, പീറ്റര്‍ബറോ, നോര്‍ത്ത്ബേ, സാര്‍നിയ, ഓസ്ട്രേലിയയിലെ മെല്‍ബണ്‍, അഡെലൈയ്ഡ്, പെര്‍ത്ത് തുടങ്ങിയ നഗരങ്ങളിലും ഇപ്പോള്‍ സേവനം ലഭ്യമാണ്. വൈകാതെ ന്യൂസിലന്‍ഡ്, ജര്‍മനി, ഫ്രാന്‍സ് എന്നിവിടങ്ങളിലും സേവനമാരംഭിക്കുമെന്നും മുഹമ്മദ് റഫീക്ക് പറഞ്ഞു.
നിലവില്‍ വിവിധ നഗരങ്ങളിലായി ലീസിനെടുത്ത 500 പ്രോപ്പര്‍ട്ടികളില്‍ വിദ്യാര്‍ത്ഥികള്‍ താമസിക്കുന്നു. ഇന്ത്യയിലേതുപോലെ ഹോസ്റ്റല്‍, പേയിംഗ് ഗസ്റ്റ് സംവിധാനങ്ങള്‍ സുലഭമല്ലാത്തവയാണ് ഈ രാജ്യങ്ങള്‍. ഇതാണ് താമസസൗകര്യം ലഭിക്കുന്നതിന് ഈ രാജ്യങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ പ്രയാസം നേരിടാനും കാരണം.
കൂടുതല്‍ ഓഫീസുകളും
ദുബായ്, കൊച്ചി, കൊളംബോ എന്നിവിടങ്ങളിലാണ് നിലവില്‍ ഫീല്‍ അറ്റ് ഹോമിന് ഓഫീസുകളുള്ളത്. മുംബൈ, ഡല്‍ഹി, ഹൈദരാബാദ്, ലുധിയാന എന്നിവിടങ്ങളിലും ഓഫീസ് തുറക്കും. എയര്‍പോര്‍ട്ട് പിക്കപ്പ്, ക്യാമ്പസ് ടൂര്‍ തുടങ്ങിയവയും സേവനങ്ങളുടെ ഭാഗമായി നല്‍കുന്നുണ്ട്. ഇതുവരെ 10,000ത്തിലേറെ വിദ്യാര്‍ത്ഥികള്‍ക്ക് സേവനം നല്‍കി. ഫോണ്‍: 80885 57777. വെബ്‌സൈറ്റ്: www.feelathomegroup.com/