ഫിന്‍ലന്‍ഡിലേക്ക് പറക്കാം; നഴ്‌സുമാര്‍ക്കും ഐ.ടിക്കാര്‍ക്കും വലിയ സാധ്യതകള്‍

ഉന്നത പഠനത്തിനും അവസരങ്ങള്‍; യുവാക്കള്‍ ഏറെയുള്ള ഇന്ത്യയെ വലിയ പ്രതീക്ഷയോടെ കാണുന്നുവെന്ന് ഫിന്‍ലന്‍ഡ്

Update:2023-07-19 15:35 IST

Image : Canva

നോക്കിയയെ ആരും മറന്നുകാണില്ല. ഒരുകാലത്ത് മൊബൈല്‍ഫോണ്‍ എന്നാല്‍ നോക്കിയ (Nokia) ആയിരുന്നു. ആ നോക്കിയയുടെ സ്വന്തം നാടാണ് യൂറോപ്യന്‍ രാജ്യമായ ഫിന്‍ലന്‍ഡ് (Finland). ഇന്ത്യയില്‍ നിന്നുള്‍പ്പെടെ വിദ്യാര്‍ത്ഥികളെയും വിവിധ മേഖലയില്‍ ജോലിക്കാരെയും തേടുകയാണ് ഈ രാജ്യം.

2030നകം പ്രതിവര്‍ഷം 15,000ഓളം വിദേശ വിദ്യാര്‍ത്ഥികളെയും 30,000ലേറെ വിദേശ തൊഴിലാളികളെയുമാണ് ഫിന്‍ലന്‍ഡ് തേടുന്നതെന്ന് ഡയറക്ടര്‍ ഓഫ് ഇമ്മിഗ്രേഷന്‍ അഫയേഴ്‌സ് (ഹെല്‍സിങ്കി) ഗ്ലെന്‍ ഗാസെന്‍ 'ടൈംസ് ഓഫ് ഇന്ത്യ'ക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.
ഫിന്‍ലന്‍ഡ് സമൂഹത്തിന് പ്രായമേറുകയാണ്. വിദ്യാര്‍ത്ഥി, തൊഴിലാളി സമൂഹത്തിലേക്ക് രാജ്യത്തിന് കൂടുതല്‍ ചെറുപ്പക്കാരെ ആവശ്യമാണ്. അതിനാലാണ് കൂടുതല്‍ വിദേശ വിദ്യാര്‍ത്ഥികളെയും തൊഴിലാളികളെയും തേടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. യുവാക്കള്‍ ഏറെയുള്ള രാജ്യമാണ് ഇന്ത്യ. നിരവധി ഇന്ത്യന്‍ സംരംഭകര്‍ ഫിന്‍ലന്‍ഡില്‍ പ്രവര്‍ത്തിക്കുന്നുമുണ്ടെന്നത് അനുകൂല ഘടകമാണെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യവും ഐ.ടിയും
ആരോഗ്യരംഗത്തും ഐ.ടിയിലും മാനുഫാക്ചറിംഗ് മേഖലയിലുമാണ് ഫിന്‍ലന്‍ഡില്‍ കൂടുതല്‍ തൊഴില്‍ സാദ്ധ്യതകള്‍. നഴ്‌സുമാര്‍ക്ക് ഏറെ അവസരങ്ങളുണ്ടെന്നത് ഏറ്റവുമധികം പ്രയോജനപ്പെടുക മലയാളികള്‍ക്കായിരിക്കും. ഐ.ടിയില്‍ പ്രത്യേകിച്ച് സൈബര്‍ സെക്യൂരിറ്റി, എ.ഐ തുടങ്ങിയ മേഖലകളിലും ബയോടെക്‌നോളജികളിലും അവസരങ്ങളുണ്ട്.
Tags:    

Similar News