ജോലി തേടുന്നുണ്ടോ? വരാനിരിക്കുന്നത് സുവര്‍ണാവസരം!

സ്‌പെക്ട്രം ടാലന്റ് മാനേജ്മെന്റാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്

Update:2022-06-24 11:14 IST

ജോലി അന്വേഷിച്ച് (Job Seekers) നടക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കൊരു സന്തോഷ വാര്‍ത്ത. അടുത്തപാദത്തില്‍ നല്ലരീതിയില്‍ ശ്രമിച്ചാല്‍ നിങ്ങള്‍ക്ക് ജോലി ലഭിച്ചേക്കും. കാരണം, ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ രാജ്യത്തെ നിയമനത്തില്‍ വലിയ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആഗോള, പ്രാദേശിക ഹ്യൂമന്‍ ടാലന്റ് മാനേജ്മെന്റ് കമ്പനിയായ സ്‌പെക്ട്രം ടാലന്റ് മാനേജ്മെന്റാണ് (Spectrum Talent Management) ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. ഇക്കാലയളവില്‍ നിയമനത്തില്‍ 50 ശതമാനം വരെ വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഐടി, ടെലികോം, ബിഎഫ്എസ്ഐ, എഫ്എംസിജി, ഹെല്‍ത്ത്കെയര്‍ തുടങ്ങിയ മേഖലകളില്‍ ത്രൈമാസമായും വാര്‍ഷികമായും താരതമ്യം ചെയ്യുമ്പോള്‍ 25 - 90 ശതമാനം വര്‍ധനവാണ് കണ്ടത്. നിര്‍മാണം, ഓട്ടോമോട്ടീവ്, ഇപിസി തുടങ്ങിയ മറ്റ് ചില മേഖലകളില്‍ പരിമിതകള്‍ കാരണം കഴിഞ്ഞ വര്‍ഷത്തെ നിയമനങ്ങള്‍ കുറവായിരുന്നു. എന്നാല്‍ ഈ രംഗങ്ങളിലെ നിയമന സാഹചര്യം ഈ വര്‍ഷം മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
'ഈ വര്‍ഷത്തിന്റെ തുടക്കം മുതല്‍ നിയമനത്തിലെ കുതിപ്പ് പ്രതീക്ഷിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഈ വര്‍ഷം നിയമനങ്ങളില്‍, പ്രത്യേകിച്ച് എന്‍ട്രി ലെവല്‍ ജോലികളില്‍ ഇതിനകം 45 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. ബിഎഫ്എസ്ഐ, ഐടി സേവനങ്ങള്‍ എന്നീ രണ്ട് മേഖലകളാണ് നിയമനങ്ങളില്‍ മുന്നിലുള്ളത്' സ്‌പെക്ട്രം ടാലന്റ് മാനേജ്മെന്റ് ഡയറക്ടര്‍ സിദ്ധാര്‍ത്ഥ് അഗര്‍വാള്‍ പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.


Tags:    

Similar News