തൊഴിലില്ലായ്‌മ വർധിക്കുന്നു; നൗക്രി ജോബ്‌സ് പറയുന്നു, അവസരങ്ങള്‍ ഈ മേഖലയില്‍

ഡിസംബറിൽ തൊഴിലില്ലായ്മ നിരക്ക് നാലു മാസത്തെ ഉയർന്ന നിരക്കായ 7.9 ശതമാനം രേഖപ്പെടുത്തി.

Update: 2022-01-04 15:45 GMT

കോവിഡ് മഹാമാരിയും ഇടവിട്ട് ഉണ്ടായ ലോക്ക് ഡൗണുകളും മറ്റ് പ്രതിസന്ധികളിൽ നിന്നും കാർഷിക വ്യാവസായിക രംഗം കരകയറുന്ന വേളയിലും രാജ്യത്തെ തൊഴിലില്ലായ്മ വർധിക്കുന്നതായി സെന്റർ ഫോർ മോണിറ്ററിംഗ് ഓഫ് ഇന്ത്യൻ ഇക്കോണമി പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.

ഡിസംബറിൽ തൊഴിലില്ലായ്മ നിരക്ക് നാലു മാസത്തെ ഉയർന്ന നിരക്കായ 7.9 ശതമാനം രേഖപ്പെടുത്തി. നഗരങ്ങളിൽ തൊഴിലില്ലായ്‌മ 8.21 %, ഗ്രാമ പ്രദേശങ്ങളിൽ 6.44 ശതമാനമാണ്. 2021 ലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്‌മ നിരക്ക് മേയ് മാസമാണ് രേഖപ്പെടുത്തിയത് -11.84 %.

കോവിഡ് മഹാമാരി മൂലം കഴിഞ്ഞ രണ്ടു വർഷങ്ങളിൽ കൂടുതൽ തൊഴിൽ നഷ്ടം ഉണ്ടായ ടൂറിസം, റീറ്റെയ്ൽ, വിദ്യാഭ്യാസ മേഖലകളിൽ പുതിയ നിയമനങ്ങൾ വർധിക്കുന്നതായി നൗക്രി ജോബ്സ് സ്പീക് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

റീറ്റെയ്ൽ മേഖലയിൽ പുതിയ നിയമങ്ങളിൽ നവംബർ മാസം 47% വർധനവ് ഉണ്ടായി. ട്രാവൽ ടൂറിസം (58 %), ടെലികോം 91 %, വിദ്യാഭ്യാസം 54 %, ഐ ടി സോഫ്റ്റവെയർ 50 %, ബാങ്കിംഗ് ധനകാര്യം 30 % തുടങ്ങിയവയാണ് തൊഴിൽ അവസരങ്ങൾ വർധിച്ച മേഖലകൾ.

മെട്രോ നഗരങ്ങളിൽ തൊഴിൽ അവസരങ്ങളിൽ 39 ശതമാനം  ഉയർന്നപ്പോൾ മറ്റു നഗരങ്ങളിൽ 16 ശതമാനമായിരുന്നു വളർച്ച. നൗക്രി വെബ്‌സൈറ്റിൽ കമ്പനികൾ പ്രസിദ്ധപ്പെടുത്തുന്ന തൊഴിൽ അവസരങ്ങളെ അധികരിച്ചാണ് നൗക്രി ജോബ്സ് സ്പീക് സൂചിക തയ്യാറാക്കുന്നത് .നവംബർ മാസം സൂചിക 26 ശതമാനം ഉയര്ന്ന് 2173 നിലയിലേക്ക് എത്തി

Tags:    

Similar News