വിദേശ പഠനം: സ്റ്റേബാക്കും പാര്‍ട്ട് ടൈം ജോലി സാധ്യതയും വേതനവുമാണോ നിങ്ങളെ നയിക്കുന്നത്?

സ്റ്റഡി എബ്രോഡ് രംഗത്തെ 'മൂവ്‌മെന്റര്‍' എന്ന പ്രസ്ഥാനത്തിന്റെ സാരഥികള്‍ പറയുന്നു, വിദേശ പഠനത്തിനായി തയ്യാറെടുക്കുന്നവര്‍ക്ക് ശരിയായ ദിശാബോധം ഇവിടെയുണ്ട്.

Update:2022-08-05 17:40 IST

സ്റ്റെന്‍സണ്‍ ജോണി, മനോജ് പാലത്തിങ്കല്‍

വിദേശ പഠനത്തിന് കോഴ്സും യൂണിവേഴ്സിറ്റിയും രാജ്യവും നിങ്ങള്‍ എങ്ങനെയാണ് തെരഞ്ഞെടുക്കുന്നത്? വിദേശ പഠനം ആഗ്രഹിക്കുന്ന കുട്ടികളോടൊന്ന് ചോദിക്കട്ടെ: നിങ്ങള്‍ കോഴ്‌സും യൂണിവേഴ്‌സിറ്റിയും രാജ്യവും എല്ലാം ആലോചിച്ചുറപ്പിക്കു

ന്നത് എന്തടിസ്ഥാനത്തിലാണ്? പഠനം കഴിഞ്ഞാല്‍ അവിടെ നിന്ന് ജോലി തിരയാന്‍ കിട്ടുന്ന വര്‍ഷങ്ങളുടെ എണ്ണം നോക്കിയോ? പഠനകാലത്തെ പാര്‍ട്ട് ടൈം ജോലി സൗകര്യം നോക്കിയോ? അല്ലെങ്കില്‍ പിആര്‍ കിട്ടുമെന്ന പ്രതീക്ഷയോ? ഏതാണ് നിങ്ങള്‍ പരിഗണിക്കുന്നത്? ഇതിനിടയില്‍ നിങ്ങള്‍ എപ്പോഴെങ്കിലും സ്വയം ഒരു ചോദ്യം ചോദിച്ചിട്ടുണ്ടോ?
ഏത് മേഖലയിലാകും ഞാന്‍ ഏറ്റവും തിളങ്ങുക? ഏത് ജോലിയാകും മടുക്കാതെ കാലങ്ങളോളം ചെയ്ത് കരിയറില്‍ പടവുകള്‍ കയറാനാവുക? ഞാന്‍ ശോഭിക്കാനിടയുള്ള കരിയറില്‍ ഏറ്റവും മികച്ച കോഴ്‌സുള്ള യൂണിവേഴ്‌സിറ്റി ലോകത്ത് മറ്റെവിടെയാണുള്ളത്?
''കിടപ്പാടം പണയം വെച്ചും ബാങ്കുകളില്‍ നിന്ന് വന്‍തുക വായ്പയെടുത്തും വിദേശത്ത് പഠിക്കാന്‍ പോകുന്നവരുടെ ഉള്ളില്‍ ആഗ്രഹങ്ങളും അഭിലാഷങ്ങളും ഏറെ വലുതാകും.
''വിദേശ പഠനത്തിനായി തയ്യാറെടുക്കുന്ന കുട്ടികളുടെ ആവേശം പിന്നെയും കൂട്ടി എങ്ങനെയും ഏതെങ്കിലും കോഴ്‌സില്‍ പ്ലേസ് ചെയ്യുന്നതിനപ്പുറം കൃത്യമായി മെന്ററിംഗ് ചെയ്ത്, അവര്‍ക്ക് ശോഭിക്കാന്‍ പറ്റുന്ന മേഖലയിലേക്ക് കൈപിടിച്ചു നടത്തിയാല്‍ മാത്രമേ അവരുടെ ഭാവി സുരക്ഷിതമാവൂ. വര്‍ഷങ്ങളായി നിശബ്ദം ഞങ്ങള്‍ ചെയ്യുന്നതും അതാണ്'', 2017 മുതല്‍ ഓവര്‍സീസ് എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സി രംഗത്തുള്ള മൂവ്‌മെന്റര്‍ എഡ്യുക്കേഷന്റെ ഡയറക്റ്റര്‍ സ്റ്റെന്‍സണ്‍ ജോണി പറയുന്നു.
മെന്ററിംഗ് ചെയ്യുന്നു; ഒരു 'ഗ്ലോബല്‍ സിറ്റിസണ്‍' ആയി മാറാന്‍
ഓവര്‍സീസ് എഡ്യുക്കേഷന്‍ രംഗത്ത് മൂവ്‌മെന്റര്‍ എന്ന പ്രസ്ഥാനത്തിന് തുടക്കമിടുമ്പോള്‍ അതിന്റെ സാരഥികളായ സ്റ്റെന്‍സണ്‍ ജോണിക്കും മനോജ് പാലത്തിങ്കലിനും കൃത്യമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു; 'ഓരോ വിദ്യാര്‍ത്ഥിയെയും മികവുറ്റ ഒരു ആഗോള പൗരനാക്കുക'. ഇരുവരുടെയും ജീവിതസാഹചര്യങ്ങളും കരിയര്‍ പശ്ചാത്തലവുമാണ് ഈ കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്തിയതും. സാമൂഹ്യസേവനത്തിന്റെ ഭാഗമായി ഒരു വര്‍ഷത്തോളം ശ്രീലങ്കയിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സ്റ്റെന്‍സണ്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് എച്ച്ആര്‍ കണ്‍സള്‍ട്ടന്‍സി രംഗത്തേക്കും അവിടെ നിന്ന് തായ്‌ലന്റിലെ ഒരു പ്രമുഖ യൂണിവേഴ്‌സിറ്റിയില്‍ സ്റ്റുഡന്റ് കൗണ്‍സലിംഗ് രംഗത്തേക്കും കടന്നു. ''അപ്പോഴൊക്കെ അതിരുകള്‍പ്പുറം കടന്ന് ലോകത്തിലെ വിവിധ ഭാഗങ്ങളിലെ വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങളും പഠനകാലത്ത് അവര്‍ നേരിട്ട പ്രതിസന്ധികളും മൂന്നോ നാലോ വര്‍ഷങ്ങള്‍ കൊണ്ട് അവരിലുണ്ടാകുന്ന മാറ്റങ്ങളും നേരില്‍ കണ്ടറിയാന്‍ സാധിച്ചു.
പലരും വിദേശ പഠനത്തെ 'ബ്രെയ്ന്‍ ഡ്രെയ്ന്‍' ആയി വിശേഷിപ്പിക്കാറുണ്ട്. പക്ഷേ, ഗ്ലോബല്‍ കാഴ്ചപ്പാടും ഗ്ലോബല്‍ എക്‌സ്പീരിയന്‍സും ലഭിച്ച് വിശാല ചിന്താഗതിയുള്ള തലമുറയെ വാര്‍ത്തെടുക്കാന്‍ സ്റ്റഡി എബ്രോഡ് സഹായകരമാണ്. പക്ഷേ, കൃത്യമായ മെന്ററിംഗ് കുട്ടികള്‍ക്ക് നല്‍കണം. ഞങ്ങള്‍ യുകെയിലേക്ക് എഞ്ചിനീയറിംഗ് പഠനത്തിന് ഒരു കുട്ടിയെ അയക്കുന്നുണ്ടെങ്കില്‍ പഠനകാലത്ത്, പഠിക്കുന്ന മേഖലയുമായി ബന്ധപ്പെട്ടുള്ള കൂട്ടായ്മകളിലെല്ലാം നെറ്റ് വര്‍ക്കിംഗ് നടത്താന്‍ ഞങ്ങള്‍ പ്രേരിപ്പിച്ചുകൊണ്ടിരിക്കും. പഠനം കഴിയുമ്പോള്‍ ആ കുട്ടിയില്‍ തികച്ചും ഗ്ലോബലായ കാഴ്ചപ്പാട് രൂപപ്പെട്ടിട്ടുണ്ടാകും'', സ്റ്റെന്‍സണ്‍ പറയുന്നു.
സ്റ്റഡി എബ്രോഡ് രംഗത്ത് 'ഓഫ് ബീറ്റ്' സഞ്ചാരം
പൊതുവെ പിന്തുടരുന്ന രീതികളല്ല മൂവ്‌മെന്ററിന്റേത്. കാനഡ, യുകെ, ഓസ്ട്രേലിയ, ന്യൂസിലന്റ് എന്നീ രാജ്യങ്ങള്‍ക്ക് പുറമെ മലേഷ്യ, തായ്‌ലന്റ്, കൊറിയ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെ മികച്ച യൂണിവേഴ്‌സിറ്റികളും കോഴ്‌സുകളും ഇവര്‍ കുട്ടികളെ പരിചയപ്പെടുത്തുന്നു. ഓരോ രാജ്യത്തെയും സ്‌കില്‍ ഷോര്‍ട്ടേജ് ലിസ്റ്റൊക്കെ പരിശോധിച്ച് ആ രാജ്യത്തെ യൂണിവേഴ്‌സിറ്റികളിലെ ഫാക്കല്‍റ്റികളെ വരെ നോക്കിയാണ് കുട്ടികളെ അവിടെയാക്കുന്നത്. ''ഇതൊരിക്കലും ജനകീയമായ ശൈലിയല്ലെന്നറിയാം. പക്ഷേ, മൂല്യങ്ങള്‍ മുറുകെ പിടിച്ചാവണം ബിസിനസെന്ന് ഞങ്ങള്‍ ഇരുവര്‍ക്കും നിര്‍ബന്ധമുണ്ട്, സ്റ്റെന്‍സണ്‍ പറയുന്നു.
മൂവ്‌മെന്ററിന്റെ ഈ ശൈലി നിരവധി വിദ്യാര്‍ത്ഥികളുടെ കരിയറില്‍ നിര്‍ണായക വഴിത്തിരിവ് സൃഷ്ടിച്ചിട്ടുമുണ്ട് ''പല ഘടകങ്ങള്‍ കൊണ്ട് യുകെ പോലുള്ള പോപ്പുലര്‍ ഡെസ്റ്റിനേഷനുകളിലേക്ക് വിദേശപഠനത്തിന് പോകാന്‍ എനിക്ക് സാധിച്ചിരുന്നില്ല. മൂവ്‌മെന്ററിനെ ഞാന്‍ സമീപിച്ചപ്പോള്‍ എന്റെ കരിയര്‍ സ്വപ്നങ്ങള്‍ കേട്ടശേഷം അവര്‍ ഫിന്‍ലന്റിലെ യൂണിവേഴ്‌സിറ്റി നിര്‍ദേശിച്ചു. ഇന്ന് ഞാനിവിടെ പഠിക്കുന്നുണ്ട്. ഒപ്പം ഒരു പ്രൊഫഷണലുമാണ്'', ഇപ്പോള്‍ ഫിന്‍ലന്റിലുള്ള കണ്ണൂര്‍ സ്വദേശി ഓംങ്കാര്‍ പറയുന്നു. പുതിയ ആഗോള സാഹചര്യത്തില്‍ ഉയര്‍ന്നുവരുന്ന ജോലി സാധ്യതകള്‍, പ്രായോഗിക വിദ്യാഭ്യാസത്തിന് നല്‍കുന്ന ഊന്നല്‍, യൂണിവേഴ്‌സിറ്റികളും ഇന്‍ഡ്‌സ്ട്രിയുമായുള്ള ബന്ധം എന്നിങ്ങനെ നിരവധി ഘടകങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് മൂവ്‌മെന്റര്‍ കുട്ടികള്‍ക്ക് കോഴ്‌സുകള്‍ നിര്‍ദേശിക്കുക.
ഉദാഹരണത്തിന് ഹോസ്പിറ്റാലിറ്റി രംഗത്ത് കരിയര്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മൂവ്‌മെന്റര്‍ പരിചയപ്പെടുത്തുന്ന ഒരു യൂണിവേഴ്‌സിറ്റി തായ്‌ലന്റിലെ ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റാണ്. ഹോസ്പിറ്റാലിറ്റി എഡ്യുക്കേഷന്‍ രംഗത്തെ ആഗോള വമ്പനായ ലെ റോഷിന്റെ (Les Roches) ന്റെ ഏഷ്യന്‍ ക്യാംപസാണിത്. ലോകത്തെ അതിവേഗം വളരുന്ന ഹോസ്പിറ്റാലിറ്റി ശൃംഖലയായ മൈനര്‍ ഹോട്ടല്‍സാണ് ഈ ഇന്റര്‍നാഷണല്‍ ഹോസ്പിറ്റാലിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചിരിക്കുന്നത്. ''ഫൈവ് സ്റ്റാര്‍ ഹോട്ടലിന്റെ നാല് നിലകളിലാണ് ക്യാംപസ്. അതായത് പഠനവും പ്രായോഗിക പാഠങ്ങളും ഇവിടെ കൈകോര്‍ക്കുന്നു'', സ്റ്റെന്‍സണ്‍ പറയുന്നു.
ഓരോ പഠനശാഖയിലും ഇതുപോലെ പല ഡെസ്റ്റിനേഷനുകളുണ്ട്. അത് കണ്ടെത്തി കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുകയാണ് മൂവ്‌മെന്റര്‍ ചെയ്യുന്നത്. കൊച്ചി, തൃശൂര്‍, കാലടി, ചാലക്കുടി, പുനലൂര്‍ എന്നിവിടങ്ങളില്‍ ഇപ്പോള്‍ മൂവ്‌മെന്ററിന് ശാഖകളുണ്ട്. ലോകത്തിലെ 2000ത്തിലേറെ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേക്ക് പഠനത്തിനായി മൂവ്‌മെന്റര്‍ വിദ്യാര്‍ത്ഥികളെ അയക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്:


Tags:    

Similar News