1000 കോടി തിളക്കത്തില്‍ ആര്‍ ആര്‍ ആര്‍; കോവിഡ് കാലത്തെ ചരിത്ര നേട്ടം

ബാഹുബലിക്ക് ശേഷം തിയേറ്റര്‍ റിലീസിലൂടെ മാത്രം ആയിരം കോടി ക്ലബ്ബിലേക്ക് കടക്കുന്ന ആദ്യ തെന്നിന്ത്യന്‍ സിനിമ

Update:2022-04-07 18:47 IST

ആയിരം കോടി ക്ലബ്ബിലേക്ക് കോവിഡ് കാലത്തെത്തുന്ന ആദ്യ ചിത്രമായി ആര്‍ആര്‍ആര്‍. ആയിരം കോടി കളക്ഷന്‍ എന്ന റെക്കോര്‍ഡ് നേട്ടത്തിലെത്തി രാജമൗലി ചിത്രം ആര്‍.ആര്‍.ആര്‍. ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. രാജമൗലി ചിത്രം തന്നെയാണ് കഴിഞ്ഞ രണ്ട് തവണയും നേട്ടം കൊണ്ടുവന്നത്.

മുമ്പ് ബാഹുബലി 2 പതിപ്പും 1810 കോടി നേട്ടവും ക്ലബ്ബില്‍ തിളങ്ങിയിരുന്നു. 2017 ല്‍ ആയിരുന്നു ഇത്. എന്നാല്‍ കോവിഡ് കാലമെത്തിയതോട് കൂടി സിനിമകളൊന്നും 1000 കോടി ക്ലബ്ബില്‍ കടന്നില്ല.

തിയേറ്റര്‍ റിലീസുകള്‍ കുറഞ്ഞതും ലോക്ഡൗണും തളര്‍ത്തിയ സിനിമാ പ്രൊഡക്ഷന്‍ മേഖലയ്ക്ക് അതിനാല്‍ തന്നെ പുതിയ ഉണര്‍വ് ആണ് ആര്‍ആര്‍ആര്‍ സമ്മാനിച്ചത്.

ആയിരം കോടി നേട്ടത്തിന്റെ ആഘോഷച്ചടങ്ങിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത് ഒപ്പം ചിത്രത്തില്‍ നായകനായ രാംചരണ്‍ ആഘോഷ വേളയില്‍ വികാരഭരിതനാകുന്നതും.

ആഘോഷത്തോടനുബന്ധിച്ച് തയ്യാറാക്കിയ റെഡ് കാര്‍പ്പറ്റിലേക്ക് കറുത്ത വസ്ത്രമണിഞ്ഞ് ചെരിപ്പിടാതെയാണ് രാംചരണ്‍ എത്തിയത്. കറുത്ത വസ്ത്രത്തിലാണ് എന്‍.ടി.ആറും എത്തിയത്.

രാജമൗലിക്കും നായകന്മാരായ രാംചരണ്‍, എന്‍.ടി.ആര്‍ എന്നിവര്‍ക്കൊപ്പം ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ ഖാനും ചടങ്ങിനെത്തി. ജോണി ലെവെര്‍, മകരന്ദ് ദേശ്പാണ്ഡേ, നടി ഹുമാ ഖുറേഷി എന്നിവരും പങ്കെടുത്തു.

വിവാഹ തിരക്കിൽ ആയതിനാൽ ആലിയ ഭട്ടിന്റെ അസാന്നിധ്യം സോഷ്യല്‍മീഡിയ ചര്‍ച്ചയാക്കിയിട്ടുമുണ്ട്. അല്ലൂരി സീതാ രാമരാജു, കൊമരം ഭീം എന്നിവരുടെ ബ്രിട്ടീഷുകാര്‍ക്കെതിരായുള്ള പോരാട്ടമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.

Tags:    

Similar News