സംരംഭകരും പ്രൊഫഷണലുകളും തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമയില്‍ ഇന്ന് Lord of War (2005)

Update: 2022-07-31 09:30 GMT

Lord of War (2005)

IMDb Rating: 7.6
Director: Andrew Ni-ccol
ഉക്രേനിയന്‍ കുടിയേറ്റക്കാരനായ യുരി ഓര്‍ലേവ് തന്റെ സാമ്പത്തിക ജീവിതം മെച്ചപ്പെടുത്താനായി ആയുധ വിതരണത്തിലേര്‍പ്പെടാന്‍ ഇറങ്ങിപ്പുറപ്പെടുന്നു. കൂടെ സഹോദരന്‍ വിറ്റലി ഓര്‍ലേവുമുണ്ട്. ശീതയുദ്ധാനന്തരം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ രൂപപ്പെട്ട തീവ്രവാദ ഗ്രൂപ്പുകള്‍ക്കാണ് നിയമവിരുദ്ധമായി അദ്ദേഹം ആയുധം വില്‍ക്കുന്നത്. തന്റെ വില്‍പ്പനാ സാമര്‍ത്ഥ്യത്തിലൂടെ അദ്ദേഹം കോടിപതിയാവുന്നു. പക്ഷേ, അപ്പോഴേക്കും ഇന്റര്‍പോള്‍ അദ്ദേഹത്തെ പിന്തുടരുകയായിരുന്നു. എന്നാല്‍ തന്റെ രാജ്യതാല്‍പ്പര്യത്തിന് ഇത്തരത്തിലൊരു പിശാച് അത്യാവശ്യമാണെന്ന് ഇന്റര്‍പോള്‍ ഏജന്റായ ജാക്ക് വാലന്റൈന്‍ കരുതുന്നിടത്ത് കഥ അവസാനിക്കുന്നു.
കഥയില്‍ ബിസിനസുകാര്‍ക്ക് എന്തുണ്ടെന്ന് ചോദിച്ചാല്‍, ഗ്രോത്ത് ഹാക്കിംഗ്, വിലപേശല്‍ ടെക്നിക്, കസ്റ്റമര്‍ ലോയല്‍റ്റി ബിള്‍ഡിംഗ്, ക്രൈസിസ് മാനേജ്മെന്റ് പാഠങ്ങള്‍ സീനുകള്‍ക്കിടയില്‍ നിന്ന് ലഭിക്കുമെന്നതാണ്.


Tags:    

Similar News