ഐഡിയയുണ്ടോ, ഫണ്ട് വരും; പഠനകാലത്ത് തന്നെ സംരംഭം തുടങ്ങാന്‍ പദ്ധതികളിതാ
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കീഴിലാണ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ പദ്ധതികള്‍ നടപ്പാക്കുന്നത്
ഒരു സ്റ്റാര്‍ട്ടപ്പ് തുടങ്ങണമെന്ന അതിയായ ആഗ്രഹത്തോടെ പഠിക്കുന്ന കോളേജ് വിദ്യാര്‍ത്ഥിയാണോ? എന്ത് ബിസിനസ് ചെയ്യണമെന്നതിനെ കുറിച്ച് നിങ്ങള്‍ കൃത്യമായ ധാരണയുണ്ടോ?... എങ്കില്‍ ബിസിനസ് തുടങ്ങാന്‍ വേണ്ട പണത്തെ കുറിച്ച് നിങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല. കാരണം, സംരംഭകത്വത്തോട് അഭിരുചിയുള്ള കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രാന്റ് അടക്കമുള്ള സഹായം നല്‍കുന്ന വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരുന്നുണ്ട്, സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (Startup Mission).
വിദ്യാര്‍ത്ഥികളെ സംരംഭകരെ വളര്‍ത്തിയെടുക്കാന്‍ എല്ലാ കോളേജുകളിലും ഇന്നൊവേഷന്‍ ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് സെന്ററുകളും (IEDC) സ്റ്റാര്‍ട്ടപ്പ് മിഷന്റെ കീഴില്‍ ഒരുക്കിയിട്ടുണ്ട്. ഓരോ സെന്ററുകളിലും നോഡല്‍ ഓഫീസര്‍മാര്‍ക്കാണ് ഇതിന്റെ ചുമതല.
ഗ്രാന്റുകള്‍ നേടാം
വിദ്യാര്‍ത്ഥികളിലെ സംരംഭകത്വ ആശയങ്ങള്‍ നടപ്പാക്കുന്നതിന് തുടക്കത്തില്‍ രണ്ട് ലക്ഷം രൂപ വരെയുള്ള ഗ്രാന്‍ഡുകളാണ് ഇന്നൊവേഷന്‍ ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് സെന്ററുകളിലൂടെ ലഭ്യമാക്കുന്നത്. വിദ്യാര്‍ത്ഥികളുടെ ബിസിനസ് ആശയങ്ങള്‍ വിശകലനം ചെയ്താണ് ഗ്രാന്റുകള്‍ നല്‍കുന്നത്. ആശയങ്ങള്‍ക്കനുസൃതമായി ഗ്രാന്റ് തുകയും മാറും. ഇത്തരത്തില്‍ കഴിഞ്ഞവര്‍ഷം 68 വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാനത്ത് ഗ്രാന്റ് അനുവദിച്ചതായി സ്റ്റാര്‍ട്ടപ്പ് മിഷന്‍ കഋഉഇ അസിസ്റ്റന്റ് മാനേജര്‍ ബര്‍ജിന്‍ എസ് റസല്‍ ധനത്തോട് പറഞ്ഞു.
കൂടാതെ, വിദ്യാര്‍ത്ഥികളിലെ ആശയങ്ങള്‍ പങ്കുവയ്ക്കുന്നതിന് ഐഡിയ ഫെസ്റ്റും സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ചുവരുന്നുണ്ട്. ആശയങ്ങള്‍ ഒരു വിദഗ്ധ പാനലിന് മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരമാണ് കേരളത്തിലെ ആര്‍ട്‌സ് ആന്റ് സയന്‍സ്, എഞ്ചിനീയറിംഗ് തുടങ്ങിയ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുക. ഇതുവഴി രണ്ട് ലക്ഷം രൂപ വരെ ഗ്രാന്റുകള്‍ നേടാനും സ്റ്റാര്‍ട്ടപ്പ് മിഷനില്‍നിന്നുള്ള സഹായങ്ങളും നേടാനാകും.
ആശയങ്ങള്‍ക്ക് ലഭിക്കുന്ന ഗ്രാന്റിന് പുറമെ ഇവ നടപ്പാക്കുന്നതിന് പ്രൊഡക്ടീവ് ഗ്രാന്റും സ്റ്റാര്‍ട്ടപ്പ് മിഷന്‍ നല്‍ുകന്നുണ്ട്. പിന്നീട് ബിസിനസ് വളര്‍ത്തിയെടുക്കുന്നതിന് സ്‌കെയ്ല്‍അപ്പ് ഗ്രാന്‍ഡുകളും ലഭ്യമാണെന്ന് ബര്‍ജിന്‍ എസ് റസല്‍ പറഞ്ഞു.
ഇതിനുപുറമെ സ്റ്റാര്‍ട്ടപ്പ് അവബോധവും നേതൃത്വ പരിശീലനവും ലോക്കല്‍ എന്റര്‍പ്രണര്‍ഷിപ്പ് അഡ്വാന്‍സ്മെന്റ് പ്രോഗ്രാമും വിദ്യാര്‍ത്ഥികള്‍ക്കായി സ്റ്റാര്‍ട്ടപ്പ് മിഷന്‍ നടത്തിവരുന്നുണ്ട്.