കേരള സ്റ്റാർട്ടപ്പുകളിൽ 1000 കോടി നിക്ഷേപിക്കാൻ ഫണ്ടിംഗ് ഏജൻസികൾ
കേരളത്തിലെ സ്റ്റാർട്ടപ്പ് സംരംഭങ്ങളിൽ 1,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ തയ്യാറായി മുന്നോട്ടുവന്ന നാല് ഏഞ്ചൽ, വെഞ്ച്വർ ക്യാപിറ്റൽ (വിസി) ഫണ്ടിംഗ് ഏജൻസികളെ സർക്കാർ തെരഞ്ഞെടുത്തിട്ടുണ്ടെന്ന് സംസ്ഥാന ഐടി സെക്രട്ടറി എം. ശിവശങ്കർ.
സീഡിംഗ് കേരളയുടെ ഭാഗമായിട്ടെത്തിയ നൂറിലേറെ ഏജൻസികളിൽ നിന്നാണ് നാലുപേരെ തെരഞ്ഞെടുത്തത്. യൂണികോണ്‍ ഇന്ത്യ വെഞ്ച്വേഴ്സ്, ഇന്ത്യൻ ഏഞ്ചൽ നെറ്റ്വർക്ക്, എക്സീഡ് ഇലക്ട്രോണ്‍ ഫണ്ട്, സ്പെഷലി ഇൻസെപ്റ്റ് ഫണ്ട് എന്നിവയാണ് തെരഞ്ഞെടുക്കപ്പെട്ട ഏജൻസികൾ.
അടുത്ത നാലു വർഷത്തിനുള്ളിൽ വാഗ്ദാനം ചെയ്ത തുകയുടെ 25 ശതമാനമെങ്കിലും നിക്ഷേപം നടത്തണമെന്നതാണ് കരാർ.
അടുത്ത നാല് വർഷത്തേക്കു 60 കോടി രൂപ സർക്കാർ മുന്നോട്ടു വച്ചിട്ടുണ്ട്. എറ്റവും കുറഞ്ഞത് ഇതിന്റെ ഇരട്ടി തുക നിക്ഷേപം നടത്താൻ തയാറായവരിൽനിന്നാണ് താത്പര്യപത്രം ക്ഷണിച്ചത്.
കൂടുതൽ അറിയാം: സ്റ്റാർട്ടപ്പ് തുടങ്ങണോ? ഇതാ ഫണ്ടിംഗ് ലഭിക്കാനുള്ള മാർഗങ്ങൾ