സുസ്ഥിര വികസനം ഉറപ്പാക്കുന്നതിന് അഞ്ച് തത്വങ്ങളിലൂന്നിയ വികസന മാതൃക; മന്ത്രി പി. രാജീവ്
ടൈ കേരള സംരംഭക സമ്മേളനം കൊച്ചിയില്‍.
സുസ്ഥിര വികസനം ഉറപ്പാക്കുന്നതിന് സംസ്ഥാനം അഞ്ച് തത്വങ്ങളിലൂന്നിയ പുതിയവികസന മാതൃക കാഴ്ചവെക്കുമെന്ന് മന്ത്രി പി.രാജീവ്. സംരംഭകത്വ സമ്മേളനമായ ടൈകോണ്‍ കേരളയുടെ 2021 പതിപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആശയത്തോടെ - (i) ഉത്തരവാദിത്വമുള്ള വ്യവസായങ്ങളും നിക്ഷേപ സാഹചര്യങ്ങള്‍ (ii) സംരംഭങ്ങള്‍ തുടങ്ങാനുള്ള നിയന്ത്രണ ചട്ടങ്ങള്‍ ലഘൂകരിക്കല്‍, (iii) ശക്തമായ വ്യാവസായിക അടിസ്ഥാന സൗകര്യം (iv) പുതുക്കിയ ലോജിസ്റ്റിക്‌സ് സംവിധാനം, (v) എല്ലാ കാലഘട്ടത്തിലും അതിജീവന സാധ്യത കൂടിയ വ്യവസായങ്ങള്‍ക്ക് ഊന്നല്‍ നല്‍കുക എന്നിവയാണവ.
പരിസ്ഥിതി, സാമൂഹികം, ഭരണം (ESG) എന്നിവയ്ക്ക് ആഗോള തലത്തിലുള്ള പ്രാധാന്യം ഉള്‍ക്കൊണ്ട് ESG- കേന്ദ്രീകൃത സമീപനം സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. ശുദ്ധമായ ഇന്ധനത്തിലേക്കുള്ള മാറ്റം, ഉയര്‍ന്ന നിലവാരമുള്ള ജീവിതം, സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയ്ക്ക് ഉയര്‍ന്നതും താങ്ങാവുന്നതുമായ ടാലന്റ് പൂള്‍ സൃഷ്ടിക്കല്‍, കയറ്റുമതി മേഖലയില്‍ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള ഹരിത അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ഉത്തരവാദിത്വമുള്ള വ്യാവസായിക സംസ്‌കാരവും നിക്ഷേപ പദ്ധതികളും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
' മഹാമാരിയിലും' എന്ന പ്രമേയത്തിലാണ് ടൈകോണ്‍ കേരള നടക്കുന്നത്. കൊച്ചി ഹോട്ടല്‍ മാരിയറ്റ് ഹോട്ടലില്‍ നടക്കുന്ന പത്താമത് ടൈകോണ്‍ കേരള സമ്മേളനത്തില്‍ വ്യവസായ പ്രമുഖര്‍, സാമ്പത്തിക നയ വിദഗ്ദ്ധര്‍, സംരംഭകര്‍ എന്നിവരുടെ ഓണ്‍ലൈന്‍- ഓഫ്‌ലൈന്‍ പങ്കാളിത്തമാണുള്ളത്. മൂന്ന് ദിവസത്തെ സമ്മേളനം സംഘടിപ്പിക്കുന്നത് ആഗോള സംഘടനയായ ഇന്‍ഡസ് എന്റര്‍പ്രണേഴ്സ് (ടൈ) കേരള ചാപ്റ്ററാണ്.
വര്‍ക്ക് ഫ്രം കേരള
സംസ്ഥാനം എല്ലാവര്‍ക്കും ഏറ്റവും നല്ല വ്യാവസായിക, ജീവിത അന്തരീക്ഷം നല്‍കും. ശുദ്ധവായു, ശുദ്ധജലം, ശക്തമായ ഓണ്‍ലൈന്‍ കണക്റ്റിവിറ്റി എന്നിവയിലൂടെ 'വര്‍ക്ക് ഫ്രം ഹോം', 'സ്റ്റഡി ഫ്രം ഹോം' എന്നീ പ്രതിസന്ധി ഘട്ടങ്ങളിലെ ആശയങ്ങള്‍ക്ക് വര്‍ക്ക് ഫ്രം കേരള എന്ന മാനവും കൈവരുമെന്നും മന്ത്രി പി. രാജീവ് പറഞ്ഞു. 'ഇന്റര്‍നെറ്റ് സൗകര്യം പ്രാധമിക അവകാശമാക്കുന്ന ആദ്യ സംസ്ഥാനമാകും കേരളം.
സംരംഭങ്ങള്‍ തുടുങ്ങുന്നതിന്റെ നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിന് സംസ്ഥാനം ഫലപ്രദമായ സംവിധാനം സ്വീകരിച്ചിട്ടുണ്ട്. KSWIFT പോര്‍ട്ടല്‍ വഴി സ്വിഫ്റ്റ് ലൈസന്‍സിംഗ് സാധ്യമാണ്. പോര്‍ട്ടല്‍ ഇപ്പോള്‍ 79 സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന 21 വകുപ്പുകളുമായി സംയോജിപ്പിച്ചിരിക്കുന്നു.
സമ്പദ്വ്യവസ്ഥയുടെയും ബിസിനസ് സ്ഥാപനങ്ങളുടെയും നിലനില്‍പ്പും വളര്‍ച്ചയും നേതാക്കളും നയരൂപീകരണം നടത്തുന്നവരും ഇപ്പോള്‍ സ്വീകരിക്കുന്ന തീരുമാനങ്ങളെ ആശ്രയിച്ചിരിക്കുന്നതാണെന്ന് ടൈ കേരള പ്രസിഡന്റ് അജിത് മൂപ്പന്‍ പറഞ്ഞു.
'സര്‍ക്കാര്‍ വ്യവസായ പുരോഗതിക്കും വികസനവും ലക്ഷ്യമിട്ട് ധാരാളം നടപടികളും കര്‍മ്മ പദ്ധതികളും നടപ്പിലാക്കി വരുന്നു. പരാതി പരിഹാരിക്കാനുള്ള നിയമ സംവിധാനം, കേരള സെന്‍ട്രല്‍ ഇന്‍സ്‌പെക്ഷന്‍ സിസ്റ്റം (കെ-സിഐഎസ്), കേരള മൈക്രോ സ്‌മോള്‍ മീഡിയം എന്റര്‍പ്രൈസസ് ഫെസിലിറ്റേഷന്‍ (ഭേദഗതി) ബില്‍ തുടങ്ങിയവ ഇതിനായുള്ളതാണ്.
വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളും തുടക്കമിട്ടിട്ടുണ്ട്. കെ-റെയില്‍, കെ-ഫോണ്‍, മേഖലകള്‍ തിരിച്ചുള്ള ഇന്റസ്ട്രിയല്‍ പാര്‍ക്കുകള്‍, ടെക്‌നോളജി ഇന്നൊവേഷന്‍ സോണ്‍ തുടങ്ങിയവയാണ് ആരംഭിച്ചു കഴിഞ്ഞു. കെഎസ്യുഎമ്മും ശ്രമങ്ങള്‍ സ്റ്റാട്ട് അപ്പുകള്‍ക്ക് കരുത്ത് പകരുന്നതാണ്,' അജിത് മൂപ്പന്‍ വ്യക്തമാക്കി.
മഹാമാരിക്കാലത്തെ വികസന പ്രതീക്ഷകള്‍
ഉദ്ഘാടന സമ്മേളനത്തില്‍ ടൈ കേരള നിയുക്ത പ്രസിഡന്റ് അനിഷാ ചെറിയാന്‍, ടൈ കേരള നിയുക്ത വൈസ് പ്രസിഡന്റ് ദാമോദര്‍ അവന്നുര്‍,ടൈ കേരള എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അരുണ്‍ നായര്‍ എന്നിവരും സംസാരിച്ചു. ഇന്‍ഫോ എഡ്ജ് ഇന്ത്യ ലിമിറ്റഡിന്റെ സ്ഥാപകനും എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാനുമായ പത്മശ്രീ സഞ്ജീവ് ബിഖ്ചന്ദാനി ഭാവിയിലെ ബിസിനസ് അവസരങ്ങള്‍ കണ്ടെത്തുന്നത് സംബന്ധിച്ച് മുഖ്യ പ്രഭാഷണം നടത്തി.
ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കിരണ്‍ തോമസ് ' മഹാമാരി ഉണ്ടായിട്ടും'' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. പിബി ഫിന്‍ടെക് സഹസ്ഥാപകന്‍ ശ്രീ അലോക് ബന്‍സാല്‍, വെഞ്ച്വ്യൂരിസ്റ്റ് പാര്‍ട്ണര്‍ ഡോ. ശ്രീകാന്ത് സുന്ദര്‍രാജന്‍, അര്‍ക്കം വെഞ്ച്വര്‍ എംഡി രാഹുല്‍ ചന്ദ്ര, യൂണിഫോര്‍ ടെക്‌നോളജീസ് സഹസ്ഥാപകനും പ്രസിഡന്റുമായ രവി സരോഗി എന്നിവര്‍ 'കോവിഡ് കാലത്തെ സ്റ്റാര്‍ട്ടപ്പ് വളര്‍ച്ച' എന്ന ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി.
ഡിജിറ്റല്‍ ഇന്നൊവേഷനെക്കുറിച്ചുള്ള പ്രത്യേക സെഷനില്‍ കെപിഎംജി, ഇന്ത്യ മാനേജിംഗ് പാര്‍ട്ണര്‍ വിഷ്ണു പിള്ള സംസാരിച്ചു.
സമ്മേളനത്തിന്റെ രണ്ടാം ദിവസം ബിസിനസ് പുനര്‍നിര്‍മ്മാണം, നവീനമായ വിപണന തന്ത്രങ്ങള്‍, നിക്ഷേപ സാധ്യതകള്‍, കോവിഡ് സാഹചര്യത്തില്‍ അനുയോജ്യമായ സാങ്കേതികവിദ്യകള്‍ എന്നിവ ചര്‍ച്ചയാകും.
മൂന്ന് ദിവസങ്ങളിലായി ഒരേ സമയം നേരിട്ടും വെര്‍ച്വല്‍ ആയും നടക്കുന്ന സമ്മേളനത്തില്‍ ഏകദേശം 1200-ലധികം പ്രതിനിധികളും, വിവധ രാജ്യങ്ങളില്‍ നിന്നായി നാല്‍പതിലധികം സ്പീക്കര്‍മാരും, പ്രമുഖ നിക്ഷേപകരും ഫണ്ട് ഹൗസുകളും പങ്കെടുക്കുന്നുണ്ട്.