നിഫ്റ്റി 24,870 കടന്നാൽ വരുംദിവസങ്ങളിലും ബുള്ളിഷ് ട്രെൻഡ് തുടരാം
ജൂലൈ 26 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
നിഫ്റ്റി 428.75 പോയിൻ്റ് (1.76%) ഉയർന്ന് 24,834.25 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി റെസിസ്റ്റൻസ് ലെവൽ 24,870 കടന്നാൽ ബുള്ളിഷ് ട്രെൻഡ് തുടരും.
നിഫ്റ്റി ഉയർന്ന് 24,423.30 ൽ വ്യാപാരം ആരംഭിച്ചു. സെഷനിലുടനീളം കയറ്റം തുടർന്നു. 24,834.25 ൽ ക്ലോസ് ചെയ്യുന്നതിനുമുമ്പ് റെക്കോർഡ് ഉയരം 24,861.20ൽ പരീക്ഷിച്ചു. എല്ലാ മേഖലകളും നേട്ടം കുറിച്ചു. മെറ്റൽ, ഓട്ടോ, ഫാർമ, ഐടി മേഖലകളാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. 1669 ഓഹരികൾ ഉയരുകയും 861 ഓഹരികൾ ഇടിയുകയും 116 എണ്ണം മാറ്റമില്ലാതെ തുടരുകയും ചെയ്തു. വിശാലവിപണി പോസിറ്റീവായിരുന്നു.
നിഫ്റ്റി 50 സൂചികയിലെ ഉയർന്ന നേട്ടം ശ്രീറാം ഫിൻ, ഡിവിസ് ലാബ്, സിപ്ല, ഭാരതി എയർടെൽ എന്നിവയ്ക്കായിരുന്നു. കൂടുതൽ നഷ്ടം ഒഎൻജിസി, നെസ്ലെ, എന്നിവയ്ക്കാണ്.
മൊമെൻ്റം സൂചകങ്ങൾ നിഷ്പക്ഷ പ്രവണത കാണിക്കുന്നു. എങ്കിലും നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ് ക്ലോസ് ചെയ്തത്. മാത്രമല്ല, സൂചിക ദൈനംദിന ചാർട്ടിൽ നീണ്ട വെെറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി എക്കാലത്തെയും ഉയർന്ന നിരക്കിൽ ക്ലോസ് ചെയ്തു. ബുള്ളിഷ് ട്രെൻഡ് തുടരാനുള്ള സാധ്യതയാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. സൂചികയ്ക്ക് 24,870 ലെവലിൽ പ്രതിരോധമുണ്ട്. സൂചിക ഈ നില മറികടക്കുകയാണെങ്കിൽ വരും ദിവസങ്ങളിലും ബുള്ളിഷ് ട്രെൻഡ് തുടരാം. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പിന്തുണ 24,800 ലെവലിലാണ്
ഇൻട്രാഡേ ലെവലുകൾ:
പിന്തുണ 24,800 -24,700 -24,600
പ്രതിരോധം 24,900 -25,000 -25,100
(15 മിനിറ്റ് ചാർട്ടുകൾ)
പൊസിഷണൽ ട്രേഡിംഗ്:
ഹ്രസ്വകാല പിന്തുണ 24,200 -23,650
പ്രതിരോധം 24,870 -25,500.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 407.20 പോയിൻ്റ് നേട്ടത്തിൽ 51,295.95 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്കു താഴെയാണ്. സൂചിക ഡെയ്‌ലി ചാർട്ടിൽ നീണ്ട വെെറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി ദിവസത്തിലെ ഉയർന്ന നിലവാരത്തിനടുത്തായി ക്ലോസ് ചെയ്തു. സൂചികയ്ക്ക് 51,500 ൽ ഇൻട്രാഡേ പ്രതിരോധമുണ്ട്. സൂചിക ഈ നിലവാരത്തിന് മുകളിൽ നീങ്ങിയാൽ ബുള്ളിഷ് ട്രെൻഡ് ഇന്നും തുടരും. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പിന്തുണ 51,200 ലെവലിലാണ്.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
51,200 -50,900 -50,600
പ്രതിരോധ നിലകൾ
51,500 -51,800 -52,100.
(15 മിനിറ്റ് ചാർട്ടുകൾ).
പൊസിഷനൽ ട്രേഡർമാർക്ക് ഹ്രസ്വകാല സപ്പോർട്ട് 50,650 -49,300
പ്രതിരോധം 51,900 -53,250.