ബിസിനസ് രംഗത്ത്് ഡിജിറ്റല്‍ വ്യാപാര തന്ത്രങ്ങള്‍ അരങ്ങുവാഴുന്ന ഇക്കാലത്ത് എക്‌സിബിഷനുകള്‍, വ്യാപാര മേളകള്‍ എന്നിവക്ക് എന്തെങ്കിലും പ്രസക്തിയുണ്ടോ എന്നായിരിക്കും മിക്ക സംരംഭകരുടെയും ചിന്ത. എന്നാല്‍ ഇത്തരമൊരു പരമ്പരാഗത ബിസിനസ്് സമ്പ്രദായത്തിന് അടുത്തകാലത്തൊന്നും തന്നെ വലിയൊരു കോട്ടം സംഭവിക്കാനിടയില്ലെന്നാണ് പൊതുവെയുള്ള നിരീക്ഷണം.
ഉത്സവപറമ്പുകളിലും ആഘോഷവേദികളിലുമൊക്കെ ജനങ്ങള്‍ തടിച്ചുകൂടുന്നൊരു പ്രവണതക്ക് ഇപ്പോഴും വലിയ കുറവൊന്നുമുണ്ടായിട്ടില്ല. സാമൂഹിക ജീവിതത്തിലെ അനിവാര്യമായൊരു ഘടകമാണ് ജനങ്ങളുടെ ഇത്തരത്തിലുള്ള ഒത്തുചേരലുകള്‍. അതാകട്ടെ വ്യാപാരത്തിനുള്ള വലിയൊരു അവസരമായി മാറുകയും ചെയ്യുന്നു. അതിനാല്‍ ബിസിനസ് വര്‍ദ്ധിപ്പിക്കുന്നതിന് പുറമേ മറ്റ്് വ്യത്യസ്ത ആവശ്യങ്ങള്‍ക്കായും ഇത്തരം മേളകളെ സംരംഭകര്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.
നേരിട്ടുള്ള ആശയവിനിമയം
ഉല്‍പ്പന്നങ്ങളും സേവനങ്ങളുമൊക്കെ പ്രാദേശിക മേളകളില്‍ പ്രദര്‍ശിപ്പിക്കാമെന്നതിന് പുറമേ അവിടെയെത്തുന്ന ഉപഭോക്താക്കളുമായി സംരംഭകര്‍ക്ക്് നേരിട്ട് ആശയവിനിമയം നടത്താമെന്നതാണ് നേട്ടം. കൂടാതെ വളരെ വൈവിദ്ധ്യമാര്‍ന്ന ഒരു ആഡിയന്‍സിലേക്ക് നിങ്ങളുടെ ഉല്‍പ്പന്നത്തെയോ സേവനത്തെയോ കുറഞ്ഞ ചെലവില്‍ എത്തിക്കാനും അതിലൂടെ സാധിക്കും.
ബൂത്തിലേക്ക് എത്തുന്ന ഓരോ ഉപഭോക്താവിനെയും നിങ്ങളുടെ ഉല്‍പ്പന്നവുമായോ സേവനവുമായോ കണക്ട് ചെയ്യിക്കുന്നൊരു ഘടകം കണ്ടെത്തണം. അതിലൂടെ നേരിട്ടോ അല്ലെങ്കില്‍ പിന്നീടുള്ള ഫോളോ-അപ്പിലൂടെയോ ബിസിനസ് നേടിയെടുക്കാം. എന്നാല്‍ അതിനായി വില്‍പ്പനയില്‍ വൈദഗ്ധ്യമുള്ള മികച്ച സെയില്‍സ് ടീമിന്റെ സാന്നിദ്ധ്യം അനിവാര്യമാണ്്.
വലിയ പരസ്യങ്ങള്‍ നല്‍കാന്‍ കഴിയാത്ത ഒരു ചെറുകിട വ്യാപാരിക്ക് തന്റെ കടയുടെ പേര് വലിയൊരു വിഭാഗം ഉപഭോക്താക്കളിലേക്ക് എത്തിക്കാനും ഒരു ചെറുകിട ഉല്‍പ്പാദകന് തന്റെ ഉല്‍പ്പന്നത്തിന്റെ ബ്രാന്‍ഡ് നെയിം പ്രചരിപ്പിക്കുന്നതിനും പുതിയൊരു ഉല്‍പ്പന്നത്തിന്റെ ടെസ്റ്റ് മാര്‍ക്കറ്റിംഗ് നടത്തുന്നതിനും മേളകളെ പ്രയോജനപ്പെടുത്താം.
പുതിയ അവസരങ്ങള്‍ കണ്ടെത്താം
നൂതനമായ സ്‌ക്കീമുകള്‍ അവതരിപ്പിച്ച് ഉപഭോക്താക്കളുടെ ഫീഡ്ബാക്ക് ശേഖരിക്കാമെന്നതിന് പുറമേ ബൂത്തിലേക്ക് എത്തുന്ന ഉപഭോക്താക്കളുടെ വിശദാംശങ്ങള്‍ ശേഖരിച്ച് നല്ലൊരു കസ്റ്റമര്‍ ഡാറ്റാബേസ് സൃഷ്ടിക്കാനും സാധിക്കും. പുതിയ ഉപഭോക്താക്കളെ നേടുന്നതോടൊപ്പം നിലവിലുള്ളവരുമായുള്ള ബന്ധം ശക്തിപ്പെടുത്താനും ഇന്‍ഡസ്ട്രിയിലെ മാറ്റങ്ങള്‍ മനസ്സിലാക്കുന്നതിനും മേളകള്‍ സഹായിക്കും.
പുതിയ സപ്ലൈയേഴ്‌സിനെ കണ്ടെത്തുന്നതിനും പുതിയ ഉല്‍പ്പന്നങ്ങളും ബിസിനസ് അവസരങ്ങളും കൈയെത്തിപ്പിടിക്കുന്നതിനും മാത്രമല്ല നിങ്ങളുടെ എതിരാളികളുടെ തന്ത്രങ്ങള്‍ മനസ്സിലാക്കുന്നതിനും മേളകള്‍ വഴിയൊരുക്കിയേക്കും. ഒരു വ്യാപാര മേള തെരെഞ്ഞെടുക്കുന്നതിന് മുന്‍പ് അതിന്് ചെലവിടേണ്ടി വരുന്ന സമയവും മൊത്തം ചെലവും സംരംഭകര്‍ കണക്കാക്കണം. മേളയുടെ പ്രാധാന്യം, അതിന്റെ ലൊക്കേഷന്‍ എന്നിവയൊക്കെ ബിസിനസ് നേടുന്നതിലെ നിര്‍ണ്ണായക ഘടകങ്ങളായതിനാല്‍ മികച്ചൊരു തയ്യാറെടുപ്പോടെ ആയിരിക്കണം സംരംഭകര്‍ അതില്‍ പങ്കെടുക്കുന്നത്.