മുഴുവന്‍ കുടുംബങ്ങള്‍ക്കും ആരോഗ്യപരിരക്ഷ

Update: 2019-01-31 05:47 GMT

ഒരു ലക്ഷം രൂപ വരെയുള്ള ചികില്‍സയുടെ ചെലവ് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് ലഭ്യമാക്കും. ഇന്‍ഷുറന്‍സ് എടുക്കുന്ന എല്ലാവര്‍ക്കും ആനുകൂല്യം ലഭിക്കും. നിര്‍ധനരുടെ പ്രീമിയം സര്‍ക്കാര്‍ അടക്കും. 40 ലക്ഷം പേരുടെ ഇന്‍ഷുറന്‍സ് പ്രീമിയമാണ് സര്‍ക്കാര്‍ അടയ്ക്കുന്നത്. മറ്റുള്ളവര്‍ക്ക് പ്രീമിയം അടച്ചുകൊണ്ട് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാം.

സമഗ്ര ആരോഗ്യ സുരക്ഷാപദ്ധതിയാണ് അവതരിപ്പിച്ചിരിക്കുന്നത്. മുഴുവന്‍ ആരോഗ്യ കേന്ദ്രങ്ങളും കുടുംബ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റും. ഉച്ചയ്ക്ക് ശേഷവും ഒപി ഉണ്ടാകും. ആശുപ്രതികളുടെ സൗകര്യങ്ങള്‍ കൂട്ടും. ലോട്ടറിയില്‍ നിന്നുള്ള വരുമാനവും ആരോഗ്യപരിചരണ മേഖലയ്ക്കായി ഉപയോഗിക്കും.

ജീവിതശൈലി രോഗങ്ങള്‍, കാന്‍സര്‍ എന്നിവയുടെ ചികില്‍സക്ക് ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ നേരിട്ട് അഞ്ച് ലക്ഷം രൂപ വരെ നല്‍കും. എല്ലാ മെഡിക്കല്‍ കോളെജുകളിലും ഓങ്കോളജിസ്റ്റുകളെ നിയമിക്കും. ഓരോ പഞ്ചായത്തിലും ആരോഗ്യസേനയെ നിയമിക്കും. 
ആരോഗ്യ മേഖലയില്‍ 4217 തസ്തികകള്‍ മൂന്ന് വര്‍ഷത്തിനിടെ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് തോമസ് ഐസക് പറഞ്ഞു. 

Similar News