പ്രവാസികളുടെ ക്ഷേമത്തിനായി 81 കോടി രൂപയാണ് വകയിരുത്തിയിരിക്കുകയാണ്. കൂടാതെ പ്രവാസികള്‍ക്ക് അടിയന്തരസാഹചര്യങ്ങളില്‍ സ്വാന്തനം പദ്ധതിയിലൂടെ സഹായം നല്‍കും.
25 കോടി രൂപയാണ് ഇതിനായി മാറ്റിവെച്ചിരിക്കുന്നത്. തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചുവരുന്നവര്‍ക്കും ഇത് ആശ്വാസമാകും.
പ്രവാസി സംരംഭകര്‍ക്ക് മൂലധന സബ്‌സിഡി നല്‍കുന്നതിന് 15 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികള്‍ മരണപ്പെട്ടാല്‍ മൃതദേഹം വീ്ടിലെത്തിക്കാനുള്ള ചിലവ് നോര്‍ക്ക വഹിക്കും.
ലോക കേരള സഭക്കും ആഗോള പ്രവാസി ഫെസ്റ്റിനും അഞ്ച് കോടി രൂപ വകയിരുത്തിയിട്ടുണ്ട്.