ചുവപ്പുനാടയെ തോൽപിച്ച് കൊല്ലം ബൈപാസ്: അറിയാം 10 കാര്യങ്ങൾ

Update: 2019-01-15 06:10 GMT

കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് മാതൃകയായി കൊല്ലം ബൈപാസ് ഇന്ന് തുറക്കുന്നു. ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം പൂർത്തിയായ ബൈപാസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകീട്ട് രാഷ്ട്രത്തിന് സമർപ്പിക്കും. ബൈപാസ് സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനത്തെ ശക്തിപ്പെടുത്തുമെന്ന് മാത്രമല്ല, കൊല്ലം നഗരത്തിലെ ദീർഘകാലത്തെ ഗതാഗതക്കുരിക്കിനും  പരിഹാരമാകും. 4.50-ന് ആശ്രാമം മൈതാനത്താണ് ഉദ്‌ഘാടനച്ചടങ്ങ്. 

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ പൂർത്തിയാകുന്ന കൊല്ലം ബൈപാസ് യാഥാർഥ്യമാകാൻ അരനൂറ്റാണ്ടോളം എടുത്തു. പദ്ധതിയെക്കുറിച്ച് ചില കാര്യങ്ങൾ.  

  • 1972ല്‍ പൊതുമരാമത്ത് മന്ത്രിയായിരുന്നു ടി.കെ ദിവാകരനായിരുന്നു കൊല്ലം ബൈപ്പാസ് ആശയം മുന്നോട്ട് വെച്ചതും റൂട്ട് നിശ്ചയിച്ചതും.
  • ഇതിന്റെ ആദ്യഘട്ടമായ മേവറം - അയത്തില്‍ - കല്ലുംതാഴം റോഡ് 1999ല്‍ പൂര്‍ത്തിയായി.
  • വർഷങ്ങളായി മുടങ്ങി കിടന്ന നിർമ്മാണ പ്രവർത്തനങ്ങൾ 2015 ആണ് പുനരാരംഭിച്ചത്. 2015 ഫെബ്രുവരി 11ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇതിന്റെ നിര്‍മ്മാണോദ്ഘാടനം നടത്തിയത്.
  • 2016 മെയ് 31 വരെ 23.52 ശതമാനം ജോലിയാണ് പൂർത്തിയാക്കിയിരുന്നതെങ്കിൽ രണ്ടര വർഷത്തിനകം 76 ശതമാനം ജോലികളും പൂർത്തിയാക്കാനായി.
  • 2017 നവംബറിൽ ബൈപ്പാസ് കമ്മിഷൻ ചെയ്യാനായിരുന്നു നേരത്തെ ഉണ്ടായിരുന്ന തിരുമാനം. എന്നാല്‍ വിവിധ കാരണങ്ങളാൽ നിർമ്മാണ പ്രവർത്തനങ്ങൾ നീണ്ടു പോകുകയായിരുന്നു.
  • 352 കോടി രൂപയാണ് മൊത്തം പദ്ധതിയുടെ ചെലവ്
  • 13 കിലോമീറ്റർ ദൈർഘ്യമാണുള്ളത്
  • ദേശീയപാത-66 (NH-66) ലാണ് ബൈപാസ്
  • അഷ്ടമുടിക്കായലിന് കുറുകെ മൂന്ന് പ്രധാന പാലങ്ങൾ ഉൾപ്പെടുന്നതാണ് പദ്ധതി. പാലങ്ങളുടെ ആകെ നീളം 1540 മീറ്ററാണ്.
  • ആലപ്പുഴക്കും തിരുവനന്തപുരത്തിനും ഇടയിലുള്ള യാത്രാസമയം ഗണ്യമായി കുറയും. മാത്രമല്ല കൊല്ലം നഗരത്തിലെ ഗതാഗതക്കുരുക്കിനും പരിഹാരമാകും.

Similar News