ടിനി ഫിലിപ്പ് എഴുതുന്നു: കോവിഡ് കാലം അതിജീവിക്കാന്‍ സംരംഭകര്‍ സ്വീകരിക്കേണ്ടത് കടുത്ത നടപടികള്‍ - Part 5

Update:2020-04-15 12:08 IST

കൊറോണ വയറസ് നമ്മളെ വളരെ ദീര്‍ഘവും അഗാധവുമായ മാന്ദ്യത്തിലേക്കാണ് കൂട്ടിക്കൊണ്ടു പോകുന്നതെന്ന് മുന്‍ ലേഖനത്തില്‍ ഞാന്‍ പറഞ്ഞല്ലോ. കൊറോണ വയറസിനെ എത്രത്തോളം കാര്യക്ഷമമായി നമ്മള്‍ നിയന്ത്രിക്കുന്നുവെന്നതിനെയും കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്ന സാമ്പത്തിക ഉത്തേജക പാക്കേജുകളേയും ആശ്രയിച്ചായിരിക്കും ഈ മാന്ദ്യത്തിന്റെ ആഴവും പരപ്പും വ്യക്തമാകുക.

ഫലപ്രദമായ വാക്‌സിന്‍ വികസിപ്പിക്കുകയും വിന്യസിക്കുകയും ചെയ്യുന്നതുവരെ ദീര്‍ഘകാല സാഹചര്യം നിലനില്‍ക്കുമെന്ന് നമുക്ക് വിചാരിക്കാം. അങ്ങനെ വന്നാല്‍ ഹോട്ട്‌സ്‌പോട്ടുകളല്ലാത്ത പ്രദേശങ്ങളില്‍ അധികാരികള്‍ വളരെ വിപുലമായ ടെസ്റ്റിംഗിനും ക്വാറന്റൈനും പോകും, കൂടാതെ  കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രിക്കാനായി ഹോട്ട്സ്പോട്ടുകളായി മാറുന്ന പ്രദേശങ്ങളില്‍ ലോക്ക് ഡൗണും പ്രഖ്യാപിക്കും.
ഒരേ സമയം 2-3 ആഴ്ചത്തേക്ക്  സംസ്ഥാനങ്ങളോ ജില്ലകളോ നഗരങ്ങളോ ലോക്ക് ഡൗണിലായേക്കാം.

ഇത്തരത്തിലുള്ള സാഹചര്യത്തില്‍ ഒരു സംരംഭകന്‍ തന്റെ ബിസിനസ് എങ്ങനെ നിയന്ത്രിക്കും?

ഇതേകുറിച്ച് മനസിലാക്കാന്‍ ആദ്യം ഈ സാഹചര്യത്തില്‍ വിപണി എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് മനസിലാക്കണം. ഇതിനായി ബിസിനസുകളെ ഇനിപ്പറയുന്ന വിഭാഗങ്ങളായി തരംതിരിക്കണം. കാരണം ഓരോ വിഭാഗവും വ്യത്യസ്തമായി പ്രവര്‍ത്തിക്കുന്നവയാണ്.

  1. എസെന്‍ഷ്യല്‍ കമ്മോഡിറ്റി ബിസിനസ്( അവശ്യ ചരക്ക് ബിസിനസുകള്‍)
  2. നോണ്‍ എസെന്‍ഷ്യല്‍ കമ്മോഡിറ്റി ബിസിനസ്് (അനിവാര്യമായ ചരക്ക് ബിസിനസുകള്‍)

അവശ്യ ചരക്ക് ബിസിനസുകളുടെ വിപണിയില്‍ മാന്ദ്യപ്രവണതകള്‍ മൂലം കൊറോണ ബാധയ്ക്ക് മുന്‍പുള്ള കാലഘട്ടവുമായി നോക്കുമ്പോള്‍ ഇടിവുണ്ടായതായി ഫിഗര്‍ 15 ല്‍ നിന്ന് മനസിലാക്കാനാകും.

ഫിഗര്‍ 15:

അതേ പോലെ ബിസിനസുകള്‍ സര്‍വീസ് ചെയ്യുന്ന വിപണിയുടെ ചില ഭാഗങ്ങള്‍ ലോക്ക് ഡൗണിലായതിനാല്‍  വിപണി വോളിയത്തിലും കാലാകാലങ്ങളില്‍ കുറവുണ്ടാകും.
ഏതെങ്കിലും തരത്തിലുള്ള ലോക്ക്ഡൗണിന് കീഴിലാകാത്തപ്പോള്‍, ഒരു എസന്‍ഷ്യല്‍ കമ്മോഡിറ്റി ബിസിനസ് സര്‍വീസ് ചെയ്യുന്ന മൊത്തം വിപണി വോളിയം കൊറോണ കാലഘട്ടത്തിനു മുന്‍പുള്ള സമയത്തെ പോലെ തന്നെയായിരിക്കും.

നോണ്‍ എസന്‍ഷ്യല്‍ കമ്മോഡിറ്റി ബിസിനസുകളെ വീ്ണ്ടും താഴെപറയുന്ന പോലെ തരംതിരിക്കാം
a) ലോക്കല്‍
b) റീജണല്‍

ഫിഗര്‍ 16 ല്‍ കാണാനാകുന്നതു പോലെ സാമ്പത്തിക മാന്ദ്യ പ്രവണതകള്‍ നിലനില്‍ക്കുന്നത് കാരണം കൊറോണയ്ക്ക് മുമ്പുള്ള കാലഘട്ടവുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രാദേശിക നോണ്‍-എസന്‍ഷ്യല്‍ കമ്മോഡിറ്റി ബിസിനസുകളുടെ മൊത്തം വിപണി വോളിയത്തില്‍ ഗണ്യമായ ഇടിവുണ്ടാകും.

ഫിഗര്‍ 16:

ബിസിനസ് ലോക്കലായതിനാല്‍, ലോക്കല്‍ നോണ്‍ എസന്‍ഷ്യല്‍ കമ്മൊഡിറ്റി സേവനം നല്‍കുന്ന വിപണി മുഴഉവന്‍ ലോക്ക് ഡൗണിലാകാന്‍ സാധ്യതയുണ്ട്. അങ്ങനെ വരുമ്പോള്‍ ആ കാലഘട്ടത്തില്‍ വിപണി വോളിയം പൂജ്യമായേക്കാം.

മാന്ദ്യ പ്രവണത നിലനില്‍ക്കുന്നതിനാല്‍ ഫിഗര്‍ 17 ല്‍ കാണുന്നതു പോലെ കൊറോണ വയറസ് ബാധയ്ക്കു മുന്‍പുള്ള കാലഘട്ടവുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രാദേശിക നോണ്‍ എസന്‍ഷ്യല്‍ കമ്മോഡിറ്റി ബിസിനസിലും വിപണി വോളിയത്തില്‍ കാര്യമായ കുറവുണ്ടാകും.

ഫിഗര്‍ 17:

ലോക്ക് ഡൗണിനു കീഴിലായതിനാല്‍ ബിസിനസുകള്‍ സേവനം നല്‍കുന്ന വിപണിയി വോളിയത്തിലും കാലാകാലങ്ങളില്‍ ഇടിവുണ്ടാകും. ഇത് വളരെ ഭയപ്പെടുത്തുന്ന ഒരു സാഹചര്യമാണ്, കാലാകാലങ്ങളില്‍ ഓരോ ബിസിനസിനും വോളിയത്തില്‍ കുറവുണ്ടായേക്കാം, കാരണം  മാര്‍ക്കറ്റിന്റെ ഒരു പ്രധാന ഭാഗം ലോക്ക് ഡൗണിനു കീഴിലാണ്.

ഇനി ബിസിനസുകളെ താഴെപ്പറയുന്ന 2 വിഭാഗങ്ങളായി വിഭജിക്കേണ്ടതുണ്ട്:

  1. ശക്തമായ ബിസിനസുകള്‍
  2. ദുര്‍ബലമായ ബിസിനസുകള്‍

ബിസിനസിനോടുള്ള ശരിയായ സമീപനം പിന്തുടരുന്നവരും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തകര്‍ന്നുകൊണ്ടിരിക്കുന്ന സമ്പദ്വ്യവസ്ഥയുടെ പശ്ചാത്തലത്തില്‍ ഉചിതമായ തീരുമാനങ്ങള്‍ എടുത്തവയുമാണ് ശക്തമായ ബിസിനസുകള്‍. അത്തരം ബിസിനസുകള്‍ക്ക് ഒട്ടും തന്നെ കടം ഉണ്ടാകില്ല. സ്ഥിരമായ ചെലവുകളും കുറവയാരിക്കും മാത്രമല്ല ആവശ്യത്തിന് പണലഭ്യതയുമുണ്ടാകും. സമ്പദ്വ്യവസ്ഥയിലെ മാറ്റങ്ങളെ ആശ്രയിച്ച് ഉചിതമായ തീരുമാനങ്ങള്‍ എടുക്കുന്നത് തുടരുകയും ചെയ്യും.

നേരേ മറിച്ച് ദുര്‍ബലമായ ബിസിനസുകള്‍, തെറ്റായ സമീപനം പിന്തുടരുന്നവയാണ്, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സമ്പദ് വ്യവസ്ഥ തകര്‍ച്ചയിലായിട്ടും ഉചിതമായ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടാകില്ല. അത്തരം ബിസിനസുകള്‍ക്ക് ഉയര്‍ന്ന കടം ഉണ്ടാകും. മാത്രമല്ല സ്ഥിരം ചെലവുകളും കൂടുതലായിരിക്കും. കൊറോണ വൈറസിന്റെ പ്രത്യാഘാതം സമ്പദ്വ്യവസ്ഥയെ ഞെട്ടിക്കുന്നതും കുറച്ചുകാലം നീണ്ടു നില്‍ക്കുന്നതുമായതിനാല്‍ മിക്ക ദുര്‍ബല ബിസിനസുകള്‍ക്കും വരാനിരിക്കുന്ന മാന്ദ്യത്തെ അതിജീവിക്കാന്‍ കഴിയില്ലെന്നാണ്് ഞാന്‍ വിശ്വസിക്കുന്നത്.

വളരെയധികം ദുര്‍ബലമായ ബിസിനസുകള്‍ അടച്ചുപൂട്ടുന്നത് സമ്പദ്വ്യവസ്ഥയ്ക്ക് മേലുള്ള പ്രഹരമായിരിക്കും. എന്നാല്‍ അതിന്റെ ഒരേയൊരു ലാഭം, ഇത് ശക്തമായ ബിസിനസുകള്‍ അഭിവൃദ്ധി പ്രാപിക്കാനും വളരാനും അനുവദിക്കുന്നു എന്നതാണ്.

ശക്തമായ ബിസിനസുകളുടെ സാരഥികള്‍ എന്തു ചെയ്യണം?

മേല്‍പ്പറഞ്ഞവയില്‍ നിന്ന് കാണാന്‍ കഴിയുന്നത് പോലെ, കരുത്തുറ്റ എസെന്‍ഷ്യല്‍ കമ്മോഡിറ്റി ബിസിനസുകള്‍ ശക്തമായ നോണ്‍ എസെന്‍ഷ്യല്‍ കമ്മൊഡിറ്റി ബിനസുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ മെച്ചപ്പെട്ട നിലയിലായിരിക്കും.

ശക്തമായ എസെന്‍ഷ്യല്‍ കമ്മൊഡിറ്റി ബിസിനസ് നടത്തുന്ന ഒരു സംരംഭകന്‍ ഈ സമയത്ത് എന്താണ് ചെയ്യേണ്ടതെന്ന് നമുക്ക് നോക്കാം. ഫിഗര്‍ 18 ല്‍ കാണിച്ചിരിക്കുന്നതുപോലെ, ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ കാലാകാലങ്ങളില്‍ അദ്ദേഹത്തിന്റെ ബിസിനസ് സേവനം നല്‍കുന്ന വിപണിയിലുണ്ടാകുന്ന കുറഞ്ഞ വില്‍പ്പനയ്ക്ക് അനുസരിച്ച് അദ്ദേഹം തന്റെ ബാക്ക്-എന്‍ഡ് ശേഷി പുനക്രമീകരിക്കുകയാണ് ആദ്യം വേണ്ടത്.

ഫിഗര്‍ 18:

ഉദാഹരണത്തിന്, അയാള്‍ക്ക് ഒരു മാനുഫാക്‌റിംഗ് പ്ലാന്റാണെങ്കില്‍ ആദ്യം അയാള്‍ ഈ സമയത്ത് പ്രതീക്ഷിക്കുന്ന കുറഞ്ഞ വില്‍പ്പനയ്ക്ക് അനുസരിച്ച്് തൊഴിലാളികളേയുും മെഷിനറികളും തീരുമാനിക്കണം. ഉയര്‍ന്ന വില്‍പ്പന ഉണ്ടാവുന്ന കാലഘട്ടത്തില്‍ ഈ കപ്പാസിറ്റി ഉപയോഗിച്ച് 20 ശതമാനം വരെ ഔട്ട്പുട്ട് വര്‍ധിപ്പിക്കാന്‍ ഓവര്‍ടൈം പ്രവര്‍ത്തനത്തിലൂടെ അയാള്‍ക്ക് സാധിക്കും.

ഒരു സെന്‍ട്രല്‍ വെയര്‍ഹൗസ് ഉള്ള ഷോപ്പുകളുടെ ഒരു റീറ്റെയ്ല്‍ ശൃംഖല, അയാള്‍ പ്രതീക്ഷിക്കുന്ന ഏറ്റവും കുറഞ്ഞ വില്‍പ്പനയ്ക്ക് തുല്യമായ തലത്തില്‍ വെയര്‍ഹൗസിലെ തൊഴില്‍ ശക്തിയെ ശരിയാക്കണം. ഓവര്‍ടൈം പ്രവര്‍ത്തിപ്പിച്ച് ഉയര്‍ന്ന വില്‍പ്പനയുള്ള കാലയളവില്‍ ഔട്ട്പുട്ട് 20% വര്‍ദ്ധിപ്പിക്കാന്‍ ഈ ശേഷി അയാളെ പ്രാപ്തനാക്കും.

അത്തരമൊരു സംരംഭകന്‍ നടപ്പാക്കേണ്ട രണ്ടാമത്തെ കാര്യം സ്ഥിരം ചെലവുകളുടെ ഒരു ഭാഗം വേരിയബ്ള്‍ കോസ്റ്റാക്കി മാറ്റിക്കൊണ്ട്  ഫ്രണ്ട് എന്‍ഡിലെ ചെലവുകള്‍ കുറയ്ക്കുകയെന്നതാണ്. ഫിഗര്‍ 19 ല്‍ കാണിച്ചിരിക്കുന്നത് നോക്കുക.

ഫിഗര്‍ 19:

ഡിസ്ട്രിബ്യൂഷനിലും റീറ്റെയ്‌ലിലും വില്‍പ്പന ജീവനക്കാരുടെ സ്ഥിര ശമ്പളം കുറച്ച് അത് വില്‍പ്പനയ്ക്കുള്ള ഇന്‍സെന്റീവായി മാറ്റിക്കൊണ്ടുമാണ് ഇത് നടപ്പാക്കുന്നത്.  ഇത് യഥാര്‍ത്ഥ ഫ്രണ്ട്-എന്‍ഡ് ചെലവുകള്‍ ആ പ്രദേശത്തിന്റെ യഥാര്‍ത്ഥ വില്‍പ്പനയുമായി അലൈന്‍ ചെയ്യാന്‍ അനുവദിക്കുന്നു.

അത്തരമൊരു സംരംഭകന് ചെയ്യാന്‍ കഴിയുന്ന മൂന്നാമത്തെ കാര്യം ആവശ്യമായ അസംസ്‌കൃത വസ്തുക്കളില്‍ സംഭരിക്കുക എന്നതാണ്, കാരണം കാലാകാലങ്ങളില്‍ വിതരണ ശൃംഖലയില്‍ തടസ്സങ്ങള്‍ സംഭവിച്ചേക്കാം. നാലാമത്തെ കാര്യം രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള അധിക വിതരണക്കാരെ കണ്ടെത്തി തന്റെ വിതരണ ശൃംഖല വിപുലീകരിക്കുക എന്നതാണ്.

ഒരു പ്രധാന വിതരണക്കാരന്‍ അടങ്ങിയിരിക്കുന്ന ഒരു ഭൂപ്രദേശം ലോക്ക്ഡൗണിന് വിധേയമാകുകയും ഉത്പാദനം തടസപ്പെടുകയും ചെയ്യുന്നതിനാല്‍, ലോക്ക്ഡൗണിന് കീഴിലല്ലാത്ത മറ്റൊരു പ്രദേശത്ത് ഒരു ഇതര വിതരണക്കാരന്‍ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.

അത്തരമൊരു സംരംഭകന്‍ നടപ്പാക്കേണ്ട അഞ്ചാമത്തെ കാര്യമാണ് ഫോക്കസ്ഡ് മാര്‍ക്കറ്റിംഗ്. സംരംഭകന് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് (എസ്എംഎസ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയവ) ഉപയോഗിച്ച് ഓരോ പ്രദേശത്തും തന്റെ ചരക്കുകളുടെ / സേവനങ്ങളുടെ ലഭ്യതയെക്കുറിച്ച് സ്ഥിരമായി ഉപഭോക്താക്കളെ അറിയിക്കാന്‍ കഴിയും.

ലോക്കല്‍ നോണ്‍ എസെന്‍ഷ്യല്‍ കമ്മോഡിറ്റി ബിസിനസുകാര്‍ ചെയ്യേണ്ടത്

ഫിഗര്‍ 20 ല്‍ കാണിച്ചിരിക്കുന്നതുപോലെ, ലോക്ക്ഡൗണ്‍, ലോക്ക്ഡൗണ്‍ ഇതര കാലയളവുകളിലെ വില്‍പ്പനയ്ക്ക് ആനുപാതികമായ ചെലവുകള്‍ പുനക്രമീകരിക്കുകയാണ് ശക്തമായ ലോക്കല്‍ നോണ്‍ എസെന്‍ഷ്യല്‍ കമ്മോഡിറ്റി ബിസിനസ് നടത്തുന്ന ഒരു സംരംഭകന്‍ ആദ്യം ചെയ്യേണ്ടത്.

ഫിഗര്‍  20:

ഉദാഹരണത്തിന്, അദ്ദേഹത്തിന് ഒരു മാനുഫാക്ചറിംഗ് പ്ലാന്റ് ഉണ്ടെങ്കില്‍, ഉയര്‍ന്ന തോതിലുള്ള ഉല്‍പാദനം ആവശ്യമായി വരുമ്പോള്‍ അയാള്‍ തന്റെ മുഴുവന്‍ തൊഴിലാളികള്‍ക്കും ശമ്പളം നല്‍കണം.എന്നാല്‍ ലോക്ക് ഡൗണിലായി വില്‍പ്പന ഇല്ലാതെ വരുമ്പോള്‍ അവര്‍ക്ക് മിനിമം ശമ്പളം നല്‍കുകയും അവര്‍ക്ക് താമസസൗകര്യവും ഭക്ഷണവും നല്‍കുകയും വേണം. ഡിസ്ട്രിബ്യൂഷനിലും റീറ്റെയ്‌ലിലും പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്കും സമാനമായ കാര്യങ്ങള്‍ ചെയ്തുകൊടുക്കണം.

അത്തരമൊരു സംരംഭകന് ചെയ്യാന്‍ കഴിയുന്ന രണ്ടാമത്തെ കാര്യം ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ സംഭരിക്കുക എന്നതാണ്, കാരണം കാലാകാലങ്ങളില്‍ വിതരണ ശൃംഖലയില്‍ തടസ്സങ്ങള്‍ സംഭവിച്ചേക്കാം.വ രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള അധിക വിതരണക്കാരെ കണ്ടെത്തി തന്റെ വിതരണ ശൃംഖല വൈവിധ്യവത്കരിക്കുക എന്നതാണ്  മൂന്നാമത്തെ കാര്യം. ഒരു പ്രധാന വിതരണക്കാരന്‍ അടങ്ങിയിരിക്കുന്ന ഭൂപ്രദേശം ലോക്ക്ഡൗണിന് വിധേയമാകുകയും ഉത്പാദനം തടസ്സപ്പെടുകയും ചെയ്യുന്നതിനാല്‍, ലോക്ക്ഡൗണിന് കീഴിലല്ലാത്ത മറ്റൊരു പ്രദേശത്ത് ഒരു ഇതര വിതരണക്കാരനെ ലഭ്യമാക്കേണ്ടത് അത്യാവശ്യമാണ്.

നാലാമത്തെ കാര്യമാണ് ഫോക്കസ്ഡ് മാര്‍ക്കറ്റിംഗ് ആണ്. ലോക്ക്ഡൗണിലാകുമ്പോള്‍ ഓരോ പ്രദേശത്തും തന്റെ ചരക്കുകളുടെ / സേവനങ്ങളുടെ ലഭ്യതയെക്കുറിച്ച് ഉപഭോക്താക്കളെ അറിയിക്കാന്‍ സംരംഭകന് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് (എസ്എംഎസ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയവ) ഉപയോഗിക്കാം. ലോക്ക്ഡൗണ്‍ സമയത്ത് സംരംഭകന് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഉപയോഗിച്ച് ലോക്ക്ഡൗണ്‍ കഴിഞ്ഞുള്ള കാലത്തേക്ക് കൂടുതല്‍ ഡിമാന്‍ഡ് നേടിയെടുക്കാന്‍ കഴിയും.

ഉയര്‍ന്ന വില്‍പ്പനയ്ക്ക് ജീവനക്കാര്‍ക്ക് ഉയര്‍ന്ന ആനുകൂല്യങ്ങള്‍ നല്‍കുന്നതിലൂടെ, തന്റെ ജീവനക്കാരുടെ മൊത്തത്തിലുള്ള പ്രതിഫലം അവര്‍ക്ക് ന്യായമായതും ബിസിനസിന് താങ്ങാവുന്നതുമാണെന്ന് ഉറപ്പാക്കാന്‍ അദ്ദേഹത്തിന് കഴിയും.

റീജിയണല്‍ നോണ്‍ എസെന്‍ഷ്യല്‍ കമ്മോഡിറ്റി ബിസിനസുകള്‍ ചെയ്യേണ്ടത്

അവസാനമായി  കരുത്തുറ്റ റീജിയണല്‍ നോണ്‍ എസെന്‍ഷ്യല്‍ കമ്മോഡിറ്റി ബിസിനസുകള്‍ നടത്തുന്ന സംരംഭകന്‍ എന്താണ് ചെയ്യേണ്ടതെന്ന് നോക്കാം. ഫിഗര്‍ 21 ല്‍ കാണുന്നതു പോലെ ലോക്ക് ഡൗണ്‍, ലോക്ക്ഡൗണ്‍ ഇതര കാലയളവുകളിലെ വില്‍പ്പനയ്ക്ക് ആനുപാതികമായി മൊത്തെ ചെലവ് സംരംഭകന്‍ പുനക്രമീകരിക്കണം.

ഫിഗര്‍ 21:

ഉദാഹരണത്തിന്, അദ്ദേഹത്തിന് ഒരു മാനുഫാക്‌റിംഗ് പ്ലാന്റ് ഉണ്ടെങ്കില്‍, ഉയര്‍ന്ന തോതിലുള്ള ഉല്‍പാദനം ആവശ്യമായി വരുമ്പോള്‍ അയാള്‍ തന്റെ മുഴുവന്‍ തൊഴിലാളികള്‍ക്കും ശമ്പളം നല്‍കണം. എന്നാല്‍ കുറഞ്ഞ ഉല്‍പ്പാദനം മാത്രമേ ആവശ്യമുള്ളുവെങ്കില്‍ തൊഴിലാളികളില്‍ ഒരു ഭാഗത്തിന് മാത്രം ശമ്പളം നല്‍കിയാല്‍ മതിയാകും. ബാക്കിയുള്ള ജീവനക്കാര്‍ക്ക് താമസവും ഭക്ഷണവും മിനിമം ശമ്പളവും നല്‍കിയാല്‍ മതി. സമാനമായ രീതി തന്നെ ഡിസ്ട്രിബ്യൂഷന്‍ റീറ്റെയല്‍ തൊഴിലാളികളുടെ കാര്യത്തിലും പിന്തുടരാം.

അത്തരമൊരു സംരംഭകന് ചെയ്യാന്‍ കഴിയുന്ന രണ്ടാമത്തെ കാര്യം ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ സംഭരിക്കുക എന്നതാണ്, കാരണം കാലാകാലങ്ങളില്‍ വിതരണ ശൃംഖലയില്‍ തടസ്സങ്ങള്‍ സംഭവിച്ചേക്കാം.

രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള അധിക വിതരണക്കാരെ കണ്ടെത്തി തന്റെ വിതരണ ശൃംഖല വൈവിധ്യവത്കരിക്കുക എന്നതാണ് അത്തരം സംരംഭകന് ചെയ്യാവുന്ന മൂന്നാമത്തെ കാര്യം. ഒരു പ്രധാന വിതരണക്കാരന്‍ അടങ്ങിയിരിക്കുന്ന ഭൂപ്രദേശം ലോക്ക്ഡൗണിന് വിധേയമാകുകയും ഉത്പാദനം തടസ്സപ്പെടുകയും ചെയ്യുന്നതിനാല്‍, ലോക്ക്ഡൗണിന് കീഴിലല്ലാത്ത മറ്റൊരു പ്രദേശത്ത് ഒരു ഇതര വിതരണക്കാരനെ ലഭ്യമാക്കേണ്ടത് അത്യാവശ്യമാണ്.

നാലാമത്തെ കാര്യമാണ് ഫോക്കസ്ഡ് മാര്‍ക്കറ്റിംഗ് ആണ്. ലോക്ക്ഡൗണിലാകുമ്പോള്‍ ഓരോ പ്രദേശത്തും തന്റെ ചരക്കുകളുടെ / സേവനങ്ങളുടെ ലഭ്യതയെക്കുറിച്ച് ഉപഭോക്താക്കളെ അറിയിക്കാന്‍ സംരംഭകന് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് (എസ്എംഎസ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയവ) ഉപയോഗിക്കാം. ലോക്ക്ഡൗണ്‍ സമയത്ത് സംരംഭകന് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഉപയോഗിച്ച് ലോക്ക്ഡൗണ്‍ കഴിഞ്ഞുള്ള കാലത്തേക്ക് കൂടുതല്‍ ഡിമാന്‍ഡ് നേടിയെടുക്കാന്‍ കഴിയും.

അതിജീവനത്തിനായി ബിസിനസ് മോഡല്‍ മാറ്റാം

റെസ്റ്റോറന്റുകള്‍, ആശുപത്രികള്‍ മുതലായ ചില എസെന്‍ഷ്യല്‍ കമ്മൊഡിറ്റി ബിസിനസുകള്‍ അതിജീവിക്കാന്‍ അവരുടെ ബിസിനസ് മാതൃകയില്‍ കാര്യമായ മാറ്റം വരുത്തേണ്ടതുണ്ട്.

ഉദാഹരണത്തിന്, സാമൂഹിക അകലം പാലിക്കല്‍ മാനദണ്ഡങ്ങള്‍ കാരണം ഇന്‍-ഡൈനിംഗ് വോളിയം പ്രീ-കൊറോണ വൈറസ് സമയത്തേക്കാള്‍ വളരെ കുറവായിരിക്കും, കൂടാതെ ഹോം ഡെലിവറി, ടേക്ക്എവേ അളവുകള്‍ വളരെ ഉയര്‍ന്നതായിരിക്കും എന്ന യാഥാര്‍ത്ഥ്യം മനസിലാക്കി റസ്റ്ററന്റുകള്‍ക്ക് പ്രവര്‍ത്തിക്കാം.
അതുപോലെ, സാമൂഹിക അകലം പാലിക്കല്‍ മാനദണ്ഡങ്ങള്‍ കാരണം ആശുപത്രികളില്‍ ഒപികളുടെ എണ്ണം വളരെ കുറവായിരിക്കും. എന്നാല്‍ ഡോക്ടര്‍മാരുമായി വീഡിയോ കണ്‍സള്‍ട്ടേഷന്‍ കൂടുന്നത് അവര്‍ക്ക് അവസരമാക്കാം.

കഠിനമാണ്, പക്ഷേ കടുത്ത തീരുമാനങ്ങള്‍ അനിവാര്യം!

ഞാന്‍ മുകളില്‍ സൂചിപ്പിച്ച ചില നടപടികള്‍ വളരെ കഠിനമാണെന്നും അത് അസാധ്യമെന്നും തോന്നിയേക്കാം, പ്രത്യേകിച്ച് ജീവനക്കാരുടെ പ്രതിഫലവുമായി ബന്ധപ്പെട്ടവ.

ബിസിനസുകള്‍ക്ക്  ശമ്പളം നല്‍കുന്നതിന് യുകെ സര്‍ക്കാരിനെപ്പോലെ കേന്ദ്രസര്‍ക്കാര്‍ കാര്യമായ സബ്സിഡി നല്‍കുന്നില്ലെങ്കില്‍, ഈ പുതിയ സാഹചര്യത്തില്‍ ഒരു സാധാരണ ബിസിനസുകള്‍ക്ക് കൊറോണ വൈറസ്് കാലഘട്ടത്തിനു മുന്‍പത്തെ കാലത്തെ പോലെ ജീവനക്കാര്‍ക്ക് പണം നല്‍കുക അസാധ്യമായിരിക്കും.

കൊറോണാനന്തര വൈറസ് ലോകത്ത് അതിജീവിക്കാനും അഭിവൃദ്ധി പ്രാപിക്കാനും ആഗ്രഹിക്കുന്ന ശക്തമായ ബിസിനസുകള്‍ നടത്തുന്ന സംരംഭകര്‍ അത്തരം കടുത്ത നടപടികള്‍ക്ക് ആസൂത്രണം ചെയ്യേണ്ടതുണ്ട്, അല്ലാത്തപക്ഷം വരാനിരിക്കുന്ന സാമ്പത്തിക സുനാമിയെ അതിജീവിക്കാനാകില്ല.

Similar News