കാല്‍ച്ചുവട്ടിലെ സ്വര്‍ണഖനിയെ കുറിച്ച് നിങ്ങള്‍ അജ്ഞരാണോ?

തങ്ങളുടെ മുന്നിലുള്ള അവസരങ്ങള്‍ കണ്ടെത്തി പ്രയോജനപ്പെടുത്താന്‍ മിക്ക സംരംഭകര്‍ക്കും കഴിയുന്നില്ല;

Update:2023-12-10 10:00 IST

Image courtesy: canva

വര്‍ഷങ്ങളായി ഞാന്‍ ഈ ചോദ്യം പല സംരംഭകരോടും ചോദിക്കാറുണ്ട്- മൂല്യശൃംഖലയിലെ(Value Chain) ഏറ്റവും മികച്ച ഭാഗം ഏതാണ്? നമ്മള്‍ സംസാരിക്കുന്ന കാലഘട്ടത്തിനനുസരിച്ച് ഉത്തരങ്ങളും മാറുന്നു. മൂല്യശൃംഖല എന്നതു കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് നമുക്ക് ആദ്യം പരിശോധിക്കാം.

മൂല്യശൃംഖലയുടെ ലളിതമായ ഒരു ചിത്രീകരണം ചിത്രം ഒന്നില്‍ കാണാം. അസംസ്‌കൃത വസ്തുക്കള്‍ വിതരണം ചെയ്യുന്നവര്‍ (Suppliers), ഉല്‍പ്പാദകര്‍ (Manufacturers), വിതരണക്കാര്‍ (Distributers), വ്യാപാരികള്‍ (Retailers) തുടങ്ങിയവര്‍ അതില്‍ ഉള്‍പ്പെടുന്നു.

Figure 1: The Value chain 


ഏകദേശം 50 മുതല്‍ 70 വര്‍ഷം മുമ്പ് മൂല്യശൃംഖലയുടെ ഏറ്റവും മികച്ച ഭാഗം, ചിത്രം രണ്ടില്‍ കാണിച്ചിരിക്കുന്നതു പോലെ ഉല്‍പ്പാദകരായിരുന്നു എന്നാണ് ഞാന്‍ കരുതുന്നത്.

Figure 2: The Best Part of the Value Chain -50 to 70 years ago


തുടര്‍ന്ന് 30-50 വര്‍ഷങ്ങള്‍ക്ക് മുമ്പ് മൂല്യശൃംഖലയുടെ ഏറ്റവും മികച്ച ഭാഗം ചിത്രം മൂന്നില്‍ കാണിച്ചിരിക്കുന്നത് പോലെ വിതരണക്കാരായിരുന്നു.

Figure 3: The Best Part of the Value Chain -30 to 50 years ago 


10-30 വര്‍ഷം മുമ്പ് ചിത്രം നാലില്‍ കാണിച്ചിരിക്കുന്നത് പോലെ മൂല്യശൃംഖലയിലെ ഏറ്റവും മികച്ച ഭാഗം റീറ്റെയ്‌ലര്‍ ആയിരുന്നു.

Figure 4: The Btse Part of the Value Chain -10 to 30 years ആഘോ


ഇന്ന്, മൂല്യശൃംഖലയിലെ ഏറ്റവും മികച്ച ഭാഗം ഉല്‍പ്പാദകര്‍ തന്നെയാണെന്ന് ഞാന്‍ കരുതുന്നു. കാരണം അവര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കാനാകുന്നു. ചിത്രം അഞ്ച് കാണുക.

Figure 5: The Btse Part of the Value Chain - Today



വളരെ വില കുറച്ച് അസംസ്‌കൃത വസ്തുക്കള്‍ വാങ്ങാനും ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് കുറഞ്ഞ വിലയില്‍ ഉപഭോക്താക്കളിലേക്ക് നേരിട്ട് എത്തിക്കാനും കഴിയുന്ന ഏതൊരു ഉല്‍പ്പാദകനും മൂല്യശൃംഖലയുടെ ഏറ്റവും മികച്ച ഭാഗത്താണ് നില്‍ക്കുന്നതെന്ന് പറയാനാകും.ബിസിനസ് സാഹചര്യങ്ങളില്‍ സംഭവിച്ച രണ്ട് പ്രധാന മാറ്റങ്ങളാണ് ഇതിന് കാരണം.

ചെലവു കുറഞ്ഞ രീതിയില്‍ ഉപഭോക്താക്കളിലേക്കെത്താന്‍ സഹായിക്കുന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ വരവാണ് ആദ്യത്തെ മാറ്റം. സാധനങ്ങള്‍ നേരിട്ട് വീട്ടുപടിക്കലെത്തിക്കുന്ന ലോജിസ്റ്റിക്‌സ് സേവനങ്ങളുടെ ഉദയമാണ് രണ്ടാമത്തെ കാരണം. ഇതോടെ പരമ്പരാഗത വിതരണ-റീറ്റെയ്‌ലര്‍ ശൃംഖലയെ മറികടന്ന് ഉല്‍പ്പന്നങ്ങള്‍ നേരിട്ട് ഉപഭോക്താക്കളിലേക്കെത്തിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.

മുകളില്‍ പറഞ്ഞ രണ്ടു മാറ്റങ്ങളും ഉല്‍പ്പാദകരെ ആമസോണ്‍, ഫ്ളിപ്കാര്‍ട്ട്, മിന്ത്ര, മീഷോ തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളെ മറികടക്കാനും അനുവദിക്കുന്നു.നിര്‍ഭാഗ്യവശാല്‍, ഇത്തരം ഉല്‍പ്പാദകരില്‍ ഭൂരിഭാഗവും തങ്ങളുടെ കാല്‍ച്ചുവട്ടിലുള്ള സ്വര്‍ണഖനിയെ കുറിച്ച് അജ്ഞരാണ്. മാത്രമല്ല, അവര്‍ മൂല്യശൃംഖലയുടെ ഈ ഭാഗം ഏതെങ്കിലും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഏല്‍പ്പിച്ചുകൊടുക്കാറാണ് പതിവ്.

Tags:    

Similar News