കെ ഷെയ്പ്പ് റിക്കവറി, പണപ്പെരുപ്പം തുടങ്ങിയ കാരണങ്ങളാല്‍ ഡിമാന്‍ഡ് കുറഞ്ഞുവരുന്ന സാഹചര്യമാണുള്ളത്. കൂടാതെ ഉയര്‍ന്ന ഉല്‍പ്പാദന ചെലവ്, കുറഞ്ഞവില്‍പ്പന, വിപണിയിലെ കടുത്ത മത്സരം, കുറഞ്ഞ ലാഭനിരക്ക് തുടങ്ങിയവയെല്ലാം പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
2017 മുതല്‍ സമ്പദ്‌വ്യവസ്ഥയുടെ മാന്ദ്യത്തെ കുറിച്ചും ആ സാഹചര്യത്തെ അതിജീവിച്ച് ബിസിനസ് വളര്‍ത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും സംരംഭകര്‍ക്ക് നിരന്തരം മുന്നറിയിപ്പുകള്‍ നല്‍കിയ ചുരുക്കം ആളുകളില്‍ ഒരാളായിരുന്നു ഞാനും.
ഈ പ്രവണത കൃത്യമായി മനസിലാക്കുകയും അതിനെ അതിജീവിക്കാന്‍ ഉചിതമായ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുകയും ചെയ്ത സംരംഭങ്ങള്‍ക്ക് ഈ കടുത്ത സാഹചര്യത്തിലും കരുത്തോടെ പിടിച്ചുനില്‍ക്കാനും വളരാനും സാധിക്കുന്നുണ്ട്. ചുരുക്കത്തില്‍, ഇന്നത്തെ ദുഷ്‌ക്കരമായ ബിസിനസ് സാഹചര്യത്തില്‍ പരാജയത്തിനെതിരായ പ്രതിരോധ കുത്തിവെയ്പ്പ് എടുത്തവരാണവര്‍. ഇന്നത്തെ സാഹചര്യത്തില്‍ ബിസിനസുകളെ അതിജീവിക്കാന്‍ പ്രാപ്തമാക്കുന്ന 10 വാക്‌സിനേഷനുകളെ കുറിച്ചാണ് ഈ ലേഖനത്തി
ലൂടെ ചര്‍ച്ച ചെയ്യുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സാഹചര്യം ദുഷ്‌ക്കരമായി തുടങ്ങിയപ്പോള്‍ തന്നെ ഈ വാക്‌സിനേഷനുകള്‍ ബിസിനസില്‍ പരീക്ഷിക്കേണ്ടതായിരുന്നു.
ബിസിനസിന് ആവശ്യമായ പത്ത് വാക്‌സിനേഷനുകള്‍ താഴെ കൊടുക്കുന്നു.
1 കടം വേണ്ട (Zero Debt)
കടരഹിതമാകുക എന്നതാണ് ആദ്യത്തെ പ്രതിരോധ കുത്തിവെയ്പ്പ്. ബാങ്കുകള്‍ക്ക് പലിശയിനത്തിലോ വായ്പാ തുക ഇനത്തിലോ ഒന്നും നല്‍കേണ്ടി വരുന്നില്ല എന്നതുകൊണ്ടു തന്നെ സീറോ ഡെബ്റ്റ് എന്നത് ബിസിനസുകളെ സുരക്ഷിതമാക്കുന്ന കാര്യമാണ്. ചെലവുകള്‍ കുറഞ്ഞു വരുന്നത് വിപണിയില്‍ ഫലപ്രദമായി മത്സരം കാഴ്ച്ചവെക്കാന്‍ പ്രാപ്തമാക്കും. വായ്പാചെലവുകള്‍ എളുപ്പത്തില്‍ ഉപഭോക്താക്കളിലേക്ക് കൈമാറാന്‍ ഇന്നത്തെ സാഹചര്യത്തില്‍ കഴിയില്ലെന്ന് മനസിലാക്കണം.
2. മതിയായ ക്യാഷ് ഫ്‌ളോ
സ്ഥിര വളര്‍ച്ച നേടുന്നതിലും ഇന്നൊവേഷനില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും മതിയായ ക്യാഷ് ഫ്‌ളോ ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. മതിയായ ക്യാഷ് ഫ്‌ളോ ആണ് ബിസിനസുകള്‍ക്ക് ആവശ്യമായ രണ്ടാമത്തെ വാക്‌സിനേഷന്‍. അതില്ലാതെ ബിസിനസിന്റെ വളര്‍ച്ചയ്ക്കായി നിക്ഷേപിക്കുന്നത് അപകടം വിളിച്ചുവരുത്തും.
3. ലക്ഷ്യബോധത്തോടെയുള്ള ചെലവ്
കുറഞ്ഞ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് നിങ്ങളുടെ നിലവിലുള്ള സെയ്ല്‍സിന്റെ ഗണ്യമായ ഭാഗം സംഭാവന ചെയ്യുന്ന ചെലവു കുറഞ്ഞതും എന്നാല്‍ ലക്ഷ്യബോധവുമുള്ള ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സിസ്റ്റമാണ് മൂന്നാമത്തെ വാക്‌സിനേഷന്‍.
4. 100 ശതമാനം റെഡി ക്യാഷ് പര്‍ച്ചേസ്
ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ പൂര്‍ണമായും റെഡി ക്യാഷ് കൊടുത്ത് വാങ്ങുകയും അതിലൂടെ പരമാവധി ഡിസ്‌കൗണ്ട് നേടുകയും ചെയ്യുക.
5. മറ്റു രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാം
വില്‍പ്പനയില്‍ മള്‍ട്ടി ചാനല്‍ സൗകര്യം പ്രയോജനപ്പെടുത്തുക എന്നതാണ് അഞ്ചാമത്തെ വാക്‌സിനേഷന്‍. എന്നുവെച്ചാല്‍, നിങ്ങള്‍ ഒരു റീറ്റെയ്‌ലര്‍ ആണെങ്കില്‍ ഇടനിലക്കാര്‍ മുഖേനയും അല്ലാതെയുമുള്ള ഓഫ്‌ലൈന്‍, ഓണ്‍ലൈന്‍ വില്‍പ്പന നടത്തുക, ഉല്‍പ്പാദകരാണെങ്കില്‍ നേരിട്ട് ഉപഭോക്താവിലേക്കും റീറ്റെയ്‌ലറിലേക്കും അതോടൊപ്പം മള്‍ട്ടി-ഡിസ്ട്രിബ്യൂട്ടര്‍മാരിലൂടെയും വില്‍പ്പന നടത്തുക.
6. മള്‍ട്ടി ചാനല്‍ വില്‍പ്പന
ആവശ്യത്തിന് മറ്റു രാജ്യങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുക എന്നതാണ് ആറാമത്തെ വാക്‌സിനേഷന്‍. ഒരു രാജ്യത്തില്‍ മാത്രമായല്ലാതെ വിവിധ രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുക എന്നതാണിത്.
7. വിഭിന്ന വാല്യു ശൃംഖലകളില്‍ പ്രവര്‍ത്തിക്കുക
ഒരിടത്ത് മാത്രം ഒതുങ്ങിനില്‍ക്കാതെ കുറച്ചെങ്കിലും പരസ്പരബന്ധിത മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കണം. റീറ്റെയ്ല്‍ മേഖലയിലുള്ളവര്‍ക്ക് കുറച്ചെങ്കിലും ബിസിനസ് മാനുഫാക്ചറിംഗ് രംഗത്തുണ്ടാകണം. മാനുഫാക്ചറിംഗ് രംഗത്തുള്ളവരാണെങ്കില്‍ റീറ്റെയ്ല്‍ രംഗത്ത് കുറച്ച് ഇടപെടല്‍ വേണം.
8. പൊളിറ്റിക്കല്‍ ഇക്കണോമിയെ കുറിച്ച് അറിയുക
വ്യക്തികളും സര്‍ക്കാരും പൊതുനയങ്ങളുമായി യോജിച്ച് പോകുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. രാഷ്ട്രീയ പ്രവണതകളും സാമ്പത്തിക വിവരങ്ങളും വിശകലനം ചെയ്ത് പൊളിറ്റിക്കല്‍ ഇക്കണോമിയുടെ ഭാവി പ്രവണതകള്‍ മനസിലാക്കി വെക്കുക. കടുത്ത ബിസിനസ് സാഹചര്യങ്ങളില്‍ അനുയോജ്യമായ തീരുമാനങ്ങള്‍ എടുക്കാന്‍ ഇതിലൂടെ കഴിയും.
9. ബ്രാന്‍ഡിംഗിന്റെ പരിമിതികള്‍ അറിയുക
ഇന്നത്തെ സാഹചര്യത്തില്‍ ബ്രാന്‍ഡിംഗിന്റെ പരിമിതികള്‍ അറിഞ്ഞിരിക്കേണ്ടതാണ്. വില്‍പ്പനയാണ് ബ്രാന്‍ഡിനെ സൃഷ്ടിക്കുന്നതെന്നും ഒരൊറ്റ ബ്രാന്‍ഡില്‍ ഉറച്ചുനില്‍ക്കുന്നത് ബിസിനസ് വഴക്കം പരിമിതപ്പെടുത്തുമെന്നും മനസിലാക്കുന്നത് ദുഷ്‌കരമായ സാഹചര്യം നേരിടുന്നതിന് സഹായകമാകും. സംരംഭങ്ങള്‍ ഉചിതമായ രീതിയില്‍ ബ്രാന്‍ഡിംഗിനെ ഉപയോഗപ്പെടുത്തുന്നത്, സമാനമായ ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ ഉപയോഗിച്ച് ബിസിനസ് ചാനലുകള്‍ സൃഷ്ടിക്കാന്‍ അവസരമൊരുക്കും.
10. പ്രധാന ബിസിനസ് വളര്‍ത്തുക
പ്രധാന ബിസിനസ് വളര്‍ത്തുക എന്നതാണ് പത്താമത്തെയും അവസാനത്തെയും വാക്‌സിനേഷന്‍. ഉദാഹരണത്തിന് നിങ്ങള്‍ ഒരു ഹോസ്പിറ്റല്‍ ശൃംഖല നടത്തുകയാണെങ്കില്‍ വന്‍തോതില്‍ ഫാര്‍മസികളും ലാബുകളും തുറക്കുന്നതിനു പകരം പുതിയ ഹോസ്പിറ്റലുകള്‍ സ്ഥാപിച്ചുകൊണ്ടാകണം വളരേണ്ടത്.
ഈ പത്തു കാര്യങ്ങളും ബിസിനസില്‍ പാലിക്കുന്നവര്‍ക്ക് ഇപ്പോഴത്തെ കടുത്ത സാഹചര്യങ്ങളെ അതിജീവിക്കാനും വിജയിക്കാനും സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ വാക്‌സിനേഷനുകള്‍ ഇതുവരെയും നടപ്പിലാക്കിയിട്ടില്ലാത്ത സംരംഭകര്‍ ഇപ്പോള്‍ത്തന്നെ അതേകുറിച്ച് ഗൗരവമായി ചിന്തിക്കുകയും നടപ്പാക്കുകയും ചെയ്യുക.
(This article was originally published in Dhanam Magazine June 15 and 30 issue)