ഫ്ളാറ്റ് വാങ്ങുന്നവര്‍ ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍

നിര്‍മാതാക്കളില്‍ നിന്ന് ഫ്ളാറ്റ് വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ട ജി.എസ്.ടി കാര്യങ്ങള്‍

Update:2024-06-16 09:37 IST

Image : Canva

പല ഫ്ളാറ്റ് നിര്‍മാതാക്കളും ജിഎസ്ടി സമയബന്ധിതമായി സര്‍ക്കാരിലേക്ക് അടയ്ക്കാതിരുന്നാല്‍ ബുദ്ധിമുട്ട് അനുഭവിക്കുക ഫ്ളാറ്റ് വാങ്ങുന്നവര്‍ക്ക് കുടിയാണ്. മാത്രമല്ല, കുടിശികയായും പലിശയായും പിഴയായും ജി.എസ്.ടി ഡിപ്പാര്‍ട്ട്മെന്റ് ചുമത്തിയ തുകപോലും ചില ഫ്ളാറ്റ് നിര്‍മാതാക്കള്‍ ഫ്ളാറ്റ് വാങ്ങിയവരുടെ ചുമലിലേക്ക് വെച്ചുകൊടുക്കുന്ന പ്രവണതയും ഉണ്ട്. ഇതുമായി ബന്ധപ്പെട്ട് ഫ്‌ളാറ്റ് വാങ്ങുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം.

പരിശോധിക്കണം ഇതൊക്കെ

ഫ്ളാറ്റ് വാങ്ങുമ്പോള്‍ ബില്‍ഡറുടെ കയ്യില്‍ നിന്നും ജിഎസ്ടി അടച്ച രേഖകളും ജിഎസ്ടി ഇന്‍വോയ്‌സും വാങ്ങി സൂക്ഷിക്കാനുള്ള ബാധ്യത വാങ്ങുന്നവര്‍ക്കുണ്ട്. ബില്‍ഡറുടെ ജിഎസ്ടി നമ്പര്‍ നോക്കി ഇന്‍വോയ്‌സില്‍ പറഞ്ഞ തുക സര്‍ക്കാരിലേക്ക് ലഭിച്ചിട്ടുണ്ടോ എന്ന് ഒരു ഫ്ളാറ്റ് ഉടമയ്ക് പരിശോധിക്കാന്‍ ജിഎസ്ടി ഓഫീസുമായി ബന്ധപ്പെട്ടാല്‍ മതി.

ഫ്ളാറ്റ് ഉടമകള്‍ അവരുടെ സുരക്ഷയ്ക്കായി ബില്‍ഡര്‍മാരുടെ കയ്യില്‍ നിന്നും ഒരു അഫിഡവിറ്റ് വാങ്ങി സൂക്ഷിക്കുന്നത് നല്ലതാണ്. ആ അഫിഡവിറ്റ് ഒപ്പിടുന്നത് രജിസ്റ്റര്‍ ചെയ്ത ആധാരത്തില്‍ ഒപ്പിട്ട ബിള്‍ഡറുടെ പ്രതിനിധി തന്നെയായിരിക്കണം. കൂടാതെ ഈ രേഖയെ രജിസ്റ്റര്‍ ചെയുന്ന ആധാരത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുമോ എന്നും പരിശോധിക്കണം.

കുടിക്കിട സര്‍ട്ടിഫിക്കറ്റില്‍ കാണാത്ത ബാധ്യതയ്ക്കും അവിടെ പണിത ഫ്ളാറ്റ്-ബില്‍ഡര്‍ക്ക് ബാധ്യതയുണ്ടായിരുന്നെങ്കില്‍ ഫ്ളാറ്റ് വാങ്ങുന്നവര്‍ പലപ്പോഴും അറിയാത്ത നികുതി ബാധ്യതയില്‍ പെട്ടേക്കാം. ഒരു ബില്‍ഡര്‍ നല്ല സാമ്പത്തിക നിലയില്‍ തുടങ്ങി, പിന്നീട് തകര്‍ന്നുപോയാല്‍ ആ ബില്‍ഡറുടെ കയ്യില്‍ നിന്നും വാങ്ങുന്ന ഫ്ളാറ്റുകള്‍ക്കുള്ള ബാധ്യത തീര്‍ക്കാന്‍ പറ്റിയില്ലെങ്കില്‍ പലപ്പോഴും ഫ്ളാറ്റുടമ പ്രതിസന്ധിയിലാകും. അതിനാല്‍ ഫ്ളാറ്റ് വാങ്ങുന്നവര്‍ നികുതി ബാധ്യതകള്‍ ഇല്ല എന്നുറപ്പുള്ള, നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന ബിള്‍ഡറമാരില്‍നിന്നും ഇടപാടുകള്‍ നടത്തുന്നതാണ് നല്ലത്.
Tags:    

Similar News