സംരംഭം നെഗറ്റീവ് ക്യാഷ് ഫ്ളോയിലേക്ക് പോയാല്‍ എന്തു ചെയ്യണം?

നഷ്ടത്തില്‍ നിന്ന് കരകയറാനായി നടത്തുന്ന ശ്രമങ്ങള്‍ ചിലപ്പോള്‍ അതിനേക്കാള്‍ മാരകമായ നെഗറ്റീവ് ക്യാഷ് ഫ്ളോ എന്ന സ്ഥിതിയിലേക്ക് സംരംഭങ്ങളെ നയിച്ചേക്കാം

Update: 2023-10-08 05:30 GMT

Image courtesy: canva

തന്റെ സംരംഭം നെഗറ്റീവ് ലാഭത്തില്‍ നിന്ന് നെഗറ്റീവ് ക്യാഷ് ഫ്ളോയിലേക്ക് മാറുമ്പോള്‍ ഒരു സംരംഭകന്‍ ചെയ്യേണ്ടത് എന്താണെന്നാണ് ഈ ലേഖനത്തില്‍ ചര്‍ച്ച ചെയ്യുന്നത്. ഈ ആശയം വിശദമാക്കാന്‍ ലളിതമായ ഒരു ഉദാഹരണം എടുക്കാം. ബിസിനസ് നടത്തിവരുന്ന ഒരാള്‍, കഴിഞ്ഞ ഏതാനും മാസങ്ങളായി വിതരണക്കാര്‍ക്ക് പണം നല്‍കാന്‍ ബുദ്ധിമുട്ട് നേരിടുകയാണ്. ഈ പ്രശ്നത്തില്‍ ഒരു സ്ഥിരം പരിഹാരം കാണുന്നതിനായി അദ്ദേഹം തന്റെ മാനേജര്‍മാരുടെ യോഗം വിളിച്ചു.

കമ്പനി ഇപ്പോഴും നഷ്ടത്തിലാണെന്നും അതുകൊണ്ടാണ് വിതരണക്കാര്‍ക്ക് പണം നല്‍കുന്നത് ബുദ്ധിമുട്ടുന്നതെന്നും സെയ്ല്‍സ് ടീം കൂടുതല്‍ വില്‍പ്പന നടത്തിയാല്‍ മാത്രമേ ബ്രേക്ക് ഈവനില്‍ (ലാഭമോ നഷ്ടമോ ഇല്ലാത്ത അവസ്ഥ) എത്തുകയുള്ളൂവെന്നും ചര്‍ച്ചയ്ക്കിടയില്‍ ഫിനാന്‍സ് മാനേജര്‍ അഭിപ്രായപ്പെട്ടു.

തങ്ങള്‍ക്ക് കൂടുതല്‍ വില്‍പ്പന നടത്താന്‍ പ്രയാസമില്ലെന്നും എന്നാല്‍ ആവശ്യത്തിന് ഉല്‍പ്പാദനം നടക്കാത്തതാണ് പ്രശ്നമെന്നും സെയ്ല്‍സ് മാനേജര്‍ പറഞ്ഞു. വിതരണക്കാര്‍ക്ക് കൃത്യമായി പണം നല്‍കാത്തത് മൂലമുള്ള അസംസ്‌കൃത വസ്തുക്കളുടെ കുറവാണ് പ്രശ്നമെന്ന് ഉല്‍പ്പാദന ചുമതലയുള്ള മാനേജരും അറിയിച്ചു.

കമ്പനി ഇപ്പോഴും നഷ്ടത്തിലാണെന്നും അതുകൊണ്ടാണ് വിതരണക്കാര്‍ക്ക് പണം നല്‍കാനാവാത്തതെന്നും വില്‍പ്പന വര്‍ധിപ്പിച്ചാല്‍ മാത്രമേ ബ്രേക്ക് ഈവന്‍ കൈവരിക്കാനാകൂ എന്നുമുള്ള മുന്‍ നിലപാട് ഫിനാന്‍സ് മാനേജര്‍ ആവര്‍ത്തിച്ചു.എന്തുകൊണ്ടാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി വിതരണക്കാര്‍ക്ക് നല്‍കാനുള്ള പേയ്‌മെന്റ് പെട്ടെന്നു പ്രശ്നമായി ഉയര്‍ന്നുവന്നതെന്ന് ചര്‍ച്ചയിലെ ചാക്രിക യുക്തി മനസിലാക്കിയ സംരംഭകന്‍ ഫിനാന്‍സ് മാനേജരോട് ചോദിച്ചു.

കഴിഞ്ഞ രണ്ടു വര്‍ഷമായി കമ്പനി നഷ്ടത്തിലാണ്. എന്നാല്‍ വിതരണക്കാര്‍ക്കുള്ള പേയ്‌മെന്റുകള്‍ അടുത്തിടെയാണ് ഒരു പ്രശ്നമായി മാറിയത്. കഴിഞ്ഞ വര്‍ഷത്തെയും നിലവിലെയും സാമ്പത്തിക സ്ഥിതിയുടെ ഒരു താരതമ്യം നടത്താന്‍ അദ്ദേഹം ഫിനാന്‍സ് മാനേജരോട് ആവശ്യപ്പെട്ടു. താരതമ്യം പട്ടിക ഒന്നില്‍ കാണാം.

പട്ടിക 1: Monthly Financials

പട്ടിക 1: Monthly Financials

ലാഭം കൂട്ടുക എന്ന ലക്ഷ്യത്തോടെ വില്‍പ്പന കൂട്ടാന്‍ ശ്രമം (Sales Push) നടത്തിയതിന്റെ ഫലമായി കുറച്ചു മാസം മുമ്പുവരെ സെയ്ല്‍സ് ടീമിന് കൂടുതല്‍ വിറ്റഴിക്കാനും ലാഭം നേടാനും കഴിഞ്ഞിരുന്നതായി സെയ്ല്‍സ് മാനേജര്‍ പറഞ്ഞു. അതു സംബന്ധിച്ച കണക്കുകള്‍ കാണിക്കാന്‍ ഫിനാന്‍സ് മാനേജരോട് ആവശ്യപ്പെട്ടു. പട്ടിക രണ്ട് കാണുക.

പട്ടിക 2: Monthly Financials During Sales Push

പട്ടിക 2: Monthly Financials During Sales Push

നേരത്തെ നല്‍കിയ മൂന്ന് കണക്കുകള്‍ കണ്ടപ്പോള്‍ തന്നെ വില്‍പ്പന കൂട്ടാനുള്ള ശ്രമത്തിനിടെ നെഗറ്റീവ് ലാഭം എന്നതില്‍ നിന്ന് കമ്പനി നെഗറ്റീവ് ക്യാഷ് ഫ്ളോയിലേക്ക് (പട്ടിക മൂന്നിലെ ക്യാഷ് പ്രോഫിറ്റ് കാണുക) മാറിയതായി സംരംഭകന് മനസിലായി.

പട്ടിക 3: Monthly Financials Comparison

പട്ടിക 3: Monthly Financials Comparison

വില്‍പ്പന വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമം നടക്കുന്നതിനിടെ ഉപഭോക്താക്കള്‍ക്ക് സെയ്ല്‍സ് ടീം വലിയ തോതില്‍ ക്രെഡിറ്റ് നല്‍കുകയുണ്ടായി. ഇത് താല്‍ക്കാലികമായ നെഗറ്റീവ് ക്യാഷ് ഫ്ളോയിലേക്ക് നയിച്ചു. അതിന്റെ ഫലമായി വിതരണക്കാരുടെ പേയ്മെന്റുകള്‍ മുടങ്ങി. അവര്‍ അസംസ്‌കൃത വസ്തുക്കള്‍ തരുന്നത് നിര്‍ത്തി. ഇതാണ് നിലവിലെ അവസ്ഥയിലേക്ക് നയിച്ചത്. ഇതോടെ പ്രൊഡക്ഷന്‍ ടീമിന് ഓര്‍ഡറിനനുസരിച്ച് ഉല്‍പ്പാദനം നടത്താന്‍ കഴിയാതെ വരികയും തുടര്‍ച്ചയായ നെഗറ്റീവ് ക്യാഷ് ഫ്ളോ എന്ന ഇന്നത്തെ സ്ഥിതിയിലേക്ക് നയിക്കപ്പെടുകയും ചെയ്തു.

പ്രശ്നം മനസിലാക്കിയപ്പോള്‍ റെഡി ക്യാഷ് വില്‍പ്പനയില്‍ (1.5 കോടി രൂപ) മാത്രം ശ്രദ്ധിക്കാനും ചെലവുകള്‍ അതിനനുസരിച്ച് കുറയ്ക്കാനും (10 ലക്ഷം രൂപ) ചുവടെ പട്ടിക നാലില്‍ കാണിച്ചിരിക്കുന്നതു പോലെ പോസിറ്റീവ് ക്യാഷ് ഫ്ളോ (50,000 രൂപ) കൈവരിക്കുന്നതിനും തീരുമാനിച്ചു.

പട്ടിക 4: Monthly Financials Future

പട്ടിക 4: Monthly Financials Future

കമ്പനി നെഗറ്റീവ് ലാഭം എന്ന നിലയില്‍ നിന്ന് നെഗറ്റീവ് ക്യാഷ് ഫ്ളോയിലേക്ക് മാറിയെന്നും ഇത് തുടര്‍ന്നാല്‍ കമ്പനി അടച്ചുപൂട്ടേണ്ടി വരുമെന്നും സംരംഭകന്‍ മനസിലാക്കിയതു കൊണ്ടാണ് ഇത്തരമൊരു സമൂലമായ മാറ്റം കൊണ്ടുവരാന്‍ കഴിഞ്ഞത്.

ക്യാഷ് ഫ്ളോയുടെ പ്രാധാന്യം സംരംഭകന്‍ നേരത്തേ മനസിലാക്കിയിരുന്നുവെങ്കില്‍ ഇവിടെ നടന്ന തരത്തിലുള്ള വില്‍പ്പന കൂട്ടല്‍ ശ്രമം ഒഴിവാക്കാമായിരുന്നു. ആ നടപടിയാണല്ലോ കമ്പനിയെനെഗറ്റീവ് ക്യാഷ് ഫ്ളോയിലേക്ക് നയിച്ചത്.

Tags:    

Similar News