ഫൈനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റ് വളരെ നിര്‍ണായകം; ലിമിറ്റഡ് കമ്പനി ആരംഭിച്ചവര്‍ അറിയാന്‍
ലിമിറ്റഡ് കമ്പനികള്‍ ആരംഭിച്ചവരും ആരംഭിക്കാന്‍ പോകുന്നവരും ഈ മാസങ്ങളില്‍ ചില കാര്യങ്ങള്‍ അറിയേണ്ടതുണ്ട്
കോര്‍പ്പറേറ്റ് കാര്യ സഹമന്ത്രി റാവു ഇന്ദര്‍ജിത് സിംഗ് ലോക്സഭയില്‍ നടത്തിയ പ്രസ്താവന പ്രകാരം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ആകെ 1,27,952 കമ്പനികളെ രജിസ്ട്രാര്‍ ഓഫ് കംപനീസില്‍(Registrar of Companies(ROC) നിന്നും ഒഴിവാക്കി (Strike-off ). ഷെല്‍ കമ്പനികളുമായി (കടലാസ്സ് കമ്പനി) ബിസിനസില്‍ ഏര്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ എന്തെങ്കിലും സംരക്ഷണ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന ചോദ്യവുമായി ബന്ധപ്പെട്ടായിരുന്നു ഈ പ്രതികരണം. തുടര്‍ച്ചയായ രണ്ട് സാമ്പത്തിക വര്‍ഷങ്ങളായി ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റുകള്‍ സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ടതിന് ഇന്ത്യയിലെ ഒരു ലക്ഷത്തിലധികം കമ്പനികള്‍ രേഖകളില്‍ നിന്ന് പുറത്താക്കപ്പെട്ടതായി സര്‍ക്കാര്‍ അറിയിച്ചു.
ലിമിറ്റഡ് കമ്പനികള്‍ ആരംഭിച്ചവരും ആരംഭിക്കാന്‍ പോകുന്നവരും ഈ മാസങ്ങളില്‍ ചില കാര്യങ്ങള്‍ അറിയേണ്ടതുണ്ട്:
1. വാര്‍ഷിക compliances നിര്‍ബന്ധമായും ചെയ്യുക:
നിങ്ങളുടെ സ്ഥാപനത്തില്‍ വിറ്റുവരവ് തീരെ ഇല്ലെങ്കില്‍ പോലും എല്ലാ വര്‍ഷവും നിര്‍ബന്ധമായും IT ROC fililng ചെയ്യുക. നിയമപരമായ ബാധ്യതകള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെടുന്ന കമ്പനികള്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിക്കാന്‍ ഇന്ത്യയിലെ റെഗുലേറ്ററി ബോഡികള്‍ക്ക് അധികാരമുണ്ട്. ഏറെ പണവും സമയവും വേണ്ടി വരുന്ന നിയമ പോരാട്ടങ്ങള്‍ വേണ്ടി വരുമെന്നു മാത്രമല്ല കമ്പനി ഡയറക്ടര്‍മാര്‍ക്കോ ഓഫീസര്‍മാര്‍ക്കോ വ്യക്തിഗത ബാധ്യതകള്‍ വരാനും ഇടയാക്കും. കമ്പനിയുടെ പ്രശസ്തിക്ക് പോലും മങ്ങലേല്‍ക്കുന്ന സാഹചര്യം വന്നേക്കാം. കമ്പനി അടച്ചുപൂട്ടുന്ന സാഹചര്യത്തിലേക്ക് റെഗുലേറ്ററി അധികാരികള്‍ക്ക് ചിലപ്പോള്‍ നടപടികള്‍ എടുക്കേണ്ടതായി വന്നേക്കാം. അതിനാല്‍ വാര്‍ഷിക റിട്ടേണുകളും ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റും പോലുള്ള കംപ്ലയന്‍സ് ഫയലിംഗുകള്‍, മുടക്കംകൂടാതെ നിര്‍ബന്ധമായും ചെയ്യുക.
2. Director Identification Number (DIN ) KYC അപ്ഡേഷന്‍:
DIN (ഡയറക്ടര്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍) KYC (Know Your Customer ) അപ്ഡേറ്റ് എന്നത് ഇന്ത്യയിലെ കോര്‍പ്പറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിലെ (എം.സി.എ) ഒരു കമ്പനിയിലെ ഡയറക്ടര്‍മാരുടെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുകയും സ്ഥിരീകരിക്കുകയും ചെയ്യുന്ന പ്രക്രിയയാണ്. ഈ ഐഡന്റിഫിക്കേഷന്‍ കൈവശമുള്ള എല്ലാ ഡയറക്ടര്‍മാരും അവരുടെ വിശദാംശങ്ങള്‍ വര്‍ഷംതോറും അപ്ഡേറ്റ് ചെയ്യുകയും സാധൂകരിക്കുകയും ചെയ്യേണ്ടത് നിര്‍ബന്ധമാണ്. നിശ്ചിത സമയപരിധിക്കുള്ളില്‍ DIN KYC അപ്ഡേറ്റ് പൂര്‍ത്തിയാക്കുന്നതില്‍ പരാജയപ്പെട്ടാല്‍ വലിയ പിഴയടയ്‌ക്കേണ്ടി വരും. അതോടൊപ്പം നിയമനടപടികളും നേരിടേണ്ടി വരും. ചിലപ്പോള്‍ ഡയറക്ടര്‍മാരുടെ DIN തന്നെ നിര്‍ജീവമായേക്കാം. അത്തരത്തില്‍ സംഭവിച്ചാല്‍ പിന്നീട് കമ്പനി ഡയറ്ക്റ്റര്‍മാരായി തുടരാനും കഴിഞ്ഞേക്കില്ല. നിര്‍ജീവമായ DIN വീണ്ടും സജീവമാക്കുന്നത് അധിക ഫീസുള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ വേണ്ടി വന്നേക്കാം.
3. വെബ്സൈറ്റിലെ സാങ്കേതിക തകരാറുകള്‍:
കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ (എം.സി.എ) വെബ്സൈറ്റിനെ ബാധിക്കുന്ന തുടര്‍ച്ചയായ സാങ്കേതിക തകരാറുകള്‍മൂലം രാജ്യത്തുടനീളമുള്ള ബിസിനസുകള്‍ക്കുള്ള നടപടിക്രമങ്ങളില്‍ അപ്രതീക്ഷിത കാലതാമസത്തിന് കാരണമാകുന്നുണ്ട്. അവശ്യ ഫയലിംഗുകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി എം.സി.എ പോര്‍ട്ടലിനെ ആശ്രയിക്കേണ്ടി വന്ന പലര്‍ക്കും പലപ്പോഴും വെബ്‌സൈറ്റിലെ സാങ്കേതിക തടസ്സങ്ങള്‍ പ്രശ്‌നങ്ങള്‍ പലപ്പോഴെങ്കിലും സംരംഭകരും കമ്പനി ഉദ്യോഗസ്ഥരും പ്രൊഫഷണലുകളും ചൂണ്ടിക്കാട്ടാറുണ്ട്. പലരും പരാതികളും സമര്‍പ്പിച്ചിട്ടുള്ളതായിട്ടാണ് വ്യക്തമാക്കുന്നത്. സുപ്രധാന ഫോമുകള്‍ പൂരിപ്പിക്കാന്‍ കഴിയാത്ത അവസ്ഥ, അവശ്യ രേഖകള്‍ അപ്ലോഡ് ചെയ്യലിലുള്ള തടസ്സം, ഡയറക്ടര്‍ഷിപ്പ്, കമ്പനിയുടെ പേര് തുടങ്ങിയ കമ്പനി വിശദാംശങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിലെ തടസ്സം എന്നിവയൊക്കെയാണ് പോര്‍ട്ടലുമായ ബന്ധപ്പെട്ട പ്രധാന തടസ്സങ്ങള്‍. കൂടാതെ, ചാര്‍ജ് രജിസ്‌ട്രേഷനായി സര്‍ട്ടിഫിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിലെ കാലതാമസവും ഇതോടൊപ്പം ഉണ്ട്. ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ (സി.എ) കമ്പനി സെക്രട്ടറിമാര്‍ തുടങ്ങിയര്‍ ഇതുമായി ബന്ധപ്പെട്ട പരാതികള്‍ നല്‍കിവരുന്നുണ്ട്. ഇത്തരം സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ സ്ഥാപന ഉടമകള്‍ ഈ പ്രശ്നത്തിന് പരിഹാരമാകുന്നതുവരെ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കായി കാത്തിരിക്കുകയേ നിവര്‍ത്തിയുള്ളു.
ലേഖകന്റെ വിവരങ്ങൾ :
Siju Rajan
Business and Brand Consultant
BRANDisam LLP
www.sijurajan.com
+91 8281868299